തുഗ്ലക് വംശം

Arun Mohan
0

തുഗ്ലക് രാജവംശം (1320-1414)

1320ൽ ഖുസ്രോഖാനെ വധിച്ച് ഗിയാസുദ്ദീൻ (ഗാസിമാലിക്) തുഗ്ലക്കാണ് ഈ വംശം സ്ഥാപിച്ചത്. ഈ വംശത്തിലെ ഏറ്റവും പ്രസിദ്ധൻ മുഹമ്മദ് ബിൻ തുഗ്ലക്കാണ്. ഈ വംശത്തിലെ മറ്റൊരു പ്രധാന ഭരണാധികാരി ഫിറോസ് ഷാ തുഗ്ലക്കാണ്. കാർഷിക പുരോഗതിക്കുവേണ്ടി ജലസേചനപദ്ധതികൾ ആവിഷ്കരിച്ചതും ഹിന്ദുക്കളുടെ മേൽ 'ജസിയ' എന്ന നികുതി ഏർപ്പെടുത്തിയതും ഇദ്ദേഹമാണ്. ഫിറോസ് ഷാക്കുശേഷം വംശം ദുർബലമായി. 1398ൽ തിമൂർ ഇന്ത്യ ആക്രമിച്ചത് തുഗ്ലക്ക് വംശത്തിലെ അവസാന രാജാവായ മുഹമ്മദ് ബിൻ രണ്ടാമന്റെ കാലത്താണ്.

PSC ചോദ്യങ്ങൾ

1. തുഗ്ലക്‌ വംശം സ്ഥാപിച്ചത്‌ - ഗിയാസുദ്ദീൻ തുഗ്ലക്

2. തുഗ്ലക് വംശം സ്ഥാപിതമായത് - 1320

3. ഡൽഹി സുൽത്താനേറ്റിലെ മൂന്നാമത്തെ രാജവംശം - തുഗ്ലക് രാജവംശം

4. ഡൽഹി ഏറ്റവും കൂടുതൽ കാലം ഭരിച്ച സുൽത്താനേറ്റ് രാജവംശം - തുഗ്ലക് രാജവംശം

5. ഖിൽജി വംശത്തിന് ശേഷം ഡൽഹിയിൽ അധികാരത്തിലെത്തിയ വംശം - തുഗ്ലക് രാജവംശം

6. ഗിയാസുദ്ദീൻ തുഗ്ലക്കിന്റെ യഥാര്‍ത്ഥ പേര് - ഗാസി മാലിക്‌

7. ഗിയാസുദ്ദീൻ തുഗ്ലക്കിന്റെ ഭരണത്തെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയിരിക്കുന്ന തുഗ്ലക്ക് നാമ എന്ന കൃതി രചിച്ചത് - അമീർ ഖുസ്രു

8. തുഗ്ലക്‌ രാജവംശത്തിലെ പ്രധാനപ്പെട്ട രാജാവ്‌ - മുഹമ്മദ്ബിൻ തുഗ്ലക്

9. മുഹമ്മദ്ബിൻ തുഗ്ലക്കിന്റെ യഥാർത്ഥ നാമം - ജൂനാഖാൻ

10. 'നിർഭാഗ്യവാനായ ആദർശവാദി' എന്നറിയപ്പെട്ടിരുന്നത് - മുഹമ്മദ്ബിൻ തുഗ്ലക്

11. മുഹമ്മദ്ബിൻ തുഗ്ലക്കിന്റെ കാലത്ത് ഇന്ത്യ സഞ്ചരിച്ച മൊറോക്കൻ സഞ്ചാരി - ഇബൻ ബത്തൂത്ത

12. മുഹമ്മദ്ബിൻ തുഗ്ലക്കിന്റെ സാഹസങ്ങൾ വിവരിക്കുന്ന ഇബൻ ബത്തൂത്തയുടെ കൃതി - സഫർനാമ, റഹ്‌ല

13. തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്കും (ദൗലത്താബാദ്) തിരിച്ച് ദേവഗിരിയിൽ നിന്നും ഡൽഹിയിലേക്കും മാറ്റിയ ഭരണാധികാരി - മുഹമ്മദ് ബിൻ തുഗ്ലക്

14. “ബുദ്ധിമാനായ വിഡ്ഢി" എന്നറിയപ്പെട്ടത് - മുഹമ്മദ്‌ ബിൻ തുഗ്ലക്

15. ഗിയാസുദ്ദീൻ തുഗ്ലക് പണി കഴിപ്പിച്ച നഗരം - തുഗ്ലക്കാബാദ്

16. മുഹമ്മദ് ബിൻ തുഗ്ലക് പണി കഴിപ്പിച്ച നഗരം - ജഹൻപന

17. 'പാഗൽ പാദുഷ' എന്നറിയപ്പെട്ടിരുന്നത് - മുഹമ്മദ് ബിൻ തുഗ്ലക്

18. ഇന്ത്യയിൽ ടോക്കൺ കറൻസി സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി - മുഹമ്മദ് ബിൻ തുഗ്ലക്

19. നാണയ നിർമ്മിതികളുടെ രാജകുമാരൻ എന്ന് മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത് - എഡ്വേർഡ് തനാസ്

20. മുഹമ്മദ് ബിൻ തുഗ്ലക്കിനെ 'ബുദ്ധിമാനായ വിഡ്ഢി' എന്ന് വിശേഷിപ്പിച്ചത് - വിൻസന്റ് സ്മിത്ത്

21. മുഹമ്മദ് ബിൻ തുഗ്ലക്കിനെ 'നിർഭാഗ്യവാനായ ആദർശവാദി' എന്ന് വിശേഷിപ്പിച്ചത് - ഇബൻ ബത്തൂത്ത

22. മുഹമ്മദ് ബിൻ തുഗ്ലക്കിനെ 'വൈരുദ്ധ്യങ്ങളുടെ കൂടിച്ചേരൽ' എന്ന് വിശേഷിപ്പിച്ചത് - ലെയ്ൻ പൂൾ

23. ഏറ്റവും കൂടുതൽ അധികാര പരിധി ഉണ്ടായിരുന്ന ഡൽഹി സുൽത്താൻ - മുഹമ്മദ്‌ ബിൻ തുഗ്ലക് (23 പ്രവിശ്യകൾ)

24. 23 മത്തെ പ്രവിശ്യ - ദേവഗിരി

25. ഫിറോഷാ തുഗ്ലക് നിർമിച്ച നഗരങ്ങൾ - ഹിസ്സാർ, ഫത്തേബാദ്, ഫിറോസാബാദ്, ജൗൺപുർ

26. ഹിന്ദുക്കളുടെ മേൽ ഏര്‍പ്പെടുത്തിയ ജസിയ" എന്ന മതനികുതി ആദ്യമായി നടപ്പിൽ വരുത്തിയത്‌ - ഫിറോഷാ തുഗ്ലക്

27. കൃഷിയുടെ പുരോഗമനത്തിനുവേണ്ടി വ്യാപകമായ തോതിൽ ജലസേചന പദ്ധതികൾ നടപ്പിലാക്കിയത്‌ - ഫിറോഷാ തുഗ്ലക്

28. ഇന്ത്യയിൽ ആദ്യമായി ജലസേചന പദ്ധതികൾ നടപ്പിലാക്കിയ ഭരണാധികാരി - ഫിറോസ് ഷാ തുഗ്ലക്

29. 'യമുനാ കനാൽ' പണി കഴിപ്പിച്ച ഭരണാധികാരി - ഫിറോസ് ഷാ തുഗ്ലക്

30. ഫത്തുഹത്ത്-ഇ-ഫിറോസ്ഷാഹി എന്ന കൃതി രചിച്ചത് - ഫിറോസ് ഷാ തുഗ്ലക്ക്

31. ഫിറോസ് ഷാ കോട്ല‌ പണി കഴിപ്പിച്ചത് - ഫിറോസ് ഷാ തുഗ്ലക്

32. ഡൽഹി സുൽത്താനേറ്റിലെ പ്രതിഭാശാലിയായ അവസാന സുൽത്താൻ - ഫിറോഷാ തുഗ്ലക്

33. ആരുടെ ഭരണകാലത്താണ് തിമൂറിന്റെ ഇന്ത്യാ ആക്രമണം നടന്നത് - മുഹമ്മദ് നസറുദ്ദീൻ

34. തിമൂർ ഇന്ത്യയെ ആക്രമിച്ച വർഷം – 1398

35. തുഗ്ലക് വംശത്തിലെ അവസാന ഭരണാധികാരി - മുഹമ്മദ് ബിൻ II

Post a Comment

0 Comments
Post a Comment (0)