സ്വദേശി പ്രസ്ഥാനം

Arun Mohan
0

സ്വദേശി പ്രസ്ഥാനം

ബംഗാൾ വിഭജനത്തിനെതിരെ പ്രതിഷേധമായി ഉയർന്നുവന്ന പ്രധാനപ്പെട്ട സമരമുറയായിരുന്നു സ്വദേശി പ്രസ്ഥാനം. ദേശീയ പ്രസ്ഥാനം സാധാരണക്കാരിലേക്ക് എത്തിയത് ഈ പ്രസ്ഥാനത്തോടുകൂടിയായിരുന്നു. വിദേശനിർമിത വസ്തുക്കൾ മാത്രമായിരുന്നില്ല ജനങ്ങൾ ബഹിഷ്കരിച്ചത്. ബ്രിട്ടീഷുകാർ നടത്തിവന്നിരുന്ന സ്‌കൂളുകളും കോളേജുകളും കോടതികളും സർക്കാർ ഓഫീസുകളും എല്ലാം ബഹിഷ്കരിക്കപ്പെട്ടു. സ്വദേശി പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഒട്ടേറെ സംഘടനകൾ ഈ കാലത്ത് ഉയർന്നുവന്നു. ഡോൺ സൊസൈറ്റി, സ്വദേശ് ധനധവ്, അനുശീലൻ, സുഹൃദ്, സാധന തുടങ്ങിയവ ഇതിൽ പ്രധാനമാണ്. ദാദാഭായ് നവ്‌റോജി, ബാലഗംഗാധര തിലക്, അരബിന്ദോ ഘോഷ്, ബിപിൻ ചന്ദ്രപാൽ, തുടങ്ങിയവർ ഈ പ്രസ്ഥാനത്തെ നയിച്ചു. വിദേശ ഭരണത്തിൽ നിന്നുള്ള സ്വാതന്ത്ര്യമായിരുന്നു സമരനേതാക്കളുടെ ആവശ്യം. സർക്കാർ വളരെ കർശനമായ അടിച്ചമർത്തൽ നയങ്ങൾ സ്വീകരിച്ചു. വിദേശനിർമ്മിതമായ വസ്‌തുക്കൾ ബഹിഷ്കരിക്കുന്നതിന് പകരമായി ഇന്ത്യയിൽ നിരവധി സ്വദേശി ഉത്പന്ന നിർമാണശാലകൾ ആരംഭിച്ചു. ഒപ്പം അഭ്യസ്തവിദ്യരായ ഇന്ത്യക്കാർ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളും ആരംഭിച്ചു. ബംഗാൾ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ബംഗാൾ നാഷണൽ കോളേജ് തുടങ്ങിയവ അക്കാലത്ത് ആരംഭിച്ച വിദ്യാലയങ്ങളാണ്.

PSC ചോദ്യങ്ങൾ

1. ബംഗാൾ വിഭജനത്തിനെതിരെ പ്രതിഷേധമായി രൂപം കൊണ്ട പ്രസ്ഥാനം - സ്വദേശി പ്രസ്ഥാനം

2. സ്വദേശി പ്രസ്ഥാനം ആരംഭിച്ചത് ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് - ബംഗാൾ വിഭജനം

3. സ്വദേശി അഥവാ ഇന്ത്യൻ നിർമ്മിത വസ്തുക്കളുടെ ഉപയോഗവും ബ്രിട്ടീഷ് നിർമ്മിത വസ്തുക്കളുടെ ബഹിഷ്കരണവും നടത്തി പ്രതിഷേധിച്ച ദേശീയ പ്രസ്ഥാനം - ഇന്ത്യൻ നാഷണൽ കോൺഗ്രസ്

4. ഇന്ത്യൻ നിർമ്മിത വസ്തുക്കളുടെ ഉപയോഗവും ബ്രിട്ടീഷ് നിർമ്മിത വസ്തുക്കളുടെ ബഹിഷ്കരണവും എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ച വ്യക്തി? - കൃഷ്ണകുമാർ മിത്ര

5. കൃഷ്ണകുമാർ മിത്ര തന്റെ ആശയം പ്രചരിപ്പിച്ച പത്രം? - സഞ്ജീവനി

6. സ്വദേശമിത്രം പത്രം സ്ഥാപിച്ചത് - ജി സുബ്രഹ്മണ്യ അയ്യർ

7. സ്വദേശി പ്രസ്ഥാനത്തെത്തുടർന്ന് പരസ്യമായി ആലപിക്കുന്നതിൽ നിന്ന് ഭരണാധികാരികൾ തടഞ്ഞ ഇന്ത്യൻ സ്വതന്ത്രസമരഭടന്മാരുടെ സമരഗീതം - വന്ദേമാതരം

8. വന്ദേമാതരം രചിച്ചത് - ബങ്കിംചന്ദ്ര ചാറ്റർജി

9. സ്വദേശി പ്രസ്ഥാനം രൂപംകൊണ്ടത് ഏത് വൈസ്രോയിയുടെ കാലത്താണ് - കഴ്‌സൺ പ്രഭു

10. സ്വദേശി പ്രസ്ഥാനത്തിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചതിൽ നിർണായക പങ്ക് വഹിച്ച രണ്ട് സംഘടനകൾ - വന്ദേമാതരം സമ്പ്രദായം, സ്വദേശി സംഘം

11. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ആരംഭിച്ച ഉത്പന്ന നിർമാണശാലയായ 'ബംഗാൾ കെമിക്കൽ സ്വദേശി സ്റ്റോഴ്‌സ്' സ്ഥാപിച്ചതാര് - പ്രഫുല്ല ചന്ദ്ര റേ

12. സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി (തമിഴ്നാട്) സ്ഥാപിച്ചത് - വി.ഒ ചിദംബരം പിള്ള

13. മഹാരാഷ്ട്രയിൽ സ്വദേശി പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കുവേണ്ടി അക്ഷീണം പ്രവർത്തിച്ച ദേശീയ നേതാവ് - ബാലഗംഗാധര തിലക്

14. ബംഗാളിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവർ - അരബിന്ദോ ഘോഷ്, പി.സി.റോയ്, രബീന്ദ്രനാഥ് ടാഗോർ

15. പഞ്ചാബിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് - ലാലാ ലജ്പത് റായി

16. ഡൽഹിയിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് - സയ്യിദ് ഹൈദർ റാസ

17. മദ്രാസിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് - വി ഒ ചിദംബരം പിള്ള

18. ആന്ധ്രയിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് - ഹരിസർ വട്ടം റാവു

19. സ്വദേശി വസ്ത്ര പ്രചാരണസഭ സ്ഥാപിച്ചത് - ബാലഗംഗാധര തിലക്

20. സ്വദേശി മണ്ഡലി സമിതിയുടെ സ്ഥാപകൻ - ചിത്തരഞ്ജൻ ദാസ്

21. സ്വദേശി ബാന്ധവ സമിതിയുടെ സ്ഥാപകൻ - അശ്വിനികുമാർ ദത്ത

22. സ്വദേശി പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം - വന്ദേമാതരം

23. സ്വദേശി പ്രസ്ഥാനം അറിയപ്പെടുന്ന മറ്റൊരു പേര് - വന്ദേമാതരം മൂവ്മെന്റ്

24. സ്വദേശി പ്രസ്ഥാനം ആരംഭിച്ച വർഷം - 1905 ഓഗസ്റ്റ് 7

25. ബംഗാൾ വിഭജനം പിൻവലിക്കാൻ കാരണമായ പ്രസ്ഥാനം - സ്വദേശി പ്രസ്ഥാനം

26. സ്വദേശി പ്രസ്ഥാനത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ആരംഭിച്ച പരമ്പരാഗത നൃത്തരൂപം? - ജാത്ര

27. സ്വദേശി പ്രസ്ഥാനത്തിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചതിൽ നിർണായക പങ്ക് വഹിച്ച ഇംഗ്ലീഷ് മാധ്യമങ്ങൾ - ബന്ദേ മാതരം, യുഗാന്തർ, അമൃത് ബസാർ പത്രിക, ദ സ്റ്റേറ്റ്സ് മാൻ

28. രാഖിബന്ധൻ ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു - സ്വദേശി പ്രസ്ഥാനം

29. രാഖിബന്ധൻ ദിനമായി ആചരിച്ചത് - ഒക്ടോബർ 16 (ആഹ്വാനം ചെയ്തത് രവീന്ദ്രനാഥ് ടാഗോർ)

30. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് 'അമർ സോനാർ ബംഗ്ലാ' എന്ന ഗാനം രചിച്ചത് - രവീന്ദ്രനാഥ് ടാഗോർ

31. ടാറ്റാ ഇരുമ്പുരുക്ക് കമ്പനി സ്ഥാപിതമായതെവിടെ - മഹാരാഷ്ട്ര

32. സ്വദേശി പ്രസ്ഥാനത്തിന്റെ സ്മരണാർഥം 2015 മുതൽ ദേശീയ കൈത്തറി ദിനമായി ആചരിക്കുന്ന ദിവസം? - ഓഗസ്റ്റ് 7

Post a Comment

0 Comments
Post a Comment (0)