ബ്രിട്ടീഷ് ഇന്ത്യയിൽ നടപ്പാക്കിയ വ്യവസ്ഥകൾ
ലാൻഡ് റവന്യൂ വ്യവസ്ഥകൾ
ജമീന്ദാരി
വ്യവസ്ഥ
കോൺവാലിസ്
പ്രഭു 1793ൽ ബംഗാൾ, ബീഹാർ, ഒറീസ എന്നീ പ്രദേശങ്ങളിൽ നടപ്പാക്കിയ
ഭൂനികുതി വ്യവസ്ഥയാണ് ജമീന്ദാരി അഥവാ ശാശ്വത ഭൂനികുതി വ്യവസ്ഥ. ഇതു പ്രകാരം, ഗവൺമെന്റിന് ജമീന്ദാർ ഒരു വിഹിതം
നൽകണമെന്ന കരാറിൽ നികുതി പിരിക്കാനുള്ള അവകാശം ചില വ്യക്തികൾക്കോ
നികുതിപിരിവുദ്യോഗസ്ഥർമാർക്കോ നൽകി. പൊതുഭൂമിയെല്ലാം അവരുടെ അധീനതയിലായി.
വിളവിന്റെ അറുപത് ശതമാനമാണ് ശാശ്വത ഭൂനികുതി വ്യവസ്ഥയിൽ കർഷകർ നികുതിയായി നൽകേണ്ട
തുക. ശാശ്വത ഭൂനികുതി വ്യവസ്ഥ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച
ഉദ്യോഗസ്ഥനാണ് ജോൺ ഷോർ.
റയറ്റ്
വാരി വ്യവസ്ഥ
തോമസ്
മൺറോ 1818ൽ മദ്രാസിലും തുടർന്ന് ബോംബെ
സ്റ്റേറ്റിലും നടപ്പാക്കിയ ഭൂനികുതിസമ്പ്രദായമാണ് റയറ്റ് വാരി. ഈ നിയമം കൃഷിക്കാരെ
ഉടമകളായി അംഗീകരിച്ചു. ഗവൺമെന്റിലേക്ക് ഇവർ ഉയർന്ന നിരക്കിൽ പാട്ടം
നൽകേണ്ടിയിരുന്നു. കർഷകരിൽ നിന്ന് ഗവൺമെന്റ് നേരിട്ട് നികുതി പിരിക്കുന്ന ഭൂനികുതി
വ്യവസ്ഥയായിരുന്നു റയറ്റ് വാരി. കുടിയിറക്കാൻ ഗവൺമെന്റിന് അധികാരമുണ്ടായിരുന്നു.
മഹൽവാരി
വ്യവസ്ഥ
വടക്കു
പടിഞ്ഞാറൻ ഇന്ത്യയിലാണ് മഹൽവാരി വ്യവസ്ഥ നടപ്പിലാക്കിയത്. മഹൽവാരി സമ്പ്രദായത്തിൽ, ഗ്രാമത്തിലെ കൃഷിഭൂമി മുഴുവനായി
ഗ്രാമവാസികൾക്ക് കൈവശംവെക്കാമായിരുന്നു. ഗ്രാമത്തിന് മൊത്തത്തിലാണ് ഭൂനികുതി
നിശ്ചയിച്ചിരുന്നത്. ഗ്രാമത്തലവനാണ് നികുതിപിരിവിന്റെ ചുമതല. ഇതിന് ഗ്രാമത്തലവന്
അഞ്ചുശതമാനം കമ്മിഷൻ ലഭിച്ചിരുന്നു.
മറ്റ് വ്യവസ്ഥകൾ
സൈനികസഹായ
വ്യവസ്ഥ
വെല്ലസ്ലിപ്രഭു
ഗവർണർ ജനറൽ ആയിരിക്കുമ്പോഴാണ് (1798
- 1805) ബ്രിട്ടീഷുകാർ
സൈനിക സഹായ വ്യവസ്ഥ നടപ്പാക്കിയത്. സഖ്യത്തിൽ ഏർപ്പെടുന്ന ഇന്ത്യൻ ഭരണാധികാരി
തന്റെ രാജ്യാതിർത്തിക്കുള്ളിൽ സ്ഥിരമായി ഒരു ബ്രിട്ടീഷ് സൈന്യത്തെ നിലനിർത്തുകയും
അതിന്റെ ചെലവിനായി ഒരു സംഖ്യ നൽകുകയും തന്റെ രാജ്യത്ത് ഒരു ബ്രിട്ടീഷ് പ്രതിനിധിയെ
(റെസിഡന്റ്) നിയമിക്കുകയും വേണം. ബ്രിട്ടീഷുകാരുടെ സമ്മതമില്ലാതെ മറ്റൊരു
യുറോപ്യനെയും നിയമിക്കുകയില്ലെന്നും ഗവർണർ ജനറലിനോട് ആലോചിക്കാതെ മറ്റൊരു ഇന്ത്യൻ
ഭരണാധികാരിയുമായും സന്ധി സംഭാഷണങ്ങളിൽ ഏർപ്പെടുകയില്ലെന്നും കരാറിൽ
വ്യവസ്ഥയുണ്ടായിരുന്നു. ഇതിനു പകരം, ശത്രുക്കളിൽനിന്ന്
രക്ഷിക്കാമെന്ന ചുമതല ബ്രിട്ടീഷുകാർ ഏറ്റു. ഹൈദരാബാദ് നൈസാമാണ് ആദ്യം സൈനിക സഹായ
വ്യവസ്ഥയിൽ ചേർന്നത്.
ദത്തവകാശ നിരോധന നിയമം
ഏതെങ്കിലുമൊരു രാജാവിന് മക്കളില്ലാതെ വന്നാൽ മറ്റു രാജകുടുംബങ്ങളിൽ നിന്ന് കുട്ടികളെ ദത്തെടുത്തു വളർത്തി അധികാരം ഏല്പിക്കുന്ന പതിവാണ് ഭാരതത്തിലുണ്ടായിരുന്നത്. എന്നാൽ, ബ്രിട്ടീഷുകാർ അവരുടെ അധികാരമുപയോഗിച്ച് മറ്റൊരു നിയമം നടപ്പിലാക്കി. ഒരു നാട്ടുരാജ്യത്തിലെ ഭരണാധികാരി അനന്തരാവകാശികളില്ലാതെ മരിച്ചാൽ ആ രാജ്യം ബ്രിട്ടന്റെ അധികാരത്തിൻ കീഴിലാകും എന്നതായിരുന്നു ആ നിയമം!
ഡൽഹൗസി
പ്രഭു ഗവർണർ ജനറലായിരുന്നപ്പോൾ (1848 - 56) നടപ്പാക്കിയതാണ് ദത്തവകാശ നിരോധന
നിയമം. അനന്തരാവകാശി ഇല്ലാത്ത ഒരു നാട്ടുരാജാവിന് കുട്ടികളെ ദത്തെടുക്കാനുള്ള
അവകാശം ഇതുമൂലം ഇല്ലാതായി. അങ്ങനെ അവകാശികൾ ഇല്ലാതെവരുന്ന നാട്ടുരാജ്യത്തെ
ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്തു. ഈ നിയമത്തിലൂടെ ബ്രിട്ടീഷുകാർ അനേകം
ചെറുരാജ്യങ്ങൾ തങ്ങളുടെ സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തു. ഇങ്ങനെ ബ്രിട്ടീഷുകാർ
പിടിച്ചെടുത്ത ആദ്യ നാട്ടുരാജ്യമാണ് സത്താറ (1848). ജയ്‌പൂർ, സംബൽപുർ (1849), ഭഗത് (1850), ഛോട്ടാ ഉദയ്പൂർ (1852), ഝാൻസി (1853), നാഗ്പുർ (1854) എന്നിവയും ഇപ്രകാരം
ബ്രിട്ടീഷ് ഇന്ത്യയോട് ചേർക്കപ്പെട്ടു.