വഹാബി പ്രസ്ഥാനം
സയ്യദ് അഹമ്മദ് ബെറെൽവിയാണ് വഹാബി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. അറേബ്യയിലെ അബ്ദുൽ വഹാബിന്റെയും ഡൽഹിയിലെ സന്ന്യാസിയായ ഷാ വലിയുള്ളയുടെയും ഉദ്ബോധനങ്ങൾ അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചു. ബിഹാറിലെ പട്നയായിരുന്നു ഇന്ത്യയിലെ വഹാബി പ്രസ്ഥാനത്തിന്റെ പ്രധാന കേന്ദ്രം. കൂടാതെ, ബോംബെ, ബംഗാൾ, യുപി, ഹൈദരാബാദ്, മദ്രാസ് എന്നിവിടങ്ങളിൽ ഇതിന് മിഷനുകളുണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്തോ - ഇസ്‌ലാമിക് സമൂഹത്തിൽ സാമൂഹിക - മത പരിഷ്കാരങ്ങൾക്കായുള്ള ശക്തമായ ഒരു പ്രസ്ഥാനമായിരുന്നു ഇത്. 1830 കളിൽ ശക്തിപ്രാപിച്ച് 1870 കളോടെ ഈ പ്രസ്ഥാനം അമർച്ച ചെയ്യപ്പെട്ടു. 1863ലെ Ambeyla War ലാണ് വഹാബി പ്രസ്ഥാനം അതിന്റെ പാരമ്യതയിലെത്തിയത്. എൽജിൻ പ്രഭു ഒന്നാമനാണ് വഹാബി പ്രസ്ഥാനത്തെ അമർച്ചചെയ്ത വൈസ്രോയി.