മുഹമ്മദ് ഗസ്നിയും മുഹമ്മദ് ഗോറിയും

Arun Mohan
0

മുഹമ്മദ് ഗസ്നിയും മുഹമ്മദ് ഗോറിയും

'സിന്ധ്' പ്രദേശം ആക്രമിച്ചാണ് അറബികൾ ഇന്ത്യയിലേക്കെത്തിയത്. എ.ഡി 712ൽ മുഹമ്മദ് ബിൻ കാസിമിന്റെ അറബിപ്പട ഉത്തര സിന്ധുതടം മുഴുവൻ തങ്ങളുടെ അധീനതയിലാക്കി. എ.ഡി 1000ത്തിൽ ഗസ്നിയിലെ മുഹമ്മദ് ഇന്ത്യ ആക്രമിച്ചു. 17 തവണ ഇന്ത്യയെ ആക്രമിച്ച ഗസ്നി ഇന്ത്യയിലെ സമ്പത്ത് കൊള്ളയടിച്ചു. ഗുജറാത്തിലെ സോമനാഥ ക്ഷേത്രവും കൊള്ളയടിക്കപ്പെട്ടു. അടുത്തത് ഗോറിയുടെ ഊഴമായിരുന്നു. എ.ഡി 1176ൽ മുൾട്ടാനിലെ നിഷേധികളായ ഇസ്മായിലികളെ ഗോറി കീഴടക്കി. തറൈൻ യുദ്ധത്തിലൂടെ 1192ൽ ഗോറി അജ്‌മേറും ഡൽഹിയും പിടിച്ചെടുത്തു. ജയചന്ദ്രനെ തോൽപ്പിച്ച് കനൂജും ബനാറസും കീഴടക്കിയ ഗോറി പതിമൂന്നാം നൂറ്റാണ്ടിന്റെ ഉദയത്തോടെ വടക്കേയിന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും സ്വന്തം നിയന്ത്രണത്തിലാക്കി, ഇന്ത്യയിൽ മുസ്ലിം സാമ്രാജ്യം സ്ഥാപിച്ചു. 1206ൽ ഗോറി വധിക്കപ്പെട്ടതോടെ, അദ്ദേഹത്തിന്റെ സൈനികോദ്യോഗസ്ഥനായ, കുത്ത്ബുദ്ദീൻ ഐബക് സ്വാതന്ത്രഭരണം നടത്തുകയും 'അടിമ വംശം' എന്ന പേരിൽ ഒരു രാജവംശം സ്ഥാപിക്കുകയും ചെയ്തു.

PSC ചോദ്യങ്ങൾ

1. അറബികളുടെ ആദ്യ ഇന്ത്യൻ (സിന്ധ്) ആക്രമണം നടന്ന വർഷം - എ.ഡി.712

2. അറബികളുടെ ആദ്യ ഇന്ത്യൻ (സിന്ധ്) ആക്രമണത്തിന് നേതൃത്വം നൽകിയത് - മുഹമ്മദ് ബിൻ കാസിം

3. മുഹമ്മദ് ബിൻ കാസിമിനാൽ വധിക്കപ്പെട്ട സിന്ധിലെ ഭരണാധികാരി - ദാഹിർ

4. എ.ഡി 1001ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി - മുഹമ്മദ് ഗസ്‌നി

5. 17 തവണ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി - മുഹമ്മദ് ഗസ്‌നി

6. ഗസ്നിയുടെ ആക്രമണങ്ങളെ നേരിട്ട ആദ്യ ഇന്ത്യൻ ഭരണാധികാരി - ജയപാലൻ

7. A.D. 1025 -ൽ സോമനാഥ ക്ഷേത്രം ആക്രമിച്ച മുസ്ലീം ഭരണാധികാരി - മുഹമ്മദ് ഗസ്‌നി

8. ഗസ്‌നിയുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രശസ്‌ത കവി - ഫിർദൗസി

9. ഹിർദൗസിയുടെ പ്രശസ്‌തമായ കൃതി - ഷാനാമ

10. 'പേർഷ്യൻ ഹോമർ' എന്നറിയപ്പെട്ടിരുന്നത് - ഫിർദൗസി

11. ഗസ്നിയുടെ കൊട്ടാരമലങ്കരിച്ചിരുന്ന പണ്ഡിതൻ - അൽബറുണി

12. അൽബറുണിയുടെ പ്രശസ്‌ത കൃതി - താരിഖ്-ഉൽ-ഹിന്ദ്

13. വടക്കേ ഇന്ത്യയിൽ ഇസ്ലാമതം പ്രചരിക്കാൻ കാരണമായത് - അറബികളുടെ ഇന്ത്യൻ ആക്രമണം

14. ഇന്ത്യയിൽ മുസ്ലീം ഭരണത്തിന് അടിത്തറ പാകിയ ഭരണാധികാരി - മുഹമ്മദ് ഗോറി

15. AD 1175-ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി - മുഹമ്മദ് ഗോറി

16. ഗോറി ഇന്ത്യയിലേയ്ക്ക് കടക്കാൻ തിരഞ്ഞെടുത്ത പാത - ഖൈബർ ചുരം

17. ഡൽഹിയിലെ ഭരണാധികാരിയായ പൃഥ്വിരാജ് ചൗഹാൻ മുഹമ്മദ് ഗോറിയെ പരാജയപ്പെടുത്തിയ യുദ്ധം - ഒന്നാം തറൈൻ യുദ്ധം (1191)

18. മുഹമ്മദ് ഗോറി പൃഥിരാജ് ചൗഹാനെ പരാജയപ്പെടുത്തിയ യുദ്ധം - രണ്ടാം തറൈൻ യുദ്ധം (1192)

19. തറൈൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഹരിയാന

20. പൃഥിരാജ് ചൗഹാന്റെ ആസ്ഥാന കവി - ചന്ദ്ബർദായി

21. ചന്ദ്ബർദായിയുടെ പ്രശസ്‌തമായ കൃതി - പൃഥിരാജ് റാസോ

22. 'പൃഥ്വിരാജ് വിജയ്' എഴുതിയത് - ജയാങ്ക്

23. യുദ്ധത്തിൽ പരാജയപ്പെടുമ്പോൾ രജപുത്ര സ്ത്രീകൾ കൂട്ടമായി തീയിൽ ചാടി ആത്മഹത്യ ചെയ്യുന്ന രീതി - ജോഹാർ/ജൗഹർ

25. നളന്ദ സർവകലാശാല നശിപ്പിച്ച മുസ്ലീം സൈന്യാധിപൻ - ബക്തിയാർ ഖിൽജി

26. ഡൽഹി ഭരിച്ചിരുന്ന അവസാനത്തെ ഹിന്ദു രാജാവ് - പൃഥ്വിരാജ് ചൗഹാൻ

Post a Comment

0 Comments
Post a Comment (0)