മൈസൂർ രാജ്യം (AD 1399 – AD 1950)
എ.ഡി. 1399 ൽ വൊഡയാർ രാജവംശം സ്ഥാപിച്ച ഒരു തെക്കേ ഇന്ത്യൻ രാജ്യമാണ് മൈസൂർ രാജ്യം. മൈസൂർ ഭരിച്ചിരുന്ന യദുരായർ എന്ന രാജാവാണ് ഈ രാജവംശത്തിന് തുടക്കമിട്ടത്. ശ്രീരംഗപട്ടണമായിരുന്നു വൊഡയാർ രാജാക്കന്മാരുടെ തലസ്ഥാനം. 1565 ൽ വിജയനഗര സാമ്രാജ്യം അസ്തമിച്ചതോടെ രാജ്യം സ്വതന്ത്രമായി. പതിനെട്ടാം നൂറ്റാണ്ടിൽ വൊഡയാർ രാജവംശത്തെ ഹൈദരലി തോൽപ്പിച്ചു. ഹൈദരലിക്ക് ശേഷം രാജാവായത് ടിപ്പു സുൽത്താനായിരുന്നു. ധീരനായ ടിപ്പു ബ്രിട്ടീഷ് അതിക്രമങ്ങളെ ശക്തമായി എതിർത്തു. എങ്കിലും, ബ്രിട്ടീഷ് ശക്തിക്കു മുന്നിൽ ഒടുവിൽ അദ്ദേഹം മുട്ടുമടക്കി. അതോടെ ബ്രിട്ടീഷുകാർ വൊഡയാർ രാജവംശത്തിന് ഭരണം കൈമാറി. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ വൊഡയാർ രാജവംശം മൈസൂർ രാജ്യം ഭരിച്ചു.