രജപുത്രന്മാർ (AD 647 – AD 1947)
ഹർഷവർധനന്റെ മരണത്തോടെ രജപുത്രന്മാർ അധികാരത്തിലേക്കുയർന്നു. കശ്മീർ, മാളവം, ചേദി, സംഗാൾ, ഗാന്ധാരം, സിന്ധ്, ഗുജറാത്ത്, കനൂജ് എന്നിവയായിരുന്നു പ്രധാന രജപുത്രരാജ്യങ്ങൾ. രജപുത്രർ ഹിന്ദുമത വിശ്വാസികളായിരുന്നു. സംഘടിതമായ രാജഭരണ രീതിയായിരുന്നു അവരുടേത്. കലാസാഹിത്യ രംഗങ്ങളിലും ഇക്കാലത്ത് പുരോഗതിയുണ്ടായി. കശ്മീരിലെ സോമദേവന്റെ കഥാസരിത് സാഗരം ഇക്കാലത്ത് രചിക്കപ്പെട്ടതാണ്. ഭുവനേശ്വരത്തെ ലിംഗരാജക്ഷേത്രവും ഖജുരാഹോയിലെ ക്ഷേത്രങ്ങളും രജപുത്രന്മാരുടെ കലാ സൗന്ദര്യത്തിന്റെ തെളിവുകളാണ്.