വള്ളത്തോൾ പുരസ്‌കാരം

Arun Mohan
0

വള്ളത്തോൾ പുരസ്‌കാരം (Vallathol Award)

കവി, കഥകളി പരിഷ്‌കർത്താവ്, ദേശസ്നേഹി എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് വള്ളത്തോൾ നാരായണ മേനോൻ. അദ്ദേഹത്തിന്റെ സ്മരണാർഥം വള്ളത്തോൾ സാഹിത്യ സമിതി ഏർപ്പെടുത്തിയ മലയാള ഭാഷയിലെ സമഗ്ര സംഭാനകൾക്കായി നൽകുന്ന പുരസ്‌കാരമാണ് വള്ളത്തോൾ പുരസ്‌കാരം. സാഹിത്യരംഗത്തെ വ്യക്തിഗത സമഗ്ര സംഭവനകൾക്ക് നൽകുന്ന ഈ പുരസ്കാരത്തിന്റെ സമ്മാനത്തുക 1,11,111 രൂപയാണ്. കൂടതെ പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. 1991ലാണ് വള്ളത്തോൾ സാഹിത്യ സമിതി പുരസ്‌കാരം നൽകിത്തുടങ്ങിയത്. പാലാ നാരായണൻ നായരാണ് (1991) പ്രഥമ അവാർഡ് ജേതാവ്.

1878 ഒക്ടോബർ 16-ന് വള്ളത്തോൾ ജനിച്ചു. ആധുനിക കവിത്രയത്തിൽ ഒരാൾ. 'കേരളവാല്മീകിഎന്ന വിശേഷണത്തിനർഹനായി. ദേശീയ കവിയായി വള്ളത്തോൾ വാഴ്ത്തപ്പെട്ടു. വാങ്‌മയചിത്രത്തിന്റെ അവാച്യമായ ഭംഗി വള്ളത്തോൾ കവിതയുടെ പ്രത്യേകതയാണ്. 1927-ൽ കേരള കലാമണ്ഡലം സ്ഥാപിച്ചു. ഗണപതിബന്ധനസ്ഥനായ അനിരുദ്ധൻശിഷ്യനും മകനുംസാഹിത്യമഞ്ജരി (11 ഭാഗങ്ങൾ)ചിത്രയോഗം (മഹാകാവ്യം)വാല്മീകിരാമായണ പരിഭാഷ ഇവ പ്രധാന കൃതികൾ. കവിതിലകൻആസ്ഥാനകവിപത്മഭൂഷൺ തുടങ്ങിയ ബഹുമതികൾ ലഭിച്ചു. കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷൻകേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 1958 മാർച്ച് 13-ന് ദിവംഗതനായി.

വള്ളത്തോൾ പുരസ്‌കാര ജേതാക്കൾ

1991 - പാലാ നാരായണൻ നായർ

1992 - ശൂരനാട് കുഞ്ഞൻ പിള്ള

1993 - ബാലാമണിയമ്മ,വൈക്കം മുഹമ്മദ് ബഷീർ

2014 - പെരുമ്പടം ശ്രീധരൻ

2015 - ആനന്ദ്

2016 -  ശ്രീകുമാരൻ തമ്പി

2017 - പ്രഭാവർമ്മ

2018 - എം. മുകുന്ദൻ

2019 - സക്കറിയ

PSC ചോദ്യങ്ങൾ

1. വളളത്തോൾ പുരസ്‌കാരം ഏർപ്പെടുത്തിയത് - വള്ളത്തോൾ സാഹിത്യ സമിതി

2. വള്ളത്തോൾ പുരസ്‌കാരം നൽകി തുടങ്ങിയ വർഷം - 1991

3. വള്ളത്തോൾ അവാർഡിന്റെ സമ്മാനത്തുക - 1,11,111

4. പ്രഥമ വള്ളത്തോൾ പുരസ്‌കാരം നേടിയ വ്യക്തി - പാലാ നാരായണൻ നായർ (1991)

5. വള്ളത്തോൾ പുരസ്‌കാരം ലഭിച്ച ആദ്യ വനിത - ബാലാമണിയമ്മ (1994)

6. വള്ളത്തോൾ പുരസ്‌കാരം 2019 ൽ ലഭിച്ചത് – പോൾ സക്കറിയ

Post a Comment

0 Comments
Post a Comment (0)