ശ്രീ ചിത്തിര തിരുനാൾ ദേശീയ പുരസ്‌കാരം

Arun Mohan
0

ശ്രീ ചിത്തിര തിരുനാൾ ദേശീയ പുരസ്‌കാരം (Sree Chithira Thirunal National Award)

തിരുവിതാംകൂർ നാട്ടുരാജ്യത്തെ പ്രമുഖ ഭരണാധികാരിയായിരുന്നു ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ്. അദ്ദേഹത്തിന്റെ സ്മരണാർഥം 2006ൽ ശ്രീ ചിത്തിര തിരുനാൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരമാണ് ശ്രീ ചിത്തിര തിരുനാൾ ദേശീയ പുരസ്‌കാരം. കലാ സാഹിത്യ, ശാസ്ത്ര സാങ്കേതിക രംഗത്തെ മികവിനും സാമൂഹിക സേവനങ്ങൾക്കുമായി നൽകുന്ന ഈ പുരസ്കാരത്തിന്റെ സമ്മാനത്തുക രണ്ട് ലക്ഷം രൂപയാണ്. കൂടാതെ ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2006 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ജി.മാധവൻ നായരാണ് പ്രഥമ അവാർഡ് ജേതാവ്.

ശ്രീചിത്തിര തിരുനാൾ ദേശീയ പുരസ്‌കാരം ലഭിച്ച വ്യക്തികൾ

2025 - ജയറാം, ഗോകുലം ഗോപാലൻ

2022 - അടൂർ ഗോപാലകൃഷ്ണൻ, കെ. എസ്. ചിത്ര

2016 - ഡോ. എം.എസ്. വലിയത്താൻ

2016 - ടി.പി. ശ്രീനിവാസൻ. 

Post a Comment

0 Comments
Post a Comment (0)