ബംഗാൾ വിഭജനം

Arun Mohan
0

ബംഗാൾ വിഭജനം (1905)

ബ്രിട്ടീഷ് ഇന്ത്യയിൽ 1765 മുതൽ ബംഗാൾ, ബീഹാർ, ഒഡീഷ എന്നീ പ്രദേശങ്ങൾ ഒറ്റ പ്രദേശമായാണ് കിടന്നിരുന്നത്. വലുപ്പത്തിലും സമ്പന്നതയിലും മുമ്പിലായിരുന്ന ബംഗാളിനെ ഭരണസൗകര്യത്തിന് എന്ന കാരണം പറഞ്ഞ് 1905 ജൂലൈ 20 ന് രണ്ടായി വിഭജിച്ചു. കഴ്‌സൺ പ്രഭുവായിരുന്നു ഇതിന് പിന്നിൽ. 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന ബ്രിട്ടീഷ് നയത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ വിഭജനം. വിഭജനത്തോടെ മുസ്ലിം ഭൂരിപക്ഷ പ്രദേശം, ഹിന്ദു ഭൂരിപക്ഷ പ്രദേശം എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി ബംഗാൾ മാറി. വിഭജനം നിലവിൽ വന്ന ഒക്ടോബർ 16 ന് ദുഃഖാചരണദിനമായി ബംഗാളിലെ ജനങ്ങൾ ആചരിച്ചു. അവർ മതഭേദമില്ലാതെ രാഖി ബന്ധനം നടത്തുകയും വന്ദേമാതരം ആലപിക്കുകയും ഗംഗയിൽ സ്നാനം ചെയ്ത് സഹോദരപ്രതിജ്ഞയെടുക്കുകയും ചെയ്തു. ആ ദിവസത്തിനു വേണ്ടി രബീന്ദ്രനാഥ ടാഗോർ 'അമർ സോനാർ ബംഗ്ലാ' എന്ന ദേശീയഗാനം രചിച്ചു. ഇതു വർഷങ്ങൾക്കുശേഷം 1972 ൽ ബംഗ്ലാദേശിന്റെ ദേശീയ ഗീതമാക്കി.

ജനവികാരം പ്രകടിപ്പിക്കുന്നതിനു ബംഗാൾ നേതാക്കൾ സ്വദേശി പ്രസ്ഥാനം ആരംഭിച്ചു. സ്വദേശി പ്രസ്ഥാനം വൻ വിജയമായിരുന്നു. തുണി മില്ലുകൾ, സോപ്പ്, തീപ്പെട്ടി ഫാക്ടറികൾ കൈത്തറി നെയ്ത്തുശാലകൾ, ദേശീയ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ തുടങ്ങിയവയ്ക്കു തുടക്കം കുറിച്ചു. ദേശീയവാദ കവിത, ഗദ്യം, പത്രപ്രവർത്തനം തുടങ്ങിയവ പുഷ്ടി പ്രാപിച്ചു. ദേശീയ വിദ്യാഭ്യാസം പ്രചരിപ്പിച്ചു. ബംഗാളിലെ ദേശീയവാദികളും അമൃത് ബസാർ പത്രിക, സഞ്ജീവനി, ഹിതവാദി, വസുമതി എന്നീ പത്രങ്ങളും വിഭജനത്തെ കഠിനമായി എതിർത്തു. രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ ഫലമായി ബംഗാൾ 1911 ൽ വീണ്ടും സംയോജിപ്പിച്ചു. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽനിന്നു ന്യൂഡൽഹിയിലേക്കു മാറ്റി. 1911 ൽ ബംഗാൾ വിഭജനം റദ്ദാക്കിയെങ്കിലും ഇത് ധാരാളം വർഗീയ പ്രക്ഷോഭങ്ങൾക്ക് കാരണമായി. അവസാനം 1947 ൽ വീണ്ടും ബംഗാൾ വിഭജിച്ചു. ഈ പ്രദേശമാണ് പിന്നീട് ബംഗ്ലാദേശ് എന്ന രാജ്യമായത്.

PSC ചോദ്യങ്ങൾ

1. ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ ഭരണകേന്ദ്രം - ബംഗാൾ

2. ബംഗാൾ വിഭജിക്കപ്പെട്ട വർഷം - 1905 ജൂലൈ 20

3. ബംഗാൾ വിഭജിച്ച വൈസ്രോയി - കഴ്‌സൺ പ്രഭു

4. ബംഗാൾ വിഭജനം നിലവിൽ വന്നത് - 1905 ഒക്ടോബർ 16

5. ബംഗാൾ വിഭജനം നിലവിൽ വരുമ്പോൾ വൈസ്രോയി - മിന്റോ II പ്രഭു

6. ബംഗാൾ വിഭജനം നിലവിൽ വരുമ്പോൾ കോൺഗ്രസ് പ്രസിഡന്റ് - സർ ഹെൻട്രി കോട്ടൺ

7. ബംഗാളിൽ ഐക്യം നിലനിർത്തുന്നതിനുവേണ്ടി ഒക്ടോബർ 16 രാഖിബന്ധൻ ദിനമായി ആചരിക്കുവാൻ ജനങ്ങളോട് ആഹ്വാനം ചെയ്തത് - രവീന്ദ്രനാഥ് ടാഗോർ

8. ബംഗാൾ മുഴുവൻ വിലാപദിനമായി ആചരിച്ചതെന്ന് - ഒക്ടോബർ  16

9. ബംഗാൾ വിഭജനത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച പ്രസ്ഥാനം - സ്വദേശി പ്രസ്ഥാനം

10. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലേക്ക് പ്രവേശിക്കാൻ അരബിന്ദോ ഘോഷിനെ പ്രേരിപ്പിച്ച സംഭവം - ബംഗാൾ വിഭജനം

11. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്‌സറി - ബംഗാൾ

12. ബംഗാൾ വിഭജനകാലത്ത് സായുധ സമരത്തിന് ആഹ്വാനം ചെയ്ത യുഗാന്തറിന്റെ പത്രാധിപർ - ഭൂപേന്ദ്രനാഥ് ദത്ത

13. ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം - 1911

14. ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി - ഹാർഡിഞ്ച് II പ്രഭു

15. ബംഗാൾ വിഭജനം റദ്ദാക്കിയ ബ്രിട്ടീഷ് രാജാവ് - ജോർജ് അഞ്ചാമൻ

16. ബംഗാൾ വിഭജനം പിൻവലിക്കാൻ കാരണമായ പ്രസ്ഥാനം - സ്വദേശി പ്രസ്ഥാനം

17. ബംഗാള്‍ വിഭജനത്തെ ഇന്ത്യയിലെ ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ മേല്‍വീണ ബോംബ്‌ എന്ന് അഭിപ്രായപ്പെട്ടത് - സുരേന്ദ്രനാഥ ബാനർജി

18. "പശ്ചിമബംഗാളും പൂർവ്വബംഗാളും ഒരു ഹൃദയത്തിന്റെ രണ്ട് അറകളാണ്. ഈ അറകളിൽ നിന്നുത്ഭവിക്കുന്ന ചൂട് രക്തമാണ് ബംഗാളികളുടെ സിരകളിലൂടെ ഒഴുകുന്നത്" എന്ന് അഭിപ്രായപ്പെട്ടത് - രവീന്ദ്രനാഥ് ടാഗോർ

19. "ബ്രിട്ടീഷ് ഗവൺമെന്റ് നമ്മെ വിഭജിക്കുവാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. എങ്കിലും നമ്മുടെ ഹൃദയങ്ങളെ വേർപെടുത്തുവാൻ അവർക്കാവില്ല" ആരുടേതാണ് ഈ വാക്കുകൾ - രവീന്ദ്രനാഥ് ടാഗോർ

20. "ഐക്യത്തിൽ നിൽക്കുന്ന ബംഗാൾ ഒരു ശക്തിയാണ്. വിഭജിക്കപ്പെട്ടാൽ ശക്തി കുറയും. നമ്മുടെ ഭരണത്തെ എതിർക്കുന്നവരുടെ കരുത്ത് ചോർന്ന് പോകും" ആരുടെ വാക്കുകൾ - റിസ്‌ലെ (1904)

21. "ഇന്ത്യയുടെ യഥാർഥ പുനരുദ്ധാരണം നടന്നത് ബംഗാൾ വിഭജനത്തിനു ശേഷമാണ്" എന്ന് അഭിപ്രായപ്പെട്ടത് - ഗാന്ധിജി

Post a Comment

0 Comments
Post a Comment (0)