സൂററ്റ് പിളർപ്പ് (1907)
ഇന്ത്യൻ
സമൂഹത്തിന്റെ തീവ്രമായ അസ്വസ്ഥതകളെ വഴിതിരിച്ചു വിടാനായി രൂപം കൊണ്ട സംഘടന
എന്നായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസിന് തുടക്കത്തിൽ നേരിടേണ്ടിവന്ന പ്രധാന
വിമർശനം. തുടക്കത്തിൽ കോൺഗ്രസിന്റെ നയം 'ഭരണഘടനാനുസൃതമായ
സമരം' മാത്രമായിരുന്നു.
രാജ്യത്തിന്റെ സ്വാതന്ത്ര്യം ആദ്യകാലത്ത് കോൺഗ്രസിന്റെ പ്രഖ്യാപിത
ലക്ഷ്യമായിരുന്നില്ല. കോൺഗ്രസിന്റെ ആദ്യകാല നേതാക്കളെല്ലാം തന്നെ മിതവാദികൾ
ആയിരുന്നു. എന്നാൽ,
1905
ആയപ്പോഴേക്ക് പാർട്ടിയുടെ 'രാഷ്ട്രീയ ഭിക്ഷാടന നയ'ങ്ങൾക്കെതിരെ നിരവധി പേർ രംഗത്തു
വരികയും 'തീവ്രവാദികൾ' എന്ന പുതിയ വിഭാഗം കോൺഗ്രസിൽ ഉയർന്നുവരികയും
ചെയ്തു. ദേശീയ പ്രസ്ഥാനത്തെ ആദ്യകാലത്ത് നയിച്ചവർ പരാജയമായിരുന്നെന്ന് ഇവർ
പ്രഖ്യാപിച്ചു.
1906 ലെ സമ്മേളനത്തിൽ ഇന്ത്യൻ
നാഷണൽ കോൺഗ്രസ് മിതവാദികളെന്നും തീവ്രവാദികളെന്നും രണ്ടായി പിളർന്നു. 1907-ലെ കോൺഗ്രസ് സമ്മേളനം മിതവാദികൾക്ക്
ഭൂരിപക്ഷമുണ്ടായിരുന്ന സൂറത്തിൽ വച്ച് നടന്നു. ഇതിൽ അധ്യക്ഷ പദവിക്കു വേണ്ടി റാഷ്
ബിഹാരി ഘോഷും തീവ്രവാദിയായ ബാലഗംഗാധരതിലകനും ഏറ്റുമുട്ടിയെങ്കിലും റാഷ് ബിഹാരി
ഘോഷ് തിരഞ്ഞെടുക്കപ്പെട്ടു. കുപിതരായ തീവ്രവാദികൾ സമ്മേളനം ബഹിഷ്കരിക്കുകയും
മിതവാദികൾ കോൺഗ്രസ് പിടിച്ചെടുക്കുകയും ചെയ്തു. കോൺഗ്രസിന്റെ പ്രവർത്തനത്തെ ഈ
പിളർപ്പ് വിപരീതമായി ബാധിച്ചു. 1916 ൽ ആണ് പിന്നീട് തീവ്രവാദികൾ
കോൺഗ്രസിലേക്ക് മടങ്ങിവന്നത്.
PSC ചോദ്യങ്ങൾ
1. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രത്തിലും ഇന്ത്യൻ നാഷണൽ പ്രസ്ഥാനത്തിന്റെ
ചരിത്രത്തിലും ഏറ്റവും ഖേദകരമായ സംഭവം എന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്
- സൂറത്ത് പിളർപ്പ്
2. കോൺഗ്രസിലെ മിതവാദികളും തീവ്രദേശീയവാദികളും
രണ്ടായി പിളർന്ന സമ്മേളനം - സൂററ്റ് സമ്മേളനം
3. സൂറത്ത് പിളർപ്പ് നടന്ന വർഷം - 1907
4. സൂറത്ത് വിഭജനം നടക്കുമ്പോള്‍ കോൺഗ്രസ്
പ്രസിഡന്റ് - റാഷ് ബിഹാരി ഘോഷ്
5. ഇന്ത്യയിൽ 'പാർട്ടി വ്യവസ്ഥ'യ്ക്ക് തുടക്കം കുറിച്ചത് - സൂററ്റ് പിളർപ്പ്
6. കോൺഗ്രസിലെ മിതവാദി വിഭാഗത്തിന് നേതൃത്വം
വഹിച്ചത് - ഗോപാലകൃഷ്ണ ഗോഖലെ
7. കോൺഗ്രസിലെ തീവ്ര ദേശീയവാദി വിഭാഗത്തിന്
നേതൃത്വം വഹിച്ചത് - ബാലഗംഗാധര തിലക്
8. കോൺഗ്രസിലെ ആദ്യകാല തീവ്രവാദി നേതാക്കൾ
- ലാലാ ലജ്പത് റായി, ബിപിൻ ചന്ദ്രപാൽ, ബാലഗംഗാധര തിലകൻ
9. കോൺഗ്രസിലെ ആദ്യകാല മിതവാദി നേതാക്കൾ - ഗോപാലകൃഷ്ണ ഗോഖലെ, ഫിറോസ്ഷാ മേത്ത, സുരേന്ദ്രനാഥ ബാനര്‍ജി
10. ലാൽ-പാൽ-ബാൽ എന്നറിയപ്പെടുന്നത് - ലാലാ ലജ്പത് റായി, ബിപിൻ ചന്ദ്രപാൽ, ബാലഗംഗാധര തിലകൻ
11. 'ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ്' എന്നറിയപ്പെടുന്നത് - ബാലഗംഗാധര തിലക്