വിജയനഗര സാമ്രാജ്യം (AD 1336 – AD 1646)
ഹരിഹരനും
ബുക്കനുമാണ് എ.ഡി 1336ൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വിസ്തൃതമായ
സാമ്രാജ്യങ്ങളിലൊന്നായിരുന്ന വിജയനഗരം സ്ഥാപിച്ചത്. പ്രതാപരുദ്രദേവൻ എന്ന കാകതീയ
രാജാവിന്റെ റവന്യൂ ഉദ്യോഗസ്ഥരായിരുന്നു ഹരിഹരനും ബുക്കനും. വിദ്യാരണ്യൻ എന്ന സന്ന്യാസി
സാമ്രാജ്യസ്ഥാപനത്തിൽ ഇവരെ സഹായിച്ചു. ഇപ്പോൾ കർണാടകയിലെ ബെല്ലാരി ജില്ലയിലുള്ള
വിജയനഗരമായിരുന്നു സാമ്രാജ്യ തലസ്ഥാനം. കർണാടകത്തിലെ ഹമ്പിയിലാണ് വിജയനഗര
സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളുള്ളത്. 1509 മുതൽ 1529 വരെ ഭരണം നടത്തിയ
കൃഷ്ണദേവരായരുടെ കാലത്ത് വിജയനഗരസാമ്രാജ്യം ഉന്നതിയിലെത്തി. 'അഷ്ടദിഗ്ഗജങ്ങൾ' എന്നറിയപ്പെട്ട
മന്ത്രിപരിഷത്ത് കൃഷ്ണദേവരായരുടേതായിരുന്നു. തെന്നാലി രാമനും ഇദ്ദേഹത്തിന്റെ
സദസ്യനായിരുന്നു. കൃഷ്ണദേവരായരുടെ
ഭരണകാലത്ത് വിജയനഗരം സന്ദർശിച്ച പോർട്ടുഗീസ് സഞ്ചാരിയാണ് ഡോമിങ്കോസ് പയസ്. തുംഗഭദ്രനദിക്കരയിലാണ്
വിജയനഗരം പടുത്തുയർത്തിയത്. കർണാടകയിലെ ഹംപിയിൽ വിജയനഗരസാമ്രാജ്യത്തിലെ
അവശിഷ്ടങ്ങൾ സ്ഥിതിചെയ്യുന്നു. അഭിനവഭോജൻ, ആന്ധ്ര ഭോജൻ എന്നിങ്ങനെ വിളിക്കപെട്ടത്
കൃഷ്ണദേവരായരായിരുന്നു. തെലുങ്കിൽ അദ്ദേഹം രചിച്ച കൃതിയാണ് 'അമുക്ത മാല്യത'.
വിജയനഗരത്തിലെ
ഭരണാധികാരികൾ പുറത്തിറക്കിയ സ്വർണനാണയമാണ് 'വരാഹം'. കൃഷ്ണദേവരായരുടെ മരുമകൻ ആലിയ
രാമരായന്റെ ഭരണകാലത്ത് 1565ലുണ്ടായ തളിക്കോട്ടയുദ്ധമാണ്
വിജയനഗരത്തിന്റെ തകർച്ചയ്ക്കു കാരണമായത്. ഡക്കാൻ സുൽത്താന്മാരുടെ
സംയുക്തസൈന്യവുമായായിരുന്നു യുദ്ധം. തുടർന്നു നാമമാത്രമായിരുന്ന വിജയനഗരത്തിലെ
അവസാനരാജാവായിരുന്നു ശ്രീരംഗരായർ മൂന്നാമൻ (1642 - 46).
PSC ചോദ്യങ്ങൾ
1.
വിജയനഗര
സാമ്രാജ്യ സ്ഥാപകർ - ഹരിഹരൻ,
ബുക്കൻ
(പ്രതാപരുദ്രദേവൻ എന്ന കാകതീയ രാജാവിന്റെ റവന്യൂ ഉദ്യോഗസ്ഥരായിരുന്നു ഹരിഹരനും
ബുക്കനും)
2.
വിജയനഗര
സാമ്രാജ്യം സ്ഥാപിതമായ വർഷം - 1336
3.
വിജയ
നഗരസാമ്രാജ്യം സ്ഥാപിക്കുന്നതിനുസഹായിച്ച ഇവരുടെ ഗുരു - വിദ്യാരണ്യ മഹർഷി
4.
വിജയനഗരസാമ്രാജ്യം
സ്ഥിതിചെയ്യുന്നത് - ഇന്നത്തെ കർണാടകയിലും ആന്ധ്രയിലുമായാണ്
5.
വിജയനഗരസാമ്രാജ്യം
സ്ഥാപിക്കുന്ന സമയത്തെ ഡൽഹി സുൽത്താൻ - മുഹമ്മദ്ബിൻ തുഗ്ലക്ക്
6.
വിജയനഗര
സാമ്രാജ്യം സ്ഥിതിചെയ്തിരുന്നത് - തുംഗ ഭദ്രാ നദിക്കരയിൽ
7.
വിജയനഗര
സാമ്രാജ്യത്തിലെ ഔദ്യോഗിക നാണയം - വരാഹം
8.
വിജയനഗര
സാമ്രാജ്യത്തിലെ വാദ്യോപകരണം - വീണ
9.
വിജയനഗര
സാമ്രാജ്യത്തിലെ ഔദ്യോഗിക ഭാഷകൾ - തെലുങ്ക്, സംസ്കൃതം
10.
വിജയനഗര
സാമ്രാജ്യത്തിന്റെ തലസ്ഥാനം - ഹംപി
11.
അവശിഷ്ടങ്ങളുടെ
നഗരം - ഹംപി
12.
പ്രാചീനകാലത്ത്
കാംപില എന്നറിയപ്പെട്ടിരുന്ന നഗരം - ഹംപി
13.
ഹംപിയുടെ തകർന്ന
അവശിഷ്‌ടങ്ങൾ കണ്ടെത്തിയത് - 1800
14.
ഹംപിയുടെ
നാശാവശിഷ്ടങ്ങൾ വെളിച്ചത്തു കൊണ്ടു വന്ന എഞ്ചിനീയർ - കോളിൻ മക്കെൻസി
15.
ഹംപിയുടെ
ആദ്യത്തെ സർവേ ഭൂപടം തയ്യാറാക്കിയത് - കോളിൻ മക്കെൻസി
16.
ലോട്ടസ് മഹൽ
സ്ഥിതിചെയ്യുന്നത് - ഹംപി (കർണ്ണാടക)
17.
വിജയനഗര
സാമ്രാജ്യത്തിലെ കേന്ദ്രഭരണം അറിയപ്പെടുന്നത് - നായങ്കര സമ്പ്രദായം
18.
വിജയനഗര
സാമ്രാജ്യത്തിലെ പ്രാദേശിക ഭരണം അറിയപ്പെടുന്നത് - അയ്യഗാർ സമ്പ്രദായം
19.
വിജയനഗര
സാമ്രാജ്യത്തിലെ പ്രവിശ്യകൾ അറിയപ്പെട്ടിരുന്നത് - മണ്ഡലം/പിതിക
20.
വിജയനഗരസാമ്രാജ്യത്തിലെ
പ്രഭുക്കൻമാർ അറിയപ്പെട്ടിരുന്നത് - ഗൗഡ/നായക
21.
വിജയനഗരസാമ്രാജ്യത്തിലെ
ജില്ലകൾ അറിയപ്പെട്ടിരുന്നത് - കോട്ടം/കൂർമാസ്
22.
വിജയനഗര
സാമ്രാജ്യത്തിലെ താലൂക്കുകൾ അറിയപ്പെട്ടിരുന്നത് - നാട്
23.
വിജയനഗര
സാമ്രാജ്യത്തിലെ പ്രധാന നികുതി - ശിസ്ത്
24.
വിജയ നഗര
സാമ്രാജ്യത്തിലെ രാജവംശങ്ങൾ - സംഗമ, സാലുവ, തുളുവ, അരവിഡു
25.
സംഗമ വംശത്തിന്റെ
സ്ഥാപകൻ - ഹരിഹര ഒന്നാമൻ,
ബുക്കൻ
26.
സാലുവ
വംശത്തിന്റെ സ്ഥാപകൻ - സാലുവ നരസിംഹൻ
27.
തുളുവ
വംശത്തിന്റെ സ്ഥാപകൻ - വീര നരസിംഹൻ
28.
അരവിഡു
വംശത്തിന്റെ സ്ഥാപകൻ - തിരുമല ദേവരായർ (തിരുമല നായക്)
29.
വിജയനഗര
സാമ്രാജ്യത്തിലെ പ്രശസ്‌തനായ ഭരണാധികാരി - കൃഷ്ണദേവരായർ
30.
കൃഷ്ണ ദേവരായരുടെ
ഭരണകാലഘട്ടം - 1509-1529
31.
കൃഷ്ണദേവരായരുടെ
രാജവംശം - തുളുവ
32.
കൃഷ്ണദേവരായരുടെ
ഭരണകാലഘട്ടം അറിയപ്പെടുന്നത് - പ്രബന്ധകാലം
33.
കൃഷ്ണദേവരായരുടെ
മന്ത്രിസഭ - ഭുവനവിജയം
34.
കൃഷ്ണദേവരായരുടെ
പണ്ഡിതസദസ് - അഷ്ടദ്വിഗജങ്ങൾ
35.
തെലുങ്ക്
സാഹിത്യത്തിന്റെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് - കൃഷ്‌ണ ദേവരായരുടെ
കാലഘട്ടം
36.
കൃഷ്ണദേവരായരുടെ
സമകാലികനായിരുന്ന മുഗൾചക്രവർത്തി - ബാബർ
37.
കൃഷ്ണദേവരായർ നിർമ്മിച്ച
നഗരം - നഗലപുരം (തന്റെ മാതാവായ നഗല ദേവിയുടെ സ്‌മരണയ്ക്കായി)
38.
ഹംപിയിലെ ഹസാര
രാമക്ഷേത്രം, വിരൂപാക്ഷ ക്ഷേത്രം എന്നിവ
പണികഴിപ്പിച്ച ഭരണാധികാരി - കൃഷ്ണദേവരായർ
39.
പോർച്ചുഗീസ്
വൈസ്രോയിയായ അൽബുക്കർക്കിന് ബദക്കലിൽ കോട്ട പണിയാൻ അനുവാദം നൽകിയ ഭരണാധികാരി -
കൃഷ്ണദേവരായർ
40.
തുംഗഭദ്ര-കൃഷ്ണ
നദികൾക്കിടയിലുള്ള റെയ്ചൂർ തടം ഇദ്ദേഹം പിടിച്ചെടുത്തത് - 1512
41.
1514 ൽ ഒറീസയിലെ
ഭരണാധികാരികളെ കീഴടക്കിയതും ബീജാപ്പൂരിലെ സുൽത്താനെ പലതവണ പരാജയപ്പെടുത്തിയതും (1520) ആരുടെ കാലഘട്ടത്തിലാണ് -
കൃഷ്ണദേവരായർ
42.
വിജയനഗര
സാമ്രാജ്യത്തിന്റെ വ്യാപനത്തിന്റെയും ഏകീകരണത്തിന്റെയും ഭരണകാലം - കൃഷ്ണദേവരായയുടെ
ഭരണകാലം
43.
ആന്ധ്രാഭോജൻ, അഭിനവ ഭോജൻ, ആന്ധ്രാപിതാമഹൻ, കന്നട രാജ്യ രാമരമണ എന്നിങ്ങനെ
അറിയപ്പെട്ടിരുന്നത് - കൃഷ്‌ണദേവരായർ
44.
കൃഷ്ണദേവരായരുടെ
പ്രധാനകൃതികൾ - അമുക്തമാല്യത,
ഉഷാ പരിണയം
(സംസ്കൃതം), ജാംബവതികല്ല്യാണം (സംസ്‌കൃതം), സത്യവധുപരിണയം, ജ്ഞാനചിന്താമണി, മദാലസ ചരിതം, സകലകഥാ രസം
45.
കൃഷ്ണദേവരായരുടെ
സദസിലെ ആസ്ഥാന കവി - അല്ലസനീ പെദ്ദണ്ണ
46.
ആന്ധ്ര കവിതകളുടെ
പിതാമഹൻ എന്നറിയപ്പെടുന്നത് - അല്ലസനീ പെദ്ദണ്ണ
47.
തെലുങ്ക്
കവിതകളുടെ പിതാവ് - അല്ലസനീ പെദ്ദണ്ണ
48.
മനുചരിതം എന്ന
കൃതി രചിച്ചത് - അല്ലസനീ പെദ്ദണ്ണ
49.
കൃഷ്ണദേവരായരുടെ
സദസിലെ വിദൂഷകൻ - തെന്നാലിരാമൻ
50.
തെന്നാലിരാമന്റെ
കൃതികൾ - പാണ്ഡുരംഗമാഹാത്മ്യം,
ഗദ്ദികാചല
മാഹാത്മ്യം
51.
വിജയനഗര
സാമ്രാജ്യം സന്ദർശിച്ച റഷ്യൻ സഞ്ചാരി - അതനേഷ്യസ് നികിതിൻ
52.
ഇന്ത്യയിലേയ്ക്കുള്ള
കടൽയാത്ര (വോയേജ് ടു ഇന്ത്യ) എന്ന കൃതി രചിച്ചത് - അതനേഷ്യസ് നികിതിൻ
53.
വിജയനഗര
സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് കാരണമായ യുദ്ധം - തളിക്കോട്ട യുദ്ധം
(രാക്ഷസതങ്കിടിയുദ്ധം)
54.
തളിക്കോട്ട
യുദ്ധം നടന്ന വർഷം - 1565
55.
തളിക്കോട്ട യുദ്ധ
സമയത്തെ വിജയനഗര രാജാവ് - സദാശിവരായർ
56.
തളിക്കോട്ട
യുദ്ധത്തിൽ വിജയനഗര സൈന്യത്തെ നയിച്ചത് - രാമരായർ
57.
ഇന്ത്യയിലെ വാട്ടർ
ലൂ എന്നറിയപ്പെടുന്ന യുദ്ധം - തളിക്കോട്ടയുദ്ധം
58.
ഹരിഹരൻ
ഒന്നാമന്റെ ഭരണകാലഘട്ടത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഇബനുബത്തൂത്തയുടെ കൃതി -
രഹ്ല
59.
മധുര
മീനാക്ഷിക്ഷേത്രം പണികഴിപ്പിച്ച വിജയനഗര ഭരണാധികാരി - തിരുമല നായക്
60.
കൃഷ്ണദേവരായരുടെ
കൊട്ടാരം സന്ദർശിച്ച വൈഷ്‌ണവ സന്യാസിമാർ - വല്ലഭാചാര്യ, ചൈതന്യ
61.
ഖുറാൻ കൈവശം
സൂക്ഷിച്ചിരുന്ന വിജയനഗര ഭരണാധികാരി - ദേവരായർ രണ്ടാമൻ
62.
വിജയനഗരത്തെ
ബിസനഗലിയ എന്ന് വിശേഷിപ്പിച്ച വിദേശസഞ്ചാരി - നിക്കോളോ കോണ്ടി
63.
വിജയ നഗരം
സന്ദർശിച്ച വിദേശ സഞ്ചാരികൾ - ഇബ്നുബത്തൂത്ത, ഡോമിംഗോപയസ്, ഡ്യൂററ്റ് ബാർബോസ, ഫെർണോ ന്യൂനിസ്, നിക്കോളോ കോണ്ടി, അതനേഷ്യസ് നികിതിൻ, അബ്‌ദുൾ റസാഖ്
64.
ഹരിഹരൻ
ഒന്നാമന്റെ കാലത്ത് വിജയനഗരം സന്ദർശിച്ച വിദേശ സഞ്ചാരി - ഇബ്നുബത്തൂത്ത (മൊറോക്കോ)
65.
കൃഷ്ണദേവരായരുടെ
കാലത്ത് വിജയനഗരം സന്ദർശിച്ച വിദേശ സഞ്ചാരികൾ - ഡോമിംഗോപയസ് (പോർച്ചുഗൽ), ഡ്യൂററ്റ് ബാർബോസ (പോർച്ചുഗൽ)
66.
അച്യുതരായരുടെ
കാലത്ത് വിജയനഗരം സന്ദർശിച്ച വിദേശ സഞ്ചാരി - ഫെർണോ ന്യൂനിസ് (പോർച്ചുഗൽ)
67.
ദേവരായർ ഒന്നാമന്റെ
കാലത്ത് വിജയനഗരം സന്ദർശിച്ച വിദേശ സഞ്ചാരികൾ - നിക്കോളോ കോണ്ടി (ഇറ്റലി), അതനേഷ്യസ് നികിതിൻ (റഷ്യ)
68. ദേവരായർ രണ്ടാമന്റെ കാലത്ത് വിജയനഗരം സന്ദർശിച്ച വിദേശ സഞ്ചാരികൾ - അബ്‌ദുൾ റസാഖ് (പേർഷ്യ)