ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണം (1885)
ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1885 ലാണ് രൂപം കൊണ്ടത്. ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ കക്ഷിയായ കോണ്‍ഗ്രസാണ് നിലവിൽ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയകക്ഷി. കോണ്‍ഗ്രസിന്റെ രൂപവത്കരണസമ്മേളനം നടന്നത് 1885 ഡിസംബർ 28 മുതൽ 31വരെ, ബോംബെയിലെ ഗോകുല്‍ദാസ് തേജ്പാൽ സംസ്കൃത കോളേജിലാണ്. 72 പ്രതിനിധികൾ പങ്കെടുത്തു. ബ്രിട്ടീഷുകാരനായ അലൻ ഒക്ടേവിയൻ ഹ്യൂമായിരുന്നു കോണ്‍ഗ്രസിന്റെ സ്ഥാപകൻ. കോണ്‍ഗ്രസിന്റെ ആദ്യസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ഡബ്ല്യു.സി. ബാനര്‍ജിയായിരുന്നു; കോണ്‍ഗ്രസിന്റെ ആദ്യത്തെ പ്രസിഡന്‍റും ഡബ്ല്യു. സി. ബാനര്‍ജിയാണ്.