എഴുത്തച്ഛൻ പുരസ്‌കാരം

Arun Mohan
0

എഴുത്തച്ഛൻ പുരസ്‌കാരം (Ezhuthachan Award)

സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛൻ പുരസ്‌കാരം. 'മലയാള ഭാഷയുടെ പിതാവ്' എന്നറിയപ്പെടുന്ന തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ സ്മരണാർഥം കേരള സർക്കാർ 1993ൽ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് എഴുത്തച്ഛൻ പുരസ്‌കാരം. എല്ലാ വർഷവും കേരളം പിറവി ദിനമായ നവംബർ 1 നാണ് ഈ അവാർഡ് പ്രഖ്യാപിക്കുന്നത്. സാഹിത്യരംഗത്തെ സമഗ്ര സംഭവനകൾക്ക് കേരള സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള വ്യക്തിഗത സാഹിത്യ പുരസ്‌കാരമാണിത്. അഞ്ചുലക്ഷം രൂപയും (2016 വരെ 1.5 ലക്ഷം രൂപയായിരുന്നു) പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ശൂരനാട് കുഞ്ഞൻപിള്ളയാണ് (1993) ആദ്യത്തെ അവാർഡ് ജേതാവ്.

എഴുത്തച്ഛനെ ആധുനിക മലയാളഭാഷയുടെ പിതാവെന്നു വിളിക്കുന്നു. പൊന്നാനി താലൂക്കിൽ തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിനു പടിഞ്ഞാറുള്ള തുഞ്ചത്ത് തറവാട്ടിലാണ് ജനിച്ചതെന്നു വിശ്വസിക്കുന്നു. സംസ്കൃതംവേദാന്തംതമിഴ് തുടങ്ങിയവ അഭ്യസിച്ചിരുന്നു. എ.ഡി. പതിനാറാം ശതകത്തിൽ ജീവിച്ചിരുന്നതായി കരുതുന്നു. അധ്യാത്മ‌രാമായണം കിളിപ്പാട്ട്മഹാഭാരതം കിളിപ്പാട്ട്ഭാഗവതം കിളിപ്പാട്ട്ഉത്തരരാമായണംചിന്താരത്നംദേവീമാഹാത്മ്യംകൈവല്യനവനീതംഹരിനാമകീർത്തനം തുടങ്ങി ഒട്ടേറെ കൃതികൾ എഴുത്തച്‌ഛ‌ന്റേതാണെന്ന് വിശ്വസിക്കപ്പെടുന്നു. സംസ്കൃതപദങ്ങൾ ഇടകലർന്നതെങ്കിലും ലളിതഭാഷയിലൂടെനാടൻവൃത്തങ്ങളിലൂടെ മലയാളസാഹിത്യത്തിനും ഭാഷയ്ക്കും ഒരു സ്ഥായിത്വം നൽകിയത് ഇദ്ദേഹമാണ്.

PSC ചോദ്യങ്ങൾ

1. എഴുത്തച്ഛൻ പുരസ്‌കാരം ഏർപ്പെടുത്തിയ വർഷം - 1993

2. എഴുത്തച്ഛൻ അവാർഡിന്റെ സമ്മാനത്തുക - 5 ലക്ഷം രൂപ

3. എഴുത്തച്ഛൻ പുരസ്‌കാരം നേടിയ ആദ്യ വ്യക്തി - ശൂരനാട് കുഞ്ഞൻപിള്ള (1993)

4. എഴുത്തച്ഛൻ അവാർഡ് നേടിയ ആദ്യ വനിത - ബാലാമണിയമ്മ (1995)

5. എഴുത്തച്ഛൻ അവാർഡ് നേടിയ മറ്റ് വനിതകൾ - കമല സുരയ്യ (2002), എം. ലീലാവതി (2010), സുഗതകുമാരി (2009), പി. വത്സല (2021)

6. എഴുത്തച്ഛൻ പുരസ്‌കാരം 2020 ൽ നേടിയത് - പോൾ സക്കറിയ

7. എഴുത്തച്ഛൻ പുരസ്‌കാരം 2021 ൽ നേടിയത് - പി. വത്സല

8. 2022 ലെ എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് - സേതുമാധവൻ (സേതു)

9. 2023 ലെ എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് - എസ്.കെ. വസന്തൻ

10. 2024 ലെ എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് - എൻ. എസ്. മാധവൻ

Post a Comment

0 Comments
Post a Comment (0)