ഖിൽജി വംശം

Arun Mohan
0

ഖിൽജിവംശം (1290-1320)

1290ൽ ജലാലുദ്ദീൻ ഖിൽജിയാണ് ഈ വംശം സ്ഥാപിച്ചത്. ഈ വംശത്തിലെ ഏറ്റവും പ്രസിദ്ധനായ രാജാവ് അലാവുദ്ദീൻ ഖിൽജിയാണ്. ഗുജറാത്തിലെ രാജാവിന്റെ വിധവയായ കമലാദേവിയെ ഇദ്ദേഹം വിവാഹം കഴിച്ചു. ഇന്ത്യയിലാദ്യമായി വിലനിയന്ത്രണവും കമ്പോളനിയന്ത്രണവും ഏർപ്പെടുത്തിയത് അലാവുദ്ദീൻ ഖിൽജിയാണ്. അലാവുദ്ദീൻ ഖിൽജിയുടെ ആസ്ഥാന കവിയായിരുന്നു അമീർ ഖുസ്രു. ഖിൽജിവംശത്തിലെ അവസാന രാജാവായ മുബാറക് ഷായെ ഖുസ്രോഖാൻ വധിച്ചതോടെ ആ വംശവും തകർന്നു. ഖിൽജി സുൽത്താന്മാർ തുർക്കി വംശജരായിരുന്നു.

PSC ചോദ്യങ്ങൾ

1. ഡൽഹി സുൽത്താനേറ്റിലെ രണ്ടാമത്തെ രാജവംശം - ഖിൽജി വംശം

2. ഏറ്റവും കുറച്ച് കാലം ഡൽഹി ഭരിച്ച സുൽത്താനേറ്റ് രാജവംശം - ഖിൽജി വംശം

3. ഖിൽജി വംശ സ്ഥാപകൻ - ജലാലുദ്ദീൻ ഖിൽജി

4. ജലാലുദ്ദീൻ ഖില്‍ജി, ഖില്‍ജി രാജവംശത്തിന് തുടക്കമിട്ടത്‌ - AD 1290

5. ജലാലുദ്ദീൻ ഖിൽജിയുടെ ആദ്യകാല പേര് - മാലിക് ഫിറോസ്

6. ഖിൽജി രാജവംശത്തിന്റെ തലസ്ഥാനം - ഡൽഹി

7. ജലാലുദ്ദീൻ ഖിൽജിയെ വധിച്ച അദ്ദേഹത്തിന്റെ മരുമകൻ - അലാവുദ്ദീൻ ഖിൽജി

8. ഖില്‍ജി രാജവംശത്തിലെ പ്രമുഖനായ ഭരണാധികാരി - അലാവുദ്ദീൻ ഖില്‍ജി

9. ഇന്ത്യയിലാദ്യമായി വിലനിയന്ത്രണവും കമ്പോളനിയന്ത്രണവും ഏര്‍പ്പെടുത്തിയത്‌ - അലാവുദ്ദീൻ ഖില്‍ജി

10. അലാവുദ്ദീൻ ഖില്‍ജിയുടെ ആസ്ഥാനകവി - അമീർഖുസ്രു.

11. ഒരു മുസ്ലിം ഭരണാധികാരിയും ഹിന്ദുരാജകുമാരിയും തമ്മിലുള്ള ആദ്യ വിവാഹം നടന്നത്‌ - അലാവുദ്ദീൻ ഖില്‍ജിയും, ഗുജറാത്തിലെ രാജാവിന്റെ വിധവയായ കമലാദേവിയും തമ്മിലായിരുന്നു

12. അലാവുദ്ദീൻ ഖില്‍ജിയുടെ സേനാനായകൻ - മാലിക്‌ കഫൂർ (ഖില്‍ജി തെക്കെ ഇന്ത്യ ആക്രമിച്ചത്‌ മാലിക്‌ കഫൂറിന്‍റ സഹായത്താലാണ്‌)

13. ഡല്‍ഹിയിലെ സിറ്റിഫോര്‍ട്ട്‌, 'ആലയ്ദര്‍വാസ്‌' എന്നിവ പണികഴിപ്പിച്ചത്‌ - അലാവുദ്ദീൻ ഖില്‍ജി

14. തപാല്‍സമ്പ്രദായം, മതേതരത്വനയം, കമ്പോളനിയന്ത്രണം, ജാഗിര്‍ദാരി സമ്പ്രദായത്തിനെതിരായ നടപടികൾ എന്നിവ നടപ്പിലാക്കിയത് - അലാവുദ്ദീൻ ഖില്‍ജി

15. ഖിൽജി വംശത്തിലെ പ്രമുഖ ഭരണാധികാരി - അലാവുദ്ദീൻ ഖിൽജി

16. 'രണ്ടാം അലക്സാണ്ടർ' (സിക്കന്ദർ-ആയ്-സയ്‌നി) എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി - അലാവുദ്ദീൻ ഖിൽജി

17. തെക്കേ ഇന്ത്യ ആക്രമിച്ച ആദ്യ സുൽത്താൻ -അലാവുദ്ദീൻ ഖിൽജി

18. സിരി ഫോർട്ടും, സിരി പട്ടണവും പണികഴിപ്പിച്ച ഭരണാധികാരി - അലാവുദ്ദീൻ ഖിൽജി

19. ഇന്ത്യയിൽ ആദ്യമായി സ്ഥിരം സൈന്യത്തെ നിലനിർത്തിയ മുസ്ലീം ഭരണാധികാരി - അലാവുദ്ദീൻ ഖിൽജി

20. ഇന്ത്യയിൽ ആദ്യമായി കമ്പോള നിയന്ത്രണവും തപാൽ സമ്പ്രദായവും നടപ്പിലാക്കിയ ഭരണാധികാരി - അലാവുദ്ദീൻ ഖിൽജി

21. കുത്തബ്മിനാറിന്റെ കവാടം അറിയപ്പെടുന്നത് - അലൈദർവാസ

22. അലൈദർവാസ പണികഴിപ്പിച്ചത് - അലാവുദ്ദീൻ ഖിൽജി

23. കമ്പോള പരിഷ്കാരങ്ങളുടെ പേരിൽ മധ്യകാല ഇന്ത്യാ ചരിത്രത്തിൽ അറിയപ്പെടുന്ന ഭരണാധികാരി - അലാവുദ്ദീൻ ഖിൽജി

24. അലാവുദ്ദീൻ ഖിൽജിയുടെ സർവ്വ സൈന്യാധിപൻ - മാലിക് കഫൂർ

25. അലാവുദ്ദീൻ ഖിൽജിയെ വധിച്ച അദ്ദേഹത്തിന്റെ സൈന്യാധിപൻ - മാലിക് കഫൂർ

26. അലാവുദ്ദീൻ ഖിൽജിയുടെ സദസ്സിൽ ജീവിച്ചിരുന്ന പ്രശസ്ത ഉറുദു കവി - അമീർ ഖുസ്രു

27. അമീർ ഖുസ്രുവിന്റെ യഥാർത്ഥ പേര് - അബുൾ ഹസൻ

28. ഇന്ത്യയുടെ തത്ത (തുത്തി-ഇ-ഹിന്ദ്) എന്നറിയപ്പെടുന്നത് - അമീർ ഖുസ്രു

29. 'ക്യാമ്പ് ലാംഗ്വേജ്' എന്നറിയപ്പെടുന്ന ഉറുദു ഭാഷയുടെ പിതാവ് - അമീർ ഖുസ്രു

30. സിത്താർ, തബല എന്നീ സംഗീതോപകരണങ്ങൾ കണ്ടുപിടിച്ചത് - അമീർ ഖുസ്രു

31. സൂഫികളുടെ ഭക്തിഗാനമായ ഖവ്വാലിയുടെ പിതാവ് - അമീർ ഖുസ്രു

32. അമീർ ഖുസ്രുവിന്റെ പ്രധാന കൃതികൾ - ലൈലാ മജ്നു, തുഗ്ലക്നാമ, താരിഖ്-ഇ-അലൈ, അയൻ-ഇ-സിക്കന്ദരി

33. ഖിൽജി രാജവംശത്തിലെ അവസാനത്തെ രാജാവ്‌ - മുബാരക്‌ ഷാ

Post a Comment

0 Comments
Post a Comment (0)