അടിമ വംശം

Arun Mohan
0

അടിമവംശം (1206-1290)

മുഹമ്മദ് ഗോറിയുടെ അടിമയും പിന്നീട് വിശ്വസ്തനുമായിത്തീർന്ന കുത്ത്ബുദ്ദീൻ ഐബക്കാണ് അടിമവംശം സ്ഥാപിച്ചത്. മാമലൂക്ക്, ഇൽബാരി, യാമിനി, ഗുലാം വംശം എന്നീ പേരുകളിലും അടിമ വംശം അറിയപ്പെടുന്നു. 1206 മുതൽ 1210 വരെ 'സുൽത്താൻ' എന്ന പദവിയിൽ അടിമവംശത്തിലെ ആദ്യ ഭരണാധികാരിയായ ഇദ്ദേഹം 'ലാക്ഭക്ഷ്' (ലക്ഷങ്ങൾ ദാനം ചെയ്യുന്നവൻ) എന്നറിയപ്പെടുന്നു. ഇന്ത്യയിൽ മുസ്ലിം ഭരണത്തിന് അടിത്തറയിട്ടത് മുഹമ്മദ് ഗോറിയാണെങ്കിലും ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം രാജവംശം എന്ന പരിഗണന അടിമവംശത്തിനാണ്. ഡൽഹിയിലെ പ്രസിദ്ധമായ കുത്തബ് മിനാറിന്റെ നിർമാണം ആരംഭിച്ചത് കുത്ത്ബുദ്ദീൻ ഐബക്കാണ്. ഇതിന്റെ നിർമാണം പൂർത്തിയാക്കിയത് അടിമവംശത്തിലെ തന്നെ മറ്റൊരു രാജാവായ ഇൽത്തുമിഷിന്റെ കാലത്താണ്. ഈ വംശത്തിലെ ഏറ്റവും സമർത്ഥനായ ഭരണാധികാരി ബാൽബനാണ്. 'ചോരയും ഇരുമ്പും' എന്ന നയം സ്വീകരിച്ച ബാൽബൻ ശത്രുക്കളെ നിഷ്‌കരുണം അടിച്ചൊതുക്കി. അടിമവംശത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്നു കൈക്കുബാദ്. ബാൽബന്റെ പിൻഗാമിയായിരുന്ന കൈക്കുബാദിനെ വധിച്ച് ജലാലുദ്ദീൻ ഖിൽജി, ഖിൽജി വംശം സ്ഥാപിച്ചു.

PSC ചോദ്യങ്ങൾ

1. ഡൽഹി സുൽത്താനേറ്റിലെ ആദ്യ രാജവംശം - അടിമ വംശം (1206-1290)

2. അടിമ വംശം അറിയപ്പെടുന്ന മറ്റു പേരുകൾ - മാമലൂക്ക്, ഇൽബാരി, യാമിനി, ഗുലാം വംശം

3. ഇന്ത്യയിലെ ആദ്യ മുസ്ലിം രാജവംശമായ അടിമ വംശം സ്ഥാപിച്ചത് - മുഹമ്മദ് ഗോറിയുടെ അടിമയായിരുന്ന കുത്ത്ബുദ്ദീൻ ഐബക്

4. അടിമവംശത്തിന്റെ ആദ്യ ഭരണാധികാരി - കുത്ത്ബുദ്ദീൻ ഐബക്

5. കുത്തബ് മിനാറിന്റെ നിർമാണം തുടങ്ങി വെച്ചത് - കുത്ത്ബുദ്ദീൻ ഐബക്

6. 1210-ൽ പോളോ (ചൗഗാൻ) കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കുതിരപ്പുറത്തു നിന്നു വീണു മരിച്ച അടിമവംശ രാജാവ് - കുത്ത്ബുദ്ദീൻ ഐബക്‌

7. കുത്ത്ബുദ്ദീൻ ഐബക്കിന്റെ ഭരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതി - താജ്-ഉൽ-മാസിർ

8. താജ്-ഉൽ-മാസിർ എഴുതിയത് - ഹസ്സൻ നിസാമി

9. കുത്തബ്ദ്ദീൻ ഐബക്കിന്റെ സദസ്സിലെ പ്രസിദ്ധനായ ചരിത്രകാരൻ - ഹസൻ നിസാമി

10. 'ലാക്ഭക്ഷ്' (ലക്ഷങ്ങൾ ദാനം ചെയ്യുന്നവൻ) എന്നറിയപ്പെടുന്ന ഭരണാധികാരി - കുത്ത്ബുദ്ദീൻ ഐബക്‌

11. ആരുടെ സ്മരണാർത്ഥമാണ് കുത്തബ് മിനാർ പണികഴിപ്പിച്ചത് - ഖ്വാജ കുത്തബ്ദീൻ ഭക്തിയാർ കാക്കി എന്ന സൂഫീവര്യന്റെ

12. ഇന്ത്യയിൽ ഇസ്ലാമിക ശൈലിയിൽ നിർമ്മിക്കപ്പെട്ട ആദ്യ മന്ദിരമായ 'കുവത്ത്-ഉൽ-ഇസ്ലാം മോസ്കി'ന്റെ (ന്യൂഡൽഹി) നിർമാതാവ് - കുത്ത്ബുദ്ദീൻ ഐബക്‌

13. 'അധായി ദിൻകാ ജോൻപര' അജ്മീരിൽ പണികഴിപ്പിച്ചത് - കുത്ത്ബുദ്ദീൻ ഐബക്‌

14. കുത്ത്ബുദ്ദീൻ ഐബക്കിന് ശേഷം അധികാരത്തിലേറിയ അദ്ദേഹത്തിന്റെ മകൻ - ആരംഷാ

15. ആരംഷായെ തോൽപ്പിച്ച് അധികാരത്തിലേറിയ വ്യക്തി - ഇല്‍ത്തുമിഷ്‌

16. ഇല്‍ത്തുമിഷിന്റെ യഥാര്‍ത്ഥ നാമം - ഷംസുദ്ദീൻ ഇല്‍ത്തുമിഷ്‌

17. കുത്തബ് മിനാറിന്റെ പണി ഏറെക്കുറെ പൂര്‍ത്തിയാക്കിയത്‌ - ഇല്‍ത്തുമിഷ്‌

18. മംഗോൾ നേതാവ്‌ 'ചെംഗിസ്ഖാന്‍' ഇന്ത്യ ആക്രമിച്ചത്‌ ആരുടെ കാലത്താണ്‌ - ഇല്‍ത്തുമിഷിന്റെ

19. അടിമവംശത്തിന്റെ ആദ്യകാല തലസ്ഥാനം - ലാഹോർ

20. ലാഹോറിൽ നിന്നും തലസ്ഥാനം ഡൽഹിയിലേയ്ക്ക് മാറ്റിയ അടിമവംശ ഭരണാധികാരി - ഇൽത്തുമിഷ്

21. 'അടിമകളുടെ അടിമ', 'ദേവഭൂമിയുടെ സംരക്ഷകൻ' എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത് - ഇൽത്തുമിഷ്

22. ഇൽത്തുമിഷ് പുറത്തിറക്കിയ നാണയങ്ങൾ - തങ്ക (വെള്ളി നാണയം), ജിറ്റാൾ (ചെമ്പ് നാണയം)

23. ഭൂനികുതി സമ്പ്രദായമായ 'ഇഖ്‌ത' സമ്പ്രദായത്തിന് തുടക്കം കുറിച്ചത് - ഇൽത്തുമിഷ്

24. ഭരണത്തെ സഹായിക്കാൻ 'ചാലീസ' (ടർക്കിഷ് ഫോർട്ടി) രൂപം നൽകിയ ഭരണാധികാരി - ഇൽത്തുമിഷ്

25. ചെങ്കിസ്ഖാൻ ഇന്ത്യ ആക്രമിച്ച വർഷം - 1221 A.D

26. ഇൽത്തുമിഷിന്റെ മകൾ - റസിയാ സുൽത്താന

27. ഡൽഹി ഭരിച്ച ഏക വനിതാ ഭരണാധികാരി (1236-1240) - റസിയാ സുൽത്താന

28. ഡൽഹിയിലെ സുൽത്താൻ ഭരണകാലത്തെ ഔദ്യോഗിക ഭാഷ - പേർഷ്യൻ

29. റസിയാ സുൽത്താനയ്ക്ക് ശേഷം ഡൽഹി ഭരിച്ച ഏറ്റവും പ്രഗത്ഭനായ ഭരണാധികാരി - ബാൽബൻ

30. ബാൽബന്റെ യഥാർത്ഥ നാമം - ഗിയാസുദ്ദീൻ ബാൽബൻ

31. 'ദൈവത്തിന്റെ പ്രതിപുരുഷൻ' എന്നു സ്വയം വിശേഷിപ്പിച്ച രാജാവ് - ബാല്‍ബൻ

32. പ്രഭുക്കന്മാരുടെ സഭയായ 'നാല്പതു പേര്‍' (The Forty) എന്നതിന്റെ അധികാരം വെട്ടിച്ചുരുക്കിയത്‌ - ബാല്‍ബൻ

33. രണ്ടാം അടിമവംശ സ്ഥാപകനായി അറിയപ്പെടുന്നത് - ഗിയാസുദ്ദീൻ ബാൽബൻ

34. 'ഡൽഹി സിംഹാസനത്തിലെ ഉരുക്ക് മനുഷ്യൻ' എന്നറിയപ്പെടുന്നത് - ബാൽബൻ

35. 'നിണവും ഇരുമ്പും' നയം സ്വീകരിച്ച അടിമവംശ ഭരണാധികാരി - ബാൽബൻ

36. സിജ്‌ദ, പൈബോസ് എന്നീ ആചാരങ്ങൾ നടപ്പിലാക്കിയത് - ബാൽബൻ

37. 'ചാലീസ' (ടർക്കിഷ് ഫോർട്ടി) നിരോധിച്ച അടിമവംശ ഭരണാധികാരി - ബാൽബൻ

38. ഗിയാസുദ്ദീൻ ബാൽബന്റെ കാലത്ത് ജീവിച്ചിരുന്ന ദ്വൈതസിദ്ധാന്ത വക്താവ് - മധ്വാചാര്യർ

39. അടിമവംശത്തിലെ അവസാനത്തെ ശക്തനായ ഭരണാധികാരി - ബാല്‍ബൻ

40. അടിമവംശത്തിലെ അവസാനത്തെ ഭരണാധികാരി – കൈക്കുബാദ്

Post a Comment

0 Comments
Post a Comment (0)