സാന്താൾ കലാപം
ഇന്ത്യക്കാരുടെ
ആത്മവീര്യത്തിനു മുന്നിൽ ബ്രിട്ടീഷുകാർ ഭയന്നുപോയ പോരാട്ടമാണ് സന്താൾ കലാപം. ബംഗാൾ, ബീഹാർ, ഒറീസ എന്നിവിടങ്ങളിലെ ആദിമനിവാസികളാണ്
സന്താളന്മാർ. നികുതിയും നയവും മറ്റും പൊറുതി മുട്ടിച്ചപ്പോഴാണ് അവർ
ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുത്തത്. സിഡോ, കൻഹു, തിൽക്കാമാജി തുടങ്ങിയവരുടെ
നേതൃത്വത്തിൽ സന്താളന്മാർ ബ്രിട്ടീഷുകാരെ തുരത്താൻ പോരാടി. 1855 ജൂൺ 30 നായിരുന്നു കലാപത്തിന്റെ തുടക്കം.
ആദ്യം നേരിട്ട ഇംഗ്ലീഷ് പടയെ തോല്പിച്ച് മുന്നേറിയ സന്താളന്മാർ കൊൽക്കത്ത ലക്‌ഷ്യം
വച്ച് നീങ്ങി. ഒടുവിൽ മുർഷിദാബാദിൽ വച്ച് സന്താളന്മാരെ ബ്രിട്ടീഷ് സൈന്യം തോക്കും
പീരങ്കിയുമായി വളഞ്ഞു. എന്നാൽ,
അവസാനത്തെ സന്താളനും
മരിച്ചുവീഴുവോളം അവർ പോരാട്ടം തുടർന്നു! 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം
ഒഴിച്ചുനിർത്തിയാൽ ഇന്ത്യയിൽ ഒരിക്കലും ഇത്രയധികം പേർ കൂട്ടക്കൊല ചെയ്യപ്പെട്ട
കലാപം ഉണ്ടായിട്ടില്ല.
PSC ചോദ്യങ്ങൾ
1.
ബംഗാൾ, ബീഹാർ, ഒറീസ എന്നിവിടങ്ങളിലെ കുന്നുകളിൽ
ജീവിച്ചിരുന്ന ആദിമനിവാസികളായ സാന്താൾ ജനവിഭാഗം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ
കലാപം - സാന്താൾ കലാപം
2.
ബ്രിട്ടീഷുകാർക്കെതിരെ
ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ഗോത്രവർഗ്ഗ കലാപം - സാന്താൾ കലാപം
3.
സാന്താൾ വിപ്ലവത്തിന്
നേതൃത്വം നൽകിയവർ - സിഡോ,
കൻഹു, തിൽക്കാമാജി
4.
സാന്താൾ കലാപം
ആരംഭിച്ച വർഷം - 1855
5.
സാന്താൾ കലാപം
പൂർണമായി അടിച്ചമർത്തപ്പെട്ട വർഷം - 1856
6.
സാന്താൾ കലാപം
നടക്കുമ്പോൾ ഗവര്‍ണർ ജനറൽ - ഡൽഹൗസി പ്രഭു
7.
ബ്രിട്ടീഷുകാരുടെ
ഏത് നികുതിനയം പൊറുതി മുട്ടിച്ചപ്പോഴാണ് സന്താളുകൾ ബ്രിട്ടീഷുകാർക്കെതിരെ ഛോട്ടാ
നാഗ്‌പൂരിൽ ആയുധമെടുത്തത് - ശാശ്വതഭൂനികുതി വ്യവസ്ഥ
8.
സാന്താൾ
കലാപത്തെക്കുറിച്ച് പ്രതിപാദിക്കുന്ന "Elementary Aspects of Peasant
Insurgency in Colonial India" എന്ന കൃതിയുടെ കർത്താവ് - രണജിത് ഗുഹ
9.
ഇന്ത്യയിൽ
ഏറ്റവും കൂടുതലുള്ള ട്രൈബൽ വിഭാഗം - സന്താൾ
10. സന്താൾ വർഗക്കാർ അധിവസിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത് - ജാർഖണ്ഡ്