ഫറൈസി പ്രസ്ഥാനം
ഫറൈസി പ്രസ്ഥാനം 1819ൽ ആരംഭിച്ചത് ഹാജി ശരിയത്തുള്ളയാണ്. ബംഗാളിലെ മുസ്‌ലിങ്ങളോട് അനിസ്‌ലാമികമായ ആചാരങ്ങൾ ഉപേക്ഷിച്ച് മുസ്‌ലിങ്ങൾ എന്ന നിലയിൽ തങ്ങളുടെ കടമകൾ നിറവേറ്റാൻ ഈ പ്രസ്ഥാനം ആഹ്വാനം ചെയ്തു. ധാക്ക, ഫരീദ്‌പൂർ, ബാരിസാൽ, മൈമെൻസിങ് കോമില്ല എന്നീ ജില്ലകളിൽ ഫറൈസി പ്രസ്ഥാനത്തിന് വ്യാപകമായ സ്വീകാര്യത ലഭിച്ചു. ബ്രിട്ടീഷ് സർക്കാരിനെതിരെ ആദ്യമായി നികുതിവിരുദ്ധ പ്രചാരണത്തിന് ശരീഅത്തുള്ള ഖാനും മകൻ ദാദു മിയാനും നേതൃത്വം നൽകി. അവരുടെ സന്നദ്ധസംഘം സമീന്ദാർമാരുടെയും നീലം തോട്ടക്കാരുടെയും സായുധ സംഘത്തെ ധീരമായി നേരിട്ടു. ഭൂവുടമകളുടെ സ്വേച്‌ഛാധിപത്യത്തിനും നിയമവിരുദ്ധമായ കൃഷിക്കും എതിരെ ബംഗാളിലെ എല്ലാ കർഷകരെയും ഈ പ്രസ്ഥാനം ഒന്നിപ്പിച്ചു.