ഗോത്ര കലാപങ്ങൾ

Arun Mohan
0

ഗോത്ര കലാപങ്ങൾ

നാട്ടുരാജാക്കന്മാർ മാത്രമല്ല, ഇന്ത്യയിലെ പല ഗോത്രവിഭാഗങ്ങളും വെള്ളക്കാർക്കെതിരെ ശക്തമായി പടപൊരുതിയിട്ടുണ്ട്. അവരുടെ പോരാട്ടങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സാന്താൾ കലാപം. ബംഗാൾ, ബീഹാർ, ഒഡീഷ എന്നിവിടങ്ങളിലെ ആദിമനിവാസികളായ സന്താളന്മാരുടെ കലാപം 1855-ലാണ് നടന്നത്. ധീരമായി പൊരുതിയ സാന്താൾ സേനാനികളെ ഒന്നടങ്കം മൂർഷിദാബാദിൽവച്ച് ബ്രിട്ടീഷ് സേന വെടിവച്ചുകൊന്നു. ബംഗാളിലെ ചുവാരന്മാർ എന്ന മലയോരനിവാസികളും കേരളത്തിലെ കുറിച്യരും റാഞ്ചിയിലെ മുണ്ടാ ഗോത്രവർഗക്കാരും രാജസ്ഥാനിലേയും ഗുജറാത്തിലേയും നായ്കദ വിഭാഗക്കാരും അസമിലെ കചനാഗന്മാരും ആന്ധ്രപ്രദേശിലെ റാംപ പ്രദേശത്തെ ഗിരി വർഗ്ഗക്കാരുമെല്ലാം പല കാലങ്ങളിൽ ബ്രിട്ടീഷ് ആധിപത്യത്തെ ചോദ്യം ചെയ്‌ത്‌ കലാപം നടത്തുകയുണ്ടായി. ഈ കലാപങ്ങളെല്ലാം ബ്രിട്ടീഷുകാർ ക്രൂരമായി അടിച്ചമർത്തി.

പ്രധാന ഗോത്ര വർഗ്ഗ കലാപങ്ങൾ

ബിൽ കലാപം (1818 - 31) - പശ്ചിമഘട്ടം

കോലി കലാപം (1824 - 28, 1839, 1899) - ഗുജറാത്ത്

ഖാസി കലാപം (1846 - 48, 1885, 1914) - മേഘാലയ, അസം

നായികാട് കലാപം (1858 - 59) - ഗുജറാത്ത്

റാംപ കലാപം (1879) - ആന്ധ്രായുടെ തീരപ്രദേശം

കച്ചംഗ് കലാപം (1882) - കച്ചാർ പ്രദേശം, അസം

മുണ്ട കലാപം (1899 - 1900) - ഛോട്ടാനാഗ്പൂർ പ്രദേശം (ബിർസാ മുണ്ടയുടെ നേതൃത്വത്തിൽ)

കുക്കി കലാപം (1917 - 19) - മണിപ്പുർ

PSC ചോദ്യങ്ങൾ

1. കമ്പനി ഭരണത്തിന്റെ ചൂഷണത്തിന് ഇരയായ വിഭാഗങ്ങൾ - കർഷകർ, നെയ്ത്തുകാർ, കൈത്തൊഴിലുകാർ, ഗോത്രവർഗക്കാർ

2. ഇന്ത്യയിലെ പട്ടുനൂൽ കൃഷിക്കാരാണ് - നഗോഡകൾ

3. ഇന്ത്യയിൽ നടന്ന ഗോത്രകലാപങ്ങൾ - പഹാരിയ കലാപം, കോൾ കലാപം, ഖാസി കലാപം, ഭീൽ കലാപം, മുണ്ട കലാപം

4. ബംഗാളിൽ കർഷകർ സംഘടിച്ച് നീലം കൃഷി ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചത് - 1859

5. കർഷകർക്ക് പണം പലിശയ്ക്ക് കൊടുക്കുന്നവരെ അറിയപ്പെട്ടിരുന്നത് - സാഹുക്കാർ

6. ഇംഗ്ലണ്ടിലെ വ്യവസായശാലകൾക്കാവശ്യമായ പ്രധാന അസംസ്കൃതവസ്തുക്കൾ - പരുത്തി, ചണം, നീലം

7. ബ്രിട്ടീഷുകാർക്കെതിരെ കലാപത്തിനിറങ്ങിയ ഗോത്രവിഭാഗങ്ങൾ - മറാത്തയിലെ ഭീലുകൾ, അഹമ്മദ് നഗറിലെ കോലികൾ, ഛോട്ടാ നാഗ്‌പൂരിലെ കോളുകൾ, രാജ്‌മഹൽ കുന്നിലെ സാന്താൾമാർ, വയനാട്ടിലെ കുറിച്യർ

8. ഗോത്രജനതയുടെ ജീവിതോപാധികൾ - വനവിഭവങ്ങൾ ശേഖരിക്കൽ, കന്നുകാലി വളർത്തൽ, പൂനം കൃഷി, വേട്ടയാടൽ

9. സാന്താൾ കലാപത്തിന് നേതൃത്വം നൽകിയത് - സിദ്ദുവും കാനുവും

10. ഗോത്രജീവിതം ദുരിതപൂർണമാകാൻ കാരണം - ബ്രിട്ടീഷുകാർ നടപ്പിലാക്കിയ വനനിയമങ്ങൾ

11. സാന്താൾ കലാപത്തിന്റെ പ്രധാന കാരണം - ഗോത്ര ജനത ശേഖരിച്ചിരുന്ന വനവിഭവങ്ങളുടെ മേൽ ബ്രിട്ടീഷുകാർ ഉയർന്ന നികുതി ചുമത്തിയത്

12. ബ്രിട്ടീഷ് വ്യവസായികളുടെ ചൂഷണത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യകാല തൊഴിൽ സമരങ്ങൾ - ഗ്രേറ്റ് ബോംബെ തുണിമിൽ സമരം, കൽക്കത്ത ചണമിൽ സമരം

13. ബ്രിട്ടീഷ് ഭരണക്കാലത്ത് ഇന്ത്യയിൽ വ്യാപകമായി കൃഷി ചെയ്തിരുന്ന വിളകൾ - നീലം (ബംഗാൾ, ബീഹാർ), പരുത്തി (മഹാരാഷ്ട്ര, പഞ്ചാബ്), കരിമ്പ് (ഉത്തർപ്രദേശ്), തേയില (ആസാം, കേരളം), ചണം (ബംഗാൾ), ഗോതമ്പ് (പഞ്ചാബ്)

14. "ഇന്ത്യൻ കർഷകരുടെ രക്തം പുരളാതെ ഒരു നുള്ള് നീലം പോലും യൂറോപ്യൻ കമ്പോളത്തിലെത്തിയിട്ടില്ല" ആരുടെ വാക്കുകൾ - ഡി.ജി. ടെണ്ടുൽക്കർ

15. "ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിൽ ഇങ്ങനെയൊരു ദുരിതം കാണുവാൻ സാധിക്കുകയില്ല. പരുത്തി നെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു" ആരുടെ വാക്കുകൾ - വില്യം ബെന്റിക് പ്രഭു (1834 -35)

16. "സ്വയം പര്യാപ്‌തമായ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പടച്ചട്ടകളെ ഉരുക്കുറെയിലിനാൽ കീറിമുറിക്കുകയും രക്തം ഊറ്റിക്കുടിക്കുകയും ചെയ്തു" ആരുടെ വാക്കുകൾ - ഡി.എച്ച്.ബുക്കാനൻ

Post a Comment

0 Comments
Post a Comment (0)