സ്വാതി സംഗീത പുരസ്‌കാരം (Swathi Sangeetha Puraskaram)
സംഗീതരംഗത്തെ
മികവിനായി കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നത പുരസ്‌കാരമാണ് സ്വാതി സംഗീത പുരസ്‌കാരം.
സ്വാതി തിരുനാൾ മഹാരാജാവിന്റെ സ്മരണാർഥം കേരള സർക്കാർ നൽകുന്നതാണിത്. സംഗീതരംഗത്ത്
നൽകുന്ന മികച്ച സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണിത്. കേരള സർക്കാർ നിയമിക്കുന്ന
പുരസ്‌കാര നിർണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. 1997 മുതലാണ് സ്വാതി പുരസ്‌കാരം
നല്കിത്തുടങ്ങിയത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
1997ൽ കർണാടക സംഗീതജ്ഞനായ
ശെമ്മാങ്കുടി ശ്രീനിവാസ അയ്യരാണ് പ്രഥമ സ്വാതി പുരസ്‌കാരം നേടിയത്.
സ്വാതി സംഗീത പുരസ്‌കാരം ലഭിച്ച വ്യക്തികൾ
2020 - ഡോ.കെ. ഓമനക്കുട്ടി (സംഗീതജ്ഞ)
2019 - ടി.എം. കൃഷ്ണ (കർണ്ണാടക സംഗീതജ്ഞൻ, ഗായകൻ)
2018 - പാലാ സി.കെ. രാമചന്ദ്രൻ (കർണ്ണാടക സംഗീതജ്ഞൻ, ഗായകൻ)
2017 - എൽ. സുബ്രഹ്മണ്യം (കർണ്ണാടക സംഗീതജ്ഞൻ, വയലിനിസ്റ്റ്)
