പാല സാമ്രാജ്യം (AD 765 – AD 1161)
ഗൗഡ, മോംഘിർ എന്നീ രാജ്യങ്ങൾ ഭരിച്ചിരുന്ന ഒരു മധ്യകാല ഇന്ത്യൻ സാമ്രാജ്യമായിരുന്നു പാല സാമ്രാജ്യം (ബംഗാളി, സംസ്കൃത ഭാഷകളിൽ പാല എന്നാൽ "സംരക്ഷകൻ" എന്നാണ് അർത്ഥമാക്കുന്നത്). പാലാ കാലഘട്ടം ബംഗാളിന്റെ സുവർണ്ണ കാലഘട്ടമായി കണക്കാക്കപ്പെടുന്നു. എ.ഡി. 765-ൽ ഗോപാലനാണ് പാല രാജവംശം സ്ഥാപിച്ചത്. എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഗൗഡയിലെ പ്രധാനികൾ ഗോപാലനെ തിരഞ്ഞെടുത്തതോടെയാണ് സാമ്രാജ്യം സ്ഥാപിതമായത്. ബംഗാളിലെ ആദ്യത്തെ ബുദ്ധമത രാജാവായിരുന്നു ഗോപാലൻ. ഗോപാലനുശേഷം അദ്ദേഹത്തിന്റെ മകൻ ധർമ്മപാലൻ ഭരിച്ചു. പാല രാജവംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരിയായിരുന്നു ധർമ്മപാലൻ. ധർമ്മപാലൻ വിക്രമശില സർവകലാശാല നിർമ്മിച്ചു, നളന്ദ സർവകലാശാലയും അദ്ദേഹം നവീകരിച്ചു. എ.ഡി. 765 മുതൽ എ.ഡി. 1161 വരെയായിരുന്നു പാല സാമ്രാജ്യത്തിന്റെ കാലഘട്ടം.
PSC ചോദ്യങ്ങൾ
1.
പാലവംശ ആസ്ഥാനം -
ബംഗാളിലെ മോൺഗിർ
2.
പാല വംശ സ്ഥാപകൻ
- ഗോപാലൻ (എ.ഡി. 765)
3.
ബംഗാളി ഭാഷയിൽ
പാല എന്ന വാക്കിനർത്ഥം - സംരക്ഷകൻ
4.
ബംഗാളിന്റെ
സുവർണകാലം എന്നറിയപ്പെടുന്നത് - പാലന്മാരുടെ കാലം
5.
ബംഗാളിലെ
ആദ്യത്തെ ബുദ്ധരാജാവ് - ഗോപാലൻ
6.
ഗോപാലനുശേഷം ഭരണം
നടത്തിയത് - അദ്ദേഹത്തിന്റെ മകനായ ധർമ്മപാലൻ
7.
പാലവംശത്തിലെ
ഏറ്റവും പ്രശസ്‌തനായ ഭരണാധികാരി - ധർമ്മപാലൻ
8.
നളന്ദ
സർവ്വകലാശാലയുടെ പുനരുദ്ധീകരിച്ച പാല വംശരാജാവ് - ധർമ്മപാലൻ
9. വിക്രമശില സർവ്വകലാശാല സ്ഥാപിച്ചത് - ധർമ്മപാലൻ