ബാഹ്മിനി രാജവംശം (AD 1347 – AD 1527)
അലാവുദ്ദീൻ ബാഹ്മൻ ഷാ (ഹസൻ ഗംഗു) യാണ് ബാഹ്മിനി വംശം സ്ഥാപിച്ചത്. ഗുൽബർഗയായിരുന്നു ബാഹ്മിനി രാജവംശത്തിന്റെ തലസ്ഥാനം. ഗുൽബർഗയുടെ പേര് അഹ്സാനബാദ് എന്ന് അലാവുദ്ദീൻ ബഹ്മൻ ഷാ പുനർനാമകരണം ചെയ്തു. ഫിറോസ്ഷാ ബാഹ്മിനി, അഹമ്മദ് ഷാ, മുഹമ്മദ് ഗവാൻ, കലിമുള്ള ഷാ തുടങ്ങിയവരാണ് ബാഹ്മിനി രാജവംശത്തിലെ പ്രസിദ്ധരായ മറ്റ് ഭരണാധികാരികൾ. അഹമ്മദ് ഷാ ബാഹ്മിനി രാജവംശത്തിന്റെ തലസ്ഥാനം ഗുൽബർഗയിൽ നിന്ന് ബീദറിലേക്ക് മാറ്റി. മുഹമ്മദ് ഗവാൻ ബാഹ്മിനി വംശത്തിൽ പുരോഗമന ഭരണ സംവിധാനങ്ങൾ ഏർപ്പെടുത്തി. അദ്ദേഹം 'വ്യാപാരികളുടെ ദൈവം' എന്നറിയപ്പെട്ടു. 1482ൽ ഗവാൻ വധിക്കപ്പെടുകയും ബാഹ്മിനി സാമ്രാജ്യം അഞ്ച് പ്രവിശ്യകളായി വിഭജിക്കപ്പെടുകയും ചെയ്തു. കലിമുള്ള ഷായാണ് അവസാന ബാഹ്മിനി രാജാവ്. 1527ന് ശേഷം ബാഹ്മിനി സാമ്രാജ്യം ഗോൽക്കൊണ്ട, ബീജാപ്പൂർ, അഹമ്മദ് നഗർ, ബീരാർ, ബീദർ തുടങ്ങി അഞ്ച് പ്രവിശ്യകളായി വിഭജിക്കപ്പെട്ടു. അവർ ഡെക്കാൻ സുൽത്താനുകൾ എന്ന് അറിയപ്പെട്ടു. സാംസ്‌കാരിക രംഗത്ത് ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മിലുള്ള ഒരു കണ്ണിയായി ബാഹ്മിനി രാജ്യം വർത്തിച്ചു. ബാഹ്മിനി രാജ്യത്തിന്റെ തനതായ സാംസ്‌കാരിക പാരമ്പര്യം പിന്നീടുവന്ന രാജ്യങ്ങൾ പിന്തുടരുകയുണ്ടായി. മുഗൾ സംസ്കാര രൂപീകരണത്തെയും അതു സ്വാധീനിച്ചു.
PSC ചോദ്യങ്ങൾ
1.
ബാഹ്‌മിനി വംശ
സ്ഥാപകൻ - അലാവുദ്ദീൻ ബഹ്മൻ ഷാ (ഹസൻ ഗംഗു)
2.
ബാഹ്മിനി
രാജവംശത്തിന്റെ തലസ്ഥാനം - ഗുൽബർഗ
3.
ബാഹ്മിനി
വംശത്തിലെ ഏറ്റവും പ്രസിദ്ധനായ ഭരണാധികാരി - ഫിറോസ്ഷാ ബാഹ്മിനി
4.
ബാഹ്മിനി
രാജവംശത്തിന്റെ തലസ്ഥാനം ഗുൽബർഗയിൽ നിന്ന് ബീദറിലേക്ക് മാറ്റിയത് - അഹമ്മദ് ഷാ
5.
ഗുൽബർഗയുടെ പേര് അഹ്സാനബാദ്
എന്ന് മാറ്റിയ ഭരണാധികാരി - അലാവുദ്ദീൻ ബഹ്മൻഷാ
6.
ബാഹ്മിനി
വംശത്തിൽ പുരോഗമന ഭരണ സംവിധാനങ്ങൾ ഏർപ്പെടുത്തിയത് - മുഹമ്മദ് ഗവാൻ
7.
'വ്യാപാരികളുടെ
ദൈവം' എന്നറിയപ്പെടുന്നത് - മുഹമ്മദ്
ഗവാൻ
8.
ഹൈദരാബാദ് നഗരം
പണികഴിപ്പിച്ച ബാഹ്മിനി വംശ രാജാവ് - ഖുലി ഖുത്തബ് ഷാ
9.
അവസാന ബാഹ്മിനി
രാജാവ് - കലിമുള്ള
10.
ബാഹ്മിനി
വംശത്തിലെ അഞ്ച് പ്രവിശ്യകൾ - ഗോൽക്കൊണ്ട്, ബീജാപ്പൂർ, അഹമ്മദ് നഗർ, ബീരാർ, ബീദർ
11. ബാഹ്മിനി സാമ്രാജ്യം സ്വാതന്ത്ര്യം നേടാൻ ഇടയാക്കിയ യുദ്ധം - ഒന്നാം പാനിപ്പത്ത് യുദ്ധം (1526)