ബഷീർ പുരസ്‌കാരങ്ങൾ (Basheer Awards)
നോവലിസ്റ്റ്, കഥാകൃത്ത്, സ്വാതന്ത്ര്യസമര പോരാളി എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് വൈക്കം മുഹമ്മദ് ബഷീർ. അദ്ദേഹത്തിന്റെ സ്മരണാർഥം 2008ൽ തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരമാണ് ബഷീർ അവാർഡ്. ഓരോ വർഷത്തെയും മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിലെ ഏറ്റവും മികച്ച കൃതിക്ക് നൽകുന്ന അവാർഡാണിത്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2008 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. എല്ലാ വർഷവും ബഷീറിന്റെ ജന്മദിനമായ ജനുവരി 21നാണ് പുരസ്‌കാരം നൽകുന്നത്. 2008ൽ തിരഞ്ഞെടുത്ത കഥകൾ എന്ന കൃതിക്ക് എൻ. പ്രഭാകരന് ആദ്യത്തെ അവാർഡ് ലഭിച്ചു. ബഷീർ സ്മാരക സമിതി വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള മറ്റൊരു പുരസ്‌കാമാണ് ബാല്യകാലസഖി പുരസ്കാരം. ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്‌മ നൽകുന്ന പുരസ്‌കാരമാണ് ബഷീർ അമ്മ മലയാളം പുരസ്‌കാരം.
1910-ൽ വൈക്കത്തിനടുത്ത് തലയോലപ്പറമ്പിൽ ജനിച്ച ബഷീർ മലയാള ചെറുകഥയെയും നോവലിനെയും പുതിയ മാർഗത്തിലൂടെ നയിച്ചു. സവിശേഷമായൊരു വ്യക്തിത്വവും കാഴ്ചപ്പാടും ശൈലിയും കഥകളെ പെട്ടെന്ന് ശ്രദ്ധേയമാക്കി. 1972-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടി. ധാരാളം ഫെലോഷിപ്പുകളും ഡോക്ടറേറ്റും ലഭിച്ചു. പാത്തുമ്മയുടെ ആട്, ബാല്യകാലസഖി, ശബ്ദങ്ങൾ, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, മുച്ചീട്ടുകളിക്കാരന്റെ മകൾ, സ്ഥലത്തെ പ്രധാന ദിവ്യൻ, ആനവാരിയും പൊൻകുരിശും, മതിലുകൾ, പ്രേമലേഖനം തുടങ്ങിയവ പ്രധാന കൃതികളാണ്. ഓരോ കൃതിയും വായനക്കാരനെ ചിരിപ്പിക്കുക മാത്രമല്ല, ചിന്തിപ്പിക്കുകകൂടി ചെയ്യുന്നു. 1982-ൽ പത്മശ്രീ ബഹുമതിയിലൂടെ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങിയ അദ്ദേഹം 1994 ജൂലൈ 5-ന് ഈ ലോകത്തോട് യാത്ര പറഞ്ഞു.
വൈക്കം
മുഹമ്മദ് ബഷീർ പുരസ്‌കാരം
1.
വൈക്കം മുഹമ്മദ്
ബഷീർ സ്‌മാരക ട്രസ്റ്റിന്റെ 16 ആം ബഷീർ അവാർഡ് 2023 ലഭിച്ചത് - ഇ. സന്തോഷ് കുമാർ (കൃതി :
നാരകങ്ങളുടെ ഉപമ -ചെറുകഥ)
2.
പുരസ്കാര തുക - 50,000 രൂപ
3. 15 ആം പുരസ്കാരം ലഭിച്ചത് – എം. മുകുന്ദൻ (കൃതി : ന്യത്തം ചെയ്യുന്ന കുടകൾ)
ബാല്യകാലസഖി
പുരസ്കാരം
1.
ബഷീർ സ്മാരക
സമിതി വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാമാണ് -
ബാല്യകാലസഖി പുരസ്കാരം
2.
2024ൽ ഈ പുരസ്‌കാരത്തിന്
അർഹനായത് - M.N
കാരശ്ശേരി
3.
2023ൽ പുരസ്‌കാരം
ലഭിച്ചത് - ശ്രീകുമാരൻ തമ്പി
4.
2022ൽ ഈ പുരസ്‌കാരത്തിന്
അർഹനായത് - P.K
ഗോപി
5.
2021ൽ പുരസ്‌കാരം
ലഭിച്ചത് - ബി.എം.സുഹറ
ബഷീർ
അമ്മ മലയാളം പുരസ്‌കാരം
1.
ബഷീർ അമ്മ മലയാളം
സാഹിത്യ കൂട്ടായ്‌മ നൽകുന്ന പുരസ്‌കാരമാണ് - ബഷീർ അമ്മ മലയാളം പുരസ്‌കാരം
2.
2024ൽ ഈ പുരസ്‌കാരത്തിന്
അർഹയായത് - K.A
ബീന
3.
2023ൽ പുരസ്‌കാരം
ലഭിച്ചത് - പുനലൂർ സോമരാജൻ
4.
2022ൽ ഈ പുരസ്‌കാരത്തിന്
അർഹനായത് - മനോജ്.ഡി. വൈക്കം
5. 2021ൽ പുരസ്‌കാരത്തിനർഹയായത് – വി.എം.ഗിരിജ
