തത്വബോധിനി സഭ
1839ൽ ദേവേന്ദ്രനാഥ ടഗോർ ബംഗാളിൽ രൂപം നൽകിയ സംഘടനയാണ് തത്വ ബോധിനി സഭ. ബ്രഹ്മസമാജത്തിന്റെ തത്വങ്ങളിൽ നിന്നും ആശയങ്ങൾ ഉൾക്കൊണ്ടാണ് ദേവേന്ദ്രനാഥ ടഗോർ ഈ സംഘടന സ്ഥാപിച്ചത്. സഭയുടെ ആശയങ്ങൾ ബ്രഹ്മസമാജത്തിന്റെ ആശയങ്ങളുമായി ചേർന്നുനിൽകുന്നതാണ്. സ്ത്രീകളുടെ വിദ്യാഭ്യാസവും വിധവാ വിവാഹവും പ്രോത്സാഹിപ്പിക്കുക, മദ്യ നിരോധനം നടപ്പിലാക്കുക, ബഹുഭാര്യാത്വം അവസാനിപ്പിക്കുക എന്നിവയൊക്കെ തത്വബോധിനി സഭയുടെ ലക്ഷ്യങ്ങളായിരുന്നു. 1840 ജൂണിൽ 'തത്വബോധിനി' പാഠശാല സ്ഥാപിച്ചു. 1847 ഓഗസ്റ്റിൽ സഭയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി തത്വബോധിനി പത്രിക ആരംഭിച്ചു. അതിൽ ഉപനിഷത്തുകൾ പരിഭാഷ ചെയ്ത പ്രസിദ്ധീകരണം ആരംഭിച്ചു. 1849ൽ ഭാരതത്തിലെ പുരാതന മതഗ്രന്ഥങ്ങളിലെ ചിന്തകളുടെ സമാഹാരമായ 'ബ്രഹ്മധർമ്മം' പ്രസിദ്ധീകരിച്ചു. അതിന് ശേഷം 'ബ്രഹ്മധർമ്മവ്യാഖ്യാനം' എന്ന കൃതി രചിച്ചു. 1859ൽ തത്വബോധിനിസഭ പിരിച്ചുവിട്ടു.
PSC ചോദ്യങ്ങൾ
1.
റാം മോഹൻ
റോയിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ദേബേന്ദ്രനാഥ ടാഗോർ ആരംഭിച്ച സംഘടന -
തത്ത്വബോധിനി സഭ
2.
ദേബേന്ദ്രനാഥ
ടാഗോർ 'തത്വബോധിനി സഭ' ആരംഭിച്ചത് - 1839 ഒക്ടോബർ 6
3.
തത്വബോധിനി
സഭയുടെ ആദ്യത്തെ പേര് - തത്വരഞ്ജിനി സഭ
4. തത്വബോധിനി സഭയുടെ മുഖപത്രം - തത്വബോധിനി പത്രിക
