ഇന്തോ ഗ്രീക്ക് സാമ്രാജ്യം (BC 200 – AD 10)
ബി.സി.
രണ്ടാം നൂറ്റാണ്ടുമുതൽ ഇന്ത്യയിലേക്ക് വിദേശീയരുടെ തുടര്‍ച്ചയായ കടന്നാക്രമണങ്ങൾ
ഉണ്ടായി. ഇതിൽ ആദ്യത്തേത് ബാക്ട്രിയൻ ഗ്രീക്കുകാരുടേതായിരുന്നു. അലക്‌സാണ്ടറുടെ
കാലത്ത് ഗ്രീക്കുകാരുടെ അധീനതയിലായിരുന്ന ബാക്ട്രിയ (വടക്കൻ അഫ്ഗാനിസ്ഥാൻ) ബി.സി.
മൂന്നാം നൂറ്റാണ്ടിൽ ഒരു സ്വതന്ത്ര രാജ്യമായിത്തീര്‍ന്നു. എന്നാൽ ബാക്ട്രിയൻ
ഭരണാധികാരികളുടെ നില സുരക്ഷിതമായിരുന്നില്ല. മധ്യേഷ്യയിലെ സിഥിയന്മാർ (ശകന്മാര്‍) അവര്‍ക്കെതിരെ
ആക്രമണ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. സിഥിയന്മാരുടെ ആക്രമണങ്ങൾ
ശക്തിപ്പെട്ടപ്പോൾ ബാക്ട്രിയന്മാർ ഇന്ത്യയിലേക്കു നീങ്ങുവാൻ നിര്‍ബ്ബന്ധിതരായി.
ബാക്ട്രിയായിലെ
ഭരണാധികാരിയിരുന്ന ഡെമിട്രിയസ്സാണ് ഇന്ത്യയുടെ നേരെയുള്ള ആക്രമണം തുടങ്ങിയത്.
ഇന്ത്യയിൽ അതിക്രമിച്ചു കടന്ന ബാക്ട്രിയന്മാർ ഇന്തോ-ഗ്രീക്കുകാർ അഥവാ ബാക്ട്രിയൻ
ഗ്രീക്കുകാർ എന്നറിയപ്പെട്ടു. ബി.സി രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ
വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ വലിയൊരു ഭാഗം അവർ കൈവശപ്പെടുത്തി. പഞ്ചാബും
സിന്ധുമെല്ലാം കൈപ്പിടിയിലാക്കിയ ഇന്തോ-ഗ്രീക്കുകാർ പാടലിപുത്രം വരെ
ചെന്നെത്തിയെന്ന് പറയപ്പെടുന്നു.
ഇന്തോ
- ഗ്രീക്ക് ഭരണാധികാരികളിൽ ഏറ്റവും പ്രശസ്തൻ മെനാന്‍ഡർ അഥവാ മിലിന്ദ ആയിരുന്നു.
ബി.സി. 150 മുതൽ 135 വരെയാണ് അദ്ദേഹം ഭരണം നടത്തിയത്.
വടക്കു- പടിഞ്ഞാറൻ ഇന്ത്യയിൽ ഇന്തോ ഗ്രീക്കുകാരുടെ ഭരണം സുസ്ഥിരമാക്കാൻ അദ്ദേഹത്തിനു
കഴിഞ്ഞു. മെനാന്‍ഡർ ബുദ്ധമതം സ്വീകരിച്ചുവെന്ന് രേഖകൾ പറയുന്നു. നാഗസേനൻ എന്ന
ബുദ്ധസന്യാസിയാണ് അദ്ദേഹത്തെ ബുദ്ധമതത്തിലേക്കു പരിവര്‍ത്തനം ചെയ്തത്.
ബുദ്ധമതത്തെക്കുറിച്ച് മെനാന്‍ഡർ ചോദിച്ച ചോദ്യങ്ങളും അവയ്ക്ക് നാഗസേനൻ നല്‍കിയ
ഉത്തരങ്ങളും പുസ്തകരൂപത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 'മിലിന്ദ പാന്‍ഹ' അഥവാ "മിലിന്ദന്റെ ചോദ്യങ്ങൾ"
എന്നാണ് ആ പുസ്തകത്തിന്റെ പേര്.
ബി.സി.
ഒന്നാം നൂറ്റാണ്ടിലുണ്ടായ ശകന്മാരുടെ ആക്രമണത്തോടെ ഇന്തോ ഗ്രീക്ക് രാജ്യങ്ങൾ തകരാൻ
തുടങ്ങി. ഒന്നര നൂറ്റാണ്ടുകാലം നീണ്ടുനിന്ന ഇന്തോ-ഗ്രീക്ക് ഭരണം ഇന്ത്യൻ കലയിലും
നാണയ വ്യവസ്ഥയിലുമെല്ലാം സുപ്രധാനമായ മാറ്റങ്ങൾ കൊണ്ടുവന്നു. ഗ്രീക്ക് ഭരണം
ഇന്ത്യയിൽ ഹെല്ലനിസ്റ്റിക് കലകൾ അവതരിപ്പിച്ചു, അനേകം പടുകൂറ്റൻ കെട്ടിടങ്ങൾ അവർ പണി
കഴിപ്പിച്ചു. ഒപ്പം അവരുടെ കൈവിരുത് പ്രദര്‍ശിപ്പിച്ച ചെറുതും മനോഹരവുമായ വസ്തുക്കളും
ഇവിടെ അവതരിപ്പിച്ചു.
ഇന്തോ ഗ്രീക്കുകാരുടെ നാണയങ്ങളാണ് അവരെ ചരിത്ര പ്രാധാനികളാക്കുന്നത്. ഇന്ത്യയിൽ ആദ്യമായി സ്വര്‍ണ്ണനാണയങ്ങൾ പുറത്തിറക്കിയത് ഇന്തോ ഗ്രീക്കുകാരാണ്. നാണയങ്ങൾ രാജാക്കന്മാരുടെ പേരിലാണ് പുറത്തിറക്കിയിരുന്നത്, നാണയങ്ങളിൽ രാജാക്കന്മാരുടേയും ദൈവങ്ങളുടേയും ചിത്രങ്ങൾ ഉണ്ടായിരുന്നു. ഇന്തോ ഗ്രീക്കുകാരുടെ ചരിത്രം പുനര്‍നിര്‍മ്മിക്കുന്നത് മുഖ്യമായും അവരുടെ നാണയങ്ങളെ അടിസ്ഥാനമാക്കിയാണ്.
PSC ചോദ്യങ്ങൾ
1. രണ്ടാം അലക്സാണ്ടർ എന്നറിയപ്പെട്ട ഇൻഡോ ഗ്രീക്ക് ഭരണാധികാരി - ഡെമിട്രിയസ്