ധർമ്മസഭ
രാജാ റാം മോഹൻ റോയ് സ്ഥാപിച്ച ബ്രഹ്മസമാജവും മറ്റ് സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെയും പ്രവർത്തനങ്ങളെ ചെറുത്തുക്കൊണ്ട് 1830ൽ കൽക്കട്ടയിൽ രാധാകാന്ത് ദേവ് സ്ഥാപിച്ച സംഘടനയാണ് ധർമ്മസഭ. ഹിന്ദു ജീവിതരീതി അല്ലെങ്കിൽ ഹിന്ദു സംസ്കാരത്തെ സംരക്ഷിക്കുന്ന സമൂഹത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയായിരുന്നു ധർമ്മസഭ പ്രവർത്തിച്ചത്. എങ്കിലും പെൺകുട്ടികൾക്ക് പാശ്ചാത്യ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് ധർമ്മസഭ അനുകൂല നിലപാട് സ്വീകരിച്ചു. സതി പോലുള്ള പ്രാചീന ദുരാചാരങ്ങൾ നിർത്തലാക്കാൻ വേണ്ടി നിയമം കൊണ്ടുവരുന്നതിനെതിരെ ധർമ്മസഭ ഇംഗ്ലണ്ടിലെ പ്രിവി കൗൺസിലിൽ അപ്പീൽ നൽകുകയുണ്ടായി. 1856ലെ ഹിന്ദു വിധവ പുനർവിവാഹം ആക്ട് പാസ്സാക്കുന്നതിനെതിരെ പെറ്റീഷൻ നൽകിയെങ്കിലും നിയമം നിലവിൽ വന്നു. പിൽക്കാലത്ത് ധർമ്മസഭയ്ക്ക് ബംഗാളിൽ നിരവധി ശാഖകളുണ്ടായി.