മുട്ടത്തുവർക്കി അവാർഡ്

Arun Mohan
0

മുട്ടത്തുവർക്കി അവാർഡ് (Muttathu Varkey Award)

മലയാള ഭാഷാ സാഹിത്യത്തിലെ ഒരു ജനപ്രിയ എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി. അദ്ദേഹത്തിന്റെ സ്മരണാർഥം 1992ൽ മുട്ടത്തുവർക്കി സ്മാരക ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് മുട്ടത്തുവർക്കി അവാർഡ്. മലയാള ഭാഷാ സാഹിത്യത്തിലെ സമഗ്ര സംഭാനകൾക്കായി നൽകുന്ന ഈ പുരസ്കാരത്തിന്റെ സമ്മാനത്തുക 50000 രൂപയാണ്. കൂടാതെ ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 1992 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. എല്ലാ വർഷവും മുട്ടത്തുവർക്കിയുടെ ജന്മദിനമായ ഏപ്രിൽ 28ന് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കുകയും ചരമദിനമായ മേയ് 28ന് പുരസ്‌കാരം നൽകുകയും ചെയ്യുന്നു. ഒ.വി. വിജയനാണ് പ്രഥമ അവാർഡ് ജേതാവ്.

മുട്ടത്തുവർക്കി പുരസ്‌കാരം ലഭിച്ച വ്യക്തിക

2015 - സച്ചിദാനന്ദൻ

2016 - കെ ജി ജോർജ്ജ്

2017 - ടി വി ചന്ദ്രൻ

2018 - കെ.ആർ.മീര (ആരാച്ചാർ)

2019 - ബെന്യാമിൻ (ആടുജീവിതം)

PSC ചോദ്യങ്ങൾ

1. മുട്ടത്തുവർക്കി പുരസ്‌കാരം ഏർപ്പെടുത്തിയ വർഷം - 1992

2. മുട്ടത്തുവർക്കി പുരസ്‌കാരം ലഭിച്ച ആദ്യ വ്യക്തി - ഒ.വി.വിജയൻ (1992)

3. മുട്ടത്തുവർക്കി പുരസ്‌കാരം ആദ്യം ലഭിച്ച വനിത - കമല സുരയ്യ (2006)

4. മുട്ടത്തുവർക്കി പുരസ്‌കാരത്തിന്റെ സമ്മാനത്തുക - 50,000 രൂപ

5. മുട്ടത്തുവർക്കി പുരസ്‌കാരം 2018 ൽ ലഭിച്ചത് - കെ.ആർ. മീര (കൃതി - ആരാച്ചാർ)

6. മുട്ടത്തുവർക്കി പുരസ്‌കാരം 2019 ൽ ലഭിച്ചത് – ബെന്യാമിൻ (കൃതി – ആടുജീവിതം)

Post a Comment

0 Comments
Post a Comment (0)