ഓടക്കുഴൽ അവാർഡ്

Arun Mohan
0

ഓടക്കുഴൽ അവാർഡ് (Odakkuzhal Award)

'ഓടക്കുഴൽ' എന്ന കവിതാസമാഹാരത്തിന് ജ്ഞാനപീഠം ലഭിച്ചതിന്റെ ഓർമയ്ക്കായി മഹാകവി ജി.ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയതാണ് ഓടക്കുഴൽ അവാർഡ്. ജ്ഞാനപീഠം ലഭിച്ചപ്പോൾ കിട്ടിയ തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് രൂപവൽക്കരിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് 1968 മുതൽ അവാർഡ് നൽകിത്തുടങ്ങിയത്. ഓരോ വർഷത്തെയും മലയാള ഭാഷാ സാഹിത്യത്തിലെ ഏറ്റവും മികച്ച സൃഷ്ടിയ്ക്ക് നൽകുന്ന പുരസ്‌കാരമാണിത്. എഴുത്തുകാരും സാംസ്കാരിക നായകന്മാരും അടങ്ങുന്ന സമിതിയാണ്  പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്. 1978ന് ശേഷം എല്ലാ വർഷവും ശങ്കരക്കുറുപ്പിന്റെ ചരമദിനമായ ഫെബ്രുവരി 2-നാണ് അവാർഡ് നൽകുന്നത്. മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. 1969ൽ തുളസീദാസ രാമായണം എന്ന വിവർത്തനത്തിന് വെണ്ണിക്കുളം ഗോപാലക്കുറുപ്പിന് ആദ്യത്തെ അവാർഡ് ലഭിച്ചു.

ഓടക്കുഴൽ പുരസ്‌കാരം ലഭിച്ച വ്യക്തികൾ

2024 - കെ അരവിന്ദാക്ഷൻ (ഗോപ - നോവൽ)

2023 - പി.എൻ. ഗോപീകൃഷ്ണൻ (കവിത മാംസഭോജിയാണ് - കവിതാസമാഹാരം)

2022 - അംബികാസുതൻ മാങ്ങാട് (പ്രാണവായു-കഥാസമാഹാരം)

2021 - സാറാ ജോസഫ് (ബുധിനി)

2019 - എൻ. പ്രഭാകരൻ (മായാമനുഷ്യർ)

2018 - ഇ.വി. രാമകൃഷ്‌ണൻ (മലയാള നോവലിന്റെ ദേശകാലങ്ങൾ)

PSC ചോദ്യങ്ങൾ

1. ഓടക്കുഴൽ പുരസ്‌കാരം നൽകുന്നത് - ഗുരുവായൂരപ്പൻ ട്രസ്റ്റ്

2. ഓടക്കുഴൽ അവാർഡ് ഏർപ്പെടുത്തിയത് - ജി.ശങ്കരക്കുറുപ്പ്

3. പ്രഥമ ഓടക്കുഴൽ പുരസ്‌കാര ജേതാവ് - വെണ്ണിക്കുളം ഗോപാലക്കുറുപ്പ് (1969)

4. ഓടക്കുഴൽ പുരസ്‌കാരത്തിന്റെ സമ്മാനത്തുക - 30,000 രൂപ

5. മഹാകവി ജി.ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2023ലെ ഓടക്കുഴൽ പുരസ്ക്കാരം ലഭിച്ചത് - പി.എൻ. ഗോപീകൃഷ്‌ണൻ (കവി), കൃതി : കവിത മാംസഭോജിയാണ് (കവിതാസമാഹാരം)

6. 2024ലെ (54 ആം) ഓടക്കുഴൽ പുരസ്‌കാര ജേതാവ് - കെ. അരവിന്ദാക്ഷൻ

7. 2024ലെ ഓടക്കുഴൽ പുരസ്‌കാരാർഹമായ കൃതി - ഗോപ (ശ്രീബുദ്ധന്റെ ജീവിതം ആധാരമായ നോവലാണ് ഗോപ)

Post a Comment

0 Comments
Post a Comment (0)