മുസ്ലീം ലീഗ് (1906)
1905-ലെ ബംഗാൾ വിഭജനത്തെ തുടർന്ന് കിഴക്കൻ ബംഗാൾ മുസ്ലിം ഭൂരിപക്ഷ ദേശമായി മാറി. ഇക്കാലത്ത് ഒരു രാഷ്ട്രീയ സംഘടനയ്ക്ക് രൂപം കൊടുക്കാനുള്ള ചിന്ത പല മുസ്ലീം നേതാക്കൾക്കുമുണ്ടായി. ഇതിന് വേണ്ട നിർദേശങ്ങൾ നൽകിയത് അക്കാലത്ത് അലിഗർ സർവകലാശാലയുടെ പ്രിൻസിപ്പലായിരുന്ന ആർച്ചിബാൾഡ് ആയിരുന്നു. അതേത്തുടർന്ന് ധാക്കയിലെ നവാബായ സലീമുള്ള മൊഹസീൻ ഉൾ മുൽക്കിന്റെ നേതൃത്വത്തിൽ ചില നേതാക്കൾ ചേർന്ന് അന്നത്തെ വൈസ്രോയി മിന്റോ പ്രഭുവിന് ഒരു നിവേദനം നൽകി. ഇത് 'സിംലാ നിവേദനം' എന്നറിയപ്പെടുന്നു. മുസ്ലിങ്ങൾക്ക് വേണ്ടി മാത്രമുള്ള സംഘടനയ്ക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് മിന്റോ പ്രഭു നേതാക്കൾക്ക് വാക്കു നൽകി. ഇതനുസരിച്ച് 1906 ഡിസംബർ 30 ന് ധാക്കയിൽ വച്ച് 'മുസ്ലിം ലീഗ്' സ്ഥാപിതമായി. ബ്രിട്ടീഷുകാരുടെ തന്ത്രപരമായ രാഷ്ട്രീയനയങ്ങൾ ഈ സംഘടനയുടെ വളർച്ചയെ സഹായിച്ചു.
PSC ചോദ്യങ്ങൾ
1. മുസ്‌ലിം ലീഗ് രൂപീകൃതമായതെന്ന് - 1906 ഡിസംബർ 30
2. 1906ല്‍ ധാക്കയില്‍ രൂപംകൊണ്ട പാര്‍ട്ടി - മുസ്ലീം ലീഗ്
3. മുസ്‌ലിം ലീഗിന്റെ രൂപീകരണത്തിന് നേതൃത്വം
നൽകിയത് - ആഗാഖാൻ
4. മുഹമ്മദ് അലി ജിന്ന ഏത് പാര്‍ട്ടിയുടെ
അനിഷേധ്യ നേതാവായിരുന്നു - മുസ്ലീം ലീഗ്
5. മുസ്‌ലിം ലീഗിന്റെ ആദ്യ പ്രസിഡന്റ് - ആഗാഖാൻ
6. മുസ്‌ലിം ലീഗിന്റെ രൂപീകരണത്തിന് വേദിയായ
നഗരം - ധാക്ക
7. മുസ്‌ലിം രാഷ്ട്രവാദം ആദ്യമായി നടത്തിയത്
- മുഹമ്മദ് ഇക്‌ബാൽ
8. പാകിസ്ഥാൻ വാദത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്
- മുഹമ്മദ് ഇക്‌ബാൽ
9. സാരേ ജഹാംസേ അച്ഛാ എന്ന ദേശഭക്തിഗാനം എഴുതിയത്
- മുഹമ്മദ് ഇക്ബാൽ
10. 1929 ൽ 14യിന തത്വങ്ങൾ പ്രഖ്യാപിച്ച നേതാവ് - മുഹമ്മദലി ജിന്ന
11. പ്രത്യേക രാഷ്ട്രവാദം ഉന്നയിച്ച മുസ്ലീം
ലീഗ് സമ്മേളനം? - 1930 ലെ അലഹബാദ് സമ്മേളനം
12. പ്രത്യേക മുസ്ലീം രാഷ്ട്രവാദം ആദ്യമായി
ഉന്നയിച്ചത്? - മുഹമ്മദ് ഇക്ബാൽ
13. ഒരു പ്രത്യേക മുസ്ലിം രാഷ്ട്രം എന്ന വാദവുമായി
ലഘുലേഖ പ്രസിദ്ധീകരിച്ച കേംബ്രിഡ്ജ് സർവകലാശാല വിദ്യാർത്ഥി - ചൗധരി റഹ്മത്തലി
14. 1940-ല്‍ ലാഹോര്‍ സമ്മേളനത്തില്‍ പാകിസ്താന്‍
പ്രമേയം പാസാക്കിയ പാര്‍ട്ടി - മുസ്ലീം ലീഗ്
15. ഇന്ത്യയെ വിഭജിച്ച് മുസ്ലിങ്ങൾക്ക് പ്രത്യേക
രാഷ്ട്രം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പാകിസ്ഥാൻ പ്രമേയം പാസാക്കിയ മുസ്ലിം ലീഗ്
സമ്മേളനം - 1940 ലെ ലാഹോർ സമ്മേളനം
16. ദ്വി രാഷ്ട്രവാദം അവതരിപ്പിച്ച നേതാവ്
- മുഹമ്മദലി ജിന്ന (1940 ലെ ലാഹോർ സമ്മേളനത്തിൽ)
17. 1946 ഒക്ടോബര്‍ 26 ന് ഇടക്കാല സര്‍ക്കാരില്‍ ചേര്‍ന്ന പാര്‍ട്ടി- മുസ്ലീം ലീഗ്
18. ഇടക്കാല മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന
ലിയാഖത്ത് അലിഖാന്റെ പാര്‍ട്ടി - മുസ്ലിം ലീഗ്
19. 1946 ഓഗസ്റ്റ് 16 ന് പ്രത്യക്ഷ സമരദിനം (ഡയറക്ട് ആക്ഷൻ ഡേ) ആചരിക്കാന്‍ ആഹ്വാനം ചെയ്ത പാര്‍ട്ടി - മുസ്ലിം ലീഗ്
20. പാകിസ്ഥാൻ സ്വതന്ത്രമായത്? - 1947 ആഗസ്റ്റ് 14
21. കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ
ഏക പ്രാദേശിക പാര്‍ട്ടി നേതാവാണ് സി.എച്ച്. മുഹമ്മദ് കോയ. പാര്‍ട്ടിയേത് - മുസ്ലീം ലീഗ്
22. ഏത് രാഷ്ട്രീയ കക്ഷിയുടെ ചിഹ്നമാണ് ഏണി
- മുസ്ലീം ലീഗ്
23. പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ കേരള നിയമസഭാ സ്പീക്കറായ സീതി ഹാജി ഏത് പാര്‍ട്ടിയുടെ നേതാവായിരുന്നു - മുസ്ലീം ലീഗ്