പ്രതിഹാര രാജവംശം (AD 730 – AD 1018)
കനൗജ് തലസ്ഥാനമാക്കി ഗുർജാര രാജ്യം ഭരിച്ചിരുന്ന ഒരു പ്രമുഖ മധ്യകാല ഇന്ത്യൻ രാജവംശമായിരുന്നു പ്രതിഹാര രാജവംശം. പാല രാജവംശത്തിലെ ദേവപാലനുശേഷം പ്രതിഹാര സാമ്രാജ്യം അഭിവൃദ്ധി പ്രാപിച്ചു. പ്രതിഹാര രാജവംശത്തിന്റെ സ്ഥാപകനായിരുന്നു നാഗഭട്ടൻ ഒന്നാമൻ. ഉത്തരേന്ത്യയിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായി നാഗഭട്ടൻ രണ്ടാമൻ മാറി. പാല രാജവംശത്തിലെ രാജാവായ ധർമ്മപാലനെ യുദ്ധത്തിൽ നാഗഭട്ടൻ രണ്ടാമൻ പരാജയപ്പെടുത്തി. അദ്ദേഹത്തിന്റെ മകൻ രാമഭദ്രൻ അധികാരത്തിൽ വന്നു. അതിനുശേഷം രാമഭദ്രന്റെ മകൻ മിഹിര ഭോജൻ സിംഹാസനസ്ഥനായി. 'ആദി വരാഹ' (മിഹിര ഭോജൻ) എന്ന പദവി ലഭിച്ച പ്രതിഹാര രാജാവായിരുന്നു ഭോജൻ ഒന്നാമൻ. ഭോജന്റെയും പിൻഗാമിയായ മഹേന്ദ്രപാലൻ ഒന്നാമന്റെയും കീഴിൽ, പ്രതിഹാര രാജവംശം സമൃദ്ധിയുടെയും ശക്തിയുടെയും ഉന്നതിയിലെത്തി. രാജവംശ കലഹങ്ങളാൽ പ്രതിഹാര രാജവംശത്തിന്റെ ശക്തി ദുർബലപ്പെട്ടു. അവരുടെ അവസാനത്തെ പ്രധാന രാജാവായ യശഹ്പാലനെ 1018-ൽ ഗസ്‌നിയിലെ മഹ്മൂദ് കനൗജിൽ നിന്ന് പുറത്താക്കി.
PSC ചോദ്യങ്ങൾ
1.
പ്രതിഹാര വംശത്തിന്റെ
ആസ്ഥാനം - കനൗജ്
2.
പാലവംശത്തിലെ
രാജാവായ ധർമ്മപാലനെ യുദ്ധത്തിൽ പരാജയപ്പെടുത്തിയ പ്രതിഹാര രാജാവ് - നാഗഭട്ടൻ II
3.
പ്രതിഹാര
വംശത്തിലെ മഹാനായ രാജാവ് - ഭോജൻ I
4. “ആദിവരാഹൻ“ എന്ന ബിരുദം സ്വീകരിച്ച (മിഹിര ഭോജൻ) പ്രതിഹാര രാജാവ് - ഭോജൻ I