സത്നാമി പ്രസ്ഥാനം

Arun Mohan
0

സത്നാമി പ്രസ്ഥാനം

ഛത്തീസ്ഗഡിൽ ഘാസി ദാസിന്റെ നേതൃത്വത്തിൽ 1820കളിൽ ആരംഭിച്ച നവീകരണ പ്രസ്ഥാനമാണ് സത്നാമി പ്രസ്ഥാനം. ചമാർ വർഗക്കാരുടെ ഇടയിലാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. ജാതിവ്യവസ്ഥ, വിഗ്രഹാരാധന, എന്നിവയെ എതിർത്തു. ജാതി വ്യത്യാസങ്ങളില്ലാതെ മനുഷ്യരെ ഒന്നായി കാണാൻ ഈ പ്രസ്ഥാനം ആഹ്വാനം ചെയ്‌തു. സത്നാമ് എന്ന വാക്കിന് സത്യമായ ദൈവം എന്നാണർഥം. ഘാസി ദാസിനെ തുടർന്ന് മകനായ ബാലക് ദാസ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലെത്തി. ഉയർന്ന ജാതിക്കാർ മാത്രം ധരിക്കുന്ന പൂണൂൽ ധരിച്ചതിന്റെ പേരിൽ ഇദ്ദേഹത്തെ ജാതിവെറിയന്മാർ വധിച്ചു.

Post a Comment

0 Comments
Post a Comment (0)