പത്മപ്രഭാ സാഹിത്യ പുരസ്‌കാരം

Arun Mohan
0

പത്മപ്രഭാ സാഹിത്യ പുരസ്‌കാരം (Padmaprabha Literary Award)

സ്വാതന്ത്ര്യസമര സേനാനി, സോഷ്യലിസ്റ്റ് നേതാവ്, ആധുനിക വയനാടിന്റെ ശിൽപി എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് എം.കെ.പത്മപ്രഭാ ഗൗഡർ. അദ്ദേഹത്തിന്റെ സ്മരണാർഥം 1996ൽ പത്മപ്രഭാ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് പത്മപ്രഭാ പുരസ്‌കാരം. മലയാള ഭാഷാ സാഹിത്യത്തിലെ സമഗ്ര സംഭാനകൾക്കായി നൽകുന്ന ഈ പുരസ്കാരത്തിന്റെ സമ്മാനത്തുക 75000 രൂപയാണ്. കൂടാതെ പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 1996 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. പുതൂർ ഉണ്ണികൃഷ്ണനാണ് പ്രഥമ അവാർഡ് ജേതാവ്.

പത്മപ്രഭാ സാഹിത്യ പുരസ്‌കാരം ലഭിച്ച വ്യക്തിക

2025 - ആലങ്കോട് ലീലാകൃഷ്ണൻ

2024 - റഫീഖ് അഹമ്മദ്

2023 - സുഭാഷ് ചന്ദ്രൻ

2020 - ശ്രീകുമാരൻ തമ്പി

2019 - സന്തോഷ് ഏച്ചിക്കാനം

2018 - കല്പറ്റ നാരായണൻ

PSC ചോദ്യങ്ങൾ

1. പ്രഥമ അവാർഡ് ജേതാവ് - പുതൂർ ഉണ്ണികൃഷ്ണൻ

2. സമ്മാനത്തുക - 75000 രൂപ

3. 2023ലെ പത്മപ്രഭാ പുരസ്‌കാരത്തിന് അർഹനായത് - സുഭാഷ് ചന്ദ്രൻ

4. 2024ലെ പത്മപ്രഭാ പുരസ്‌കാരത്തിന് അർഹനായത് - റഫീക്ക് അഹമ്മദ് (കവി, ഗാനരചയിതാവ്)

Post a Comment

0 Comments
Post a Comment (0)