യാദവവംശം

Arun Mohan
0

യാദവവംശം (AD 1187 – AD 1317)

ധൃതപ്രഹരനായിരുന്നു യാദവവംശ സ്ഥാപകൻ. സുബാഹുവിന്റെ പുത്രനാണ് ധൃതപ്രഹരൻ. യാദവ വംശത്തിന്റെ തലസ്ഥാനം ദേവഗിരിയാണ്. ദേവഗിരി ഇപ്പോൾ അറിയപ്പെടുന്നത് ദൗലത്താബാദ്. ശ്രീകൃഷ്ണന്റെ വംശക്കാരെന്ന് അവകാശപ്പെടുന്ന രാജവംശമാണ് യാദവവംശം. സിംഹണ രണ്ടാമനായിരുന്നു യാദവവംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി. രാമചന്ദ്രന്റെ പിൻഗാമിയായ സിംഹണ മൂന്നാമൻ അലാവുദ്ദീൻ ഖിൽജിയുടെ സൈന്യത്തോട് പരാജയപ്പെട്ടതിനെ തുടർന്ന് യാദവ വംശം അവസാനിച്ചു.

PSC ചോദ്യങ്ങൾ

1. യാദവവംശ സ്ഥാപകൻ - ധൃതപ്രഹരൻ

2. സുബാഹുവിന്റെ പുത്രൻ - ധൃതപ്രഹരൻ

3. ശ്രീകൃഷ്ണന്റെ വംശക്കാരെന്ന് അവകാശപ്പെടുന്ന രാജവംശം - യാദവവംശം

4. യാദവ വംശത്തിന്റെ തലസ്ഥാനം - ദേവഗിരി

5. ദേവഗിരി ഇപ്പോൾ അറിയപ്പെടുന്നത് - ദൗലത്താബാദ്

6. യാദവവംശത്തിലെ ഏറ്റവും പ്രശസ്‌തനായ ഭരണാധികാരി - സിംഹണ രണ്ടാമൻ

7. രാമചന്ദ്രന്റെ പിൻഗാമിയായ സിംഹണ മൂന്നാമൻ ആരുടെ സൈന്യത്തോട് പരാജയപ്പെട്ടതിനെ തുടർന്നാണ് യാദവ വംശം അവസാനിച്ചത് - അലാവുദ്ദീൻ ഖിൽജിയുടെ

Post a Comment

0 Comments
Post a Comment (0)