ശതവാഹന രാജവംശം (BC 230 – AD 224)
ഡക്കാനിൽ ആധിപത്യം സ്ഥാപിച്ച പ്രാചീന രാജവംശമാണ് ശതവാഹനന്മാർ. 'ആന്ധ്രജന്മാർ' എന്നും ഇവർ അറിയപ്പെടുന്നു. അശോകന്റെ സംസ്ഥാനങ്ങളിലൊന്നായിരുന്ന ആന്ധ്രാദേശം ആയിരുന്നു ഇവരുടെ ഭരണകേന്ദ്രം. അശോകന്റെ മരണശേഷം സിമുഖന്റെ നേതൃത്വത്തിൽ ഈ പ്രദേശം കൈക്കലാക്കുകയും 'ശ്രീകാകുളം' തലസ്ഥാനമാക്കി ശതവാഹനവംശം സ്ഥാപിക്കുകയും ചെയ്തു. ഈ വംശത്തിലെ ഇരുപത്തിമൂന്നാമത്തെ രാജാവായ ഗൗതമപുത്ര ശതകർണിയാണ് ഏറ്റവും പ്രബലനായ രാജാവ്. ഇദ്ദേഹം ശകന്മാരെയും യവനന്മാരെയും തോൽപ്പിച്ചു. മൂന്നു സമുദ്രങ്ങളെയും തൊട്ടുകിടക്കുന്ന വിശാലമായ ഒരു സാമ്രാജ്യത്തിന്റെ ഉടമയായിത്തീർന്ന ഇദ്ദേഹം കാൽനൂറ്റാണ്ടോളം ഭരണം നടത്തി. എ.ഡി.130ൽ അന്തരിച്ചു. ശതകർണിയുടെ പിൻഗാമികൾ അശക്തരായിരുന്നു. എ.ഡി 225 ഓടെ ഈ രാജവംശം ഇല്ലാതായി. യജ്ഞശ്രീ ആയിരുന്നു അവസാനത്തെ രാജാവ്. ശതവാഹനന്മാരുടെ ഭരണം ഇന്ത്യാ ചരിത്രത്തിലെ പ്രധാന ഏടാണ്. പ്രാകൃത് ഭാഷയായിരുന്നു ഔദ്യോഗിക ഭാഷ. യവനന്മാരെ പോലെയുള്ള വൈദേശികർ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ ഇന്ത്യയെ സംരക്ഷിച്ചത് ശതവാഹനന്മാരാണ്. അമരാവതി, ഗോളി, നാഗാർജുനകൊണ്ട എന്നിവിടങ്ങളിലെ സ്തംഭങ്ങൾ ശതവാഹനന്മാർ നിർമിച്ചതാണ്.
PSC ചോദ്യങ്ങൾ
1.
'ആന്ധ്രജന്മാർ' എന്നറിയപ്പെട്ടിരുന്ന രാജവംശം -
ശതവാഹനന്മാർ
2.
ശതവാഹനന്മാരുടെ
ആക്രമണത്തോടെ നശിപ്പിക്കപ്പെട്ട രാജവംശം - കണ്വവംശം
3.
ശതവാഹനന്മാരുടെ
തലസ്ഥാനം - പ്രതിഷ്‌ഠാനം (ശ്രീകാകുളം)
4.
ശതവാഹനന്മാരുടെ
രാജകീയ മുദ്ര - കപ്പൽ
5.
ഇന്ത്യയിൽ ഭൂദാന
സമ്പ്രദായത്തിനു (ഫ്യൂഡലിസം) തുടക്കം കുറിച്ചത് - ശതവാഹനന്മാർ
6.
ബ്രാഹ്മണർക്കും
ബുദ്ധമത സന്യാസിമാർക്കും ഭൂമി ദാനമായി നൽകിയ ആദ്യ രാജവംശം - ശതവാഹന രാജവംശം
7.
സ്വന്തം
പേരിനൊപ്പം മാതാവിന്റെ പേര് ചേർത്തിരുന്ന രാജാക്കന്മാർ - ശതവാഹനന്മാർ
8.
ശതവാഹനന്മാരിലെ
പ്രശസ്‌തനായ രാജാവ് - ഗൗതമിപുത്ര ശതകർണി
9. ശകവംശത്തിലെ പ്രധാന ഭരണാധികാരി - രുദ്രദാമൻ I