യങ് ബംഗാൾ പ്രസ്ഥാനം
കൊൽക്കത്ത ഹിന്ദു കോളേജിലെ അധ്യാപകനായിരുന്ന ഹെൻറി ലൂയിസ് വിവിയൻ ഡെറോസിയോയുടെ നേതൃത്വത്തിൽ 1820 കളിൽ ആരംഭിച്ച ഒരു സമൂലമായ ബൗദ്ധിക, സാമൂഹികപരിഷ്കരണ പ്രസ്ഥാനമായിരുന്നു യങ് ബംഗാൾ പ്രസ്ഥാനം. ഇതിന്റെ അനുയായികൾ ഡെറോസിയൻസ് എന്നും അറിയപ്പെട്ടു. പരമ്പരാഗത മാനദണ്ഡങ്ങളെ ചോദ്യം ചെയ്യാനും യുക്തിസഹവും ആധുനികവുമായ ആശയങ്ങൾ സ്വീകരിക്കാനും ഡെറോസിയോ വിദ്യാർഥികളെ പ്രചോദിപ്പിച്ചു. യാഥാസ്ഥിതിക ഹിന്ദു ആചാരങ്ങളെ അദ്ദേഹം വിമർശിച്ചു. തീവ്രവാദ നിലപാട് കാരണം 1831ൽ ഡെറോസിയോയെ ഹിന്ദു കോളേജിൽനിന്ന് പുറത്താക്കി. പാശ്ചാത്യ ആശയങ്ങളിൽ സ്വാധീനിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ സാമൂഹിക പ്രസ്ഥാനമാണ് യങ് ബംഗാൾ പ്രസ്ഥാനം. എന്നാൽ, 1832 വരെയെ ഈ പ്രസ്ഥാനം നിലനിന്നുള്ളൂ.