കാകതീയ വംശം

Arun Mohan
0

കാകതീയ വംശം (AD 1163 – AD 1323)

തെക്കേ ഇന്ത്യയിലെ പ്രബല രാജവംശങ്ങളിലൊന്നായിരുന്നു കാകതീയവംശം. പ്രതാപരുദ്രൻ ഒന്നാമൻ, ഗണപതിദേവ എന്നിവരായിരുന്നു കാകതീയ വംശത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജാക്കന്മാർ.  വാറംഗലായിരുന്നു കാകതീയ വംശത്തിന്റെ ആസ്ഥാനം. വാറംഗലിൽ തലസ്ഥാനം നിർമ്മിച്ചത് പ്രതാപരുദ്ര ഒന്നാമനായിരുന്നു. ഗണപതിദേവയായിരുന്നു കാകതീയ വംശത്തിലെ ഏറ്റവും ശക്തനായ രാജാവ്. കാകതീയ വംശത്തിലെ വനിതാ ഭരണാധികാരിയായിരുന്നു രുദ്രമാദേവി. റെയ്ചൂർ കോട്ട നിർമ്മിച്ചത് രുദ്രമാദേവിയുടെ കാലത്താണ്. വാറംഗലിലെ ആയിരം തൂണുകളുടെ ക്ഷേത്രം പണികഴിപ്പിച്ചത് കാകതീയ വംശമാണ്. ഡൽഹി ഭരിച്ച സുൽത്താന്മാരുടെ നിരന്തരമായ ആക്രമണത്തെ തുടർന്ന് കാകതീയവംശം നാമവശേഷമായി.

PSC ചോദ്യങ്ങൾ

1. തെക്കേ ഇന്ത്യയിലെ പ്രബല രാജവംശങ്ങളിലൊന്നായിരുന്നത് - കാകതീയവംശം

2. കാകതീയവംശത്തിന്റെ ആസ്ഥാനം - വാറംഗൽ

3. കാകതീയ വംശത്തിലെ ഏറ്റവും ശക്തനായ രാജാവ് - ഗണപതിദേവ

4. വാറംഗലിൽ തലസ്ഥാനം നിർമ്മിച്ച കാകതീയ രാജാവ് - പ്രതാപരുദ്ര ഒന്നാമൻ

5. കാകതീയ വംശത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജാക്കന്മാർ - പ്രതാപരുദ്രൻ ഒന്നാമൻ, ഗണപതിദേവ

6. കാകതീയ വംശത്തിലെ വനിതാ ഭരണാധികാരി - രുദ്രമാദേവി

7. റെയ്ചർ കോട്ട നിർമ്മിച്ചത് - രുദ്രമാദേവി

8. വാറംഗലിലെ ആയിരം തൂണുകളുടെ ക്ഷേത്രം പണികഴിപ്പിച്ച രാജവംശം - കാകതീയ വംശം

9. ഡൽഹി ഭരിച്ച സുൽത്താന്മാരുടെ നിരന്തരമായ ആക്രമണത്തെ തുടർന്ന് നാമവശേഷമായ തെക്കേ ഇന്ത്യയിലെ രാജവംശം - കാകതീയവംശം

Post a Comment

0 Comments
Post a Comment (0)