ജെ.സി.ബി സാഹിത്യ പുരസ്കാരം (JCB Prize for Literature)
ഇന്ത്യൻ എഴുത്തുകാരെ കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2018 മുതലാണ് ജെ.സി.ബി പുരസ്‌കാരം ഏർപ്പെടുത്തിയത്. ഇന്ത്യക്കാർ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യൻ ഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പരിഗണിക്കുന്നത്. സാഹിത്യ സൃഷ്ടികള്‍ക്ക് രാജ്യത്ത് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ 25 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. പുസ്തകം വിവര്‍ത്തനം ചെയ്തയാള്‍ക്ക് 10 ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കും. ജെ.സി.ബി ലിറ്ററേച്ചര്‍ ഫൗണ്ടേഷനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. സാഹിത്യത്തിനുള്ള ജെസിബി സമ്മാനം 2025 ജൂണിൽ നിർത്തലാക്കി, അവസാന അവാർഡ് ദാന ചടങ്ങ് 2024 നവംബറിലായിരുന്നു.
ജെ.സി.ബി സാഹിത്യ പുരസ്‌കാരം ലഭിച്ച വ്യക്തികൾ
2024 - ഉപമന്യൂ ചാറ്റർജി (ലോറെൻസോ സെർച്ചസ് ഫോർ ദി മീനിങ് ഓഫ് ലൈഫ്)
2021 - എം. മുകുന്ദൻ (ദൽഹി ഗാഥ)
2020 - എസ്. ഹരീഷ് (മീശ)
2018 - ബെന്യാമിൻ (മുല്ലപ്പൂ നിറമുള്ള പകലുകൾ - നോവൽ)
