വിജ്ഞാനകോശം
വിജ്‌ഞാനകോശങ്ങൾ മലയാളത്തിൽ ധാരാളമുണ്ട്. വെട്ടം മാണി തയാറാക്കിയ 'പുരാണിക് എൻസൈക്ലോപീഡിയ', പി.ടി ഭാസ്കര പണിക്കർ എഡിറ്റുചെയ്‌ത 'ജീവചരിത്രകോശം', ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ 'ബാലകൈരളി വിജ്‌ഞാനകോശം', അയ്മനം കൃഷ്ണക്കൈമളുടെ 'കഥകളി വിജ്‌ഞാനകോശം', ഡോ.എം.വി വിഷ്ണുനമ്പൂതിരിയുടെ 'നാടോടി വിജ്‌ഞാനീയം', സനിൽ പി തോമസിന്റെ 'ക്രിക്കറ്റ് എൻസൈക്ലോപീഡിയ' എന്നിവ ഉദാഹരണം.
