ഹർഷവർധന രാജവംശം (AD 606 – AD 647)
ഗുപ്തകാലത്തിനുശേഷം തകർന്നുപോയ ഇന്ത്യയുടെ പ്രതാപവും പാരമ്പര്യവും വീണ്ടെടുത്തത് പുഷ്യഭൂതി വംശത്തിലെ ഹർഷവർധനനാണ്. സംഘർഷങ്ങൾ നിറഞ്ഞ ഒരു പ്രത്യേക സാഹചര്യത്തിലാണ് ഹർഷൻ രാജ്യഭരണമേറ്റെടുത്തത്. ഗൗഡരാജാവായ ശശാങ്കനായിരുന്നു ഹർഷന്റെ പ്രധാനശത്രു. സ്വസഹോദരന്റെ കൊലയാളികൂടിയായ ശശാങ്കനെ തന്ത്രപരമായ നീക്കങ്ങളിലൂടെ കീഴ്‌പ്പെടുത്തിയ ഹർഷൻ 'രജപുത്രശിലാദിത്യൻ' എന്ന സ്ഥാനപ്പേര് സ്വീകരിക്കുകയും എ.ഡി.612ൽ സമ്പൂർണ രാജപദവി സ്വീകരിച്ച് തലസ്ഥാനം കനൂജിലേക്ക് മാറ്റുകയും ചെയ്തു. നളന്ദ സർവകലാശാല പ്രശസ്തിയാർജിച്ചത് ഈ സമയത്താണ്. രത്നാവലി, നാഗനന്ദ, പ്രിയദർശിക എന്നീ കൃതികൾ ഹർഷന്റേതാണ്. അദ്ദേഹത്തിന്റെ ആസ്ഥാനകവിയായിരുന്ന ബാണഭട്ടന്റെ കൃതിയാണ് ഹർഷചരിതം (ഹർഷന്റെ ജീവചരിത്രം). നർമദാ തടത്തിൽ നടന്ന യുദ്ധത്തിൽ ചാലൂക്യരാജാവായ പുലികേശി രണ്ടാമനോട് ഹർഷൻ പരാജയപ്പെട്ടു. ഹർഷന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരിയാണ് ഹുയാൻസാങ്.
നളന്ദ സർവ്വകലാശാല
ഹര്‍ഷന്റെ
കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തമായ വിജ്ഞാനകേന്ദ്രം നളന്ദ സര്‍വകലാശാലയായിരുന്നു.
കുമാരഗുപ്തൻ ഒന്നാമനാണ് ഇതിന്റെ സ്ഥാപകന്‍. നളന്ദ ഒരു ബുദ്ധവിഹാരമായിരുന്നു.
പിന്നീട് ഇന്ത്യയിലെ ഒരു ഉന്നത വിദ്യാപീഠമായി അതു വളര്‍ന്നുവന്നു. ഹ്യൂയാന്‍സാങ്ങിന്റെ
വിവരണങ്ങളിൽ നിന്ന് നളന്ദയെക്കുറിച്ച് വിലപിടിപ്പുള്ള പല വിവരങ്ങളും
ലഭിക്കുന്നുണ്ട്. സര്‍വ്വകലാശാലയുടെ കെട്ടിടം, അക്കാദമിക് ചര്‍ച്ചകൾ, പഠനത്തിന്റെ വിശദാംശങ്ങൾ
എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം വിവരിക്കുന്നുണ്ട്.
നളന്ദ
സര്‍വ്വകലാശാലയിൽ എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിരുന്നു. മികച്ച ഗ്രന്ഥശേഖരമുള്ള
മൂന്നു ഗ്രന്ഥാലയങ്ങൾ അവിടെയുണ്ടായിരുന്നു: (1) രത്നസാഗർ (2) രത്നധാടി (3) രത്നരാജക്. നളന്ദയിൽ താമസിച്ച്
പഠിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നു. സ്വദേശത്തുനിന്നും വിദേശത്തു നിന്നുമായി
പതിനായിരത്തോളം വിദ്യാര്‍ത്ഥികൾ അവിടെ താമസിച്ച് പഠിച്ചിരുന്നു. ചൈന, കൊറിയ, ജപ്പാന്‍, മംഗോളിയ എന്നിവിടങ്ങളില്‍നിന്നുള്ള
അനേകം വിദ്യാര്‍ത്ഥികൾ നളന്ദയിൽ അദ്ധ്യയനം നടത്തിയിരുന്നു. യോഗ്യതയുടെ
അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നത്. അവരുടെ
ധൈഷണികമായ കഴിവിനെ വിലയിരുത്തുന്നതിന് പ്രവേശന പരീക്ഷയും നടത്തിയിരുന്നു. ഉന്നതമായ
വിജ്ഞാനവും ചാതുര്യവുമുള്ളവര്‍ക്കു മാത്രമെ നളന്ദയിൽ പ്രവേശനം ലഭിച്ചിരുന്നുള്ളു.
നളന്ദയിൽ പഠിക്കാനും അദ്ധ്യാപകനായി സേവനമനുഷ്ഠിക്കാനുമുള്ള അപൂര്‍വ്വ സൗഭാഗ്യം
ഹ്യുയാന്‍സാങ്ങിന് കിട്ടുകയുണ്ടായി.
നളന്ദ
സര്‍വ്വകലാശാല ഒരു സംയുക്ത സ്ഥാപനമായിരുന്നു. ജനാധിപത്യ രീതിയിലാണ് ഭരണം
നടത്തപ്പെട്ടിരുന്നത്. വിവിധ രാജാക്കന്മാർ ദാനമായി നല്‍കിയ ഭൂമിയില്‍നിന്നുള്ള
വരുമാനമുപയോഗിച്ചാണ് സര്‍വ്വകലാശാലയുടെ ചെലവുകൾ നടത്തിയിരുന്നത്. ഹര്‍ഷൻ
നളന്ദയ്ക്ക് 100 ഗ്രാമങ്ങൾ ദാനമായി നല്‍കിയിരുന്നു.
നളന്ദയിലെ ബോധനരീതി തികച്ചും ആധുനികമായിരുന്നു. ചര്‍ച്ചകളും പ്രഭാഷണങ്ങളും
നളന്ദയിലെ അദ്ധ്യയനം സജീവമാക്കി. വ്യാകരണം, വൈദ്യശാസ്ത്രം, കരകൗശലവിദ്യ, തര്‍ക്കശാസ്ത്രം, തത്ത്വചിന്ത എന്നിവ നിര്‍ബന്ധിത
പഠനവിഷയങ്ങളായിരുന്നു. ആധുനിക കാലത്തെ കേംബ്രിഡ്ജ്, ഓക്സ്ഫോർഡ് എന്നിവയോട്
താരതമ്യപ്പെടുത്താവുന്ന ഉന്നത നിലവാരമുള്ള സര്‍വ്വകലാശാലയായിരുന്നു എന്ന് കെ.എം.
പണിക്കർ അഭിപ്രായപ്പെടുന്നു.
PSC ചോദ്യങ്ങൾ
1.
വർദ്ധന വംശത്തിലെ
ഏറ്റവും പ്രശസ്‌തനായ രാജാവ് - ഹർഷവർദ്ധനൻ
2.
ഹർഷന്റെ തലസ്ഥാനം
- കനൗജ്
3.
'ശിലാദിത്യൻ' എന്നറിയപ്പെട്ടിരുന്ന പുഷ്യഭൂതി രാജാവ്
- ഹർഷവർദ്ധനൻ
4.
'ഹിന്ദുകാലഘട്ടത്തിലെ
അക്‌ബർ' എന്നറിയപ്പെടുന്നത് -
ഹർഷവർദ്ധനൻ
5.
ഹർഷനെ
പരാജയപ്പെടുത്തിയ ചാലൂക്യ രാജാവ് - പുലികേശി II
6.
ഏത് നദീതീരത്ത്
വെച്ചാണ് ഹർഷനെ പുലികേശി II
പരാജയപ്പെടുത്തിയത്
- നർമ്മദ
7.
ഹർഷന്റെ സദസിലെ
കവി - ബാണഭട്ടൻ
8.
ബാണഭട്ടന്റെ
പ്രസിദ്ധ കൃതികൾ - ഹർഷചരിതം,
കാദംബരി
9.
സംസ്കൃത ഭാഷയിലെ
ആദ്യ കാവ്യം - ഹർഷചരിതം
10.
ഹർഷവർദ്ധനന്റെ
കൃതികൾ - രത്നാവലി,
പ്രിയദർശിക, നാഗനന്ദ
11.
ഹർഷവർദ്ധനന്റെ
കാലത്ത് ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി - ഹുയാൻസാങ്
12.
"സി-യു-കി"
എന്ന ചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവ് - ഹുയാൻസാങ്
13.
'തീർത്ഥാടകരുടെ
രാജകുമാരൻ' എന്നറിയപ്പെടുന്നത് -
ഹുയാൻസാങ്
14. വടക്കേ ഇന്ത്യയിലെ അവസാനത്തെ ഹിന്ദു ചക്രവർത്തി - ഹർഷവർദ്ധനൻ
15. നളന്ദ സർവകലാശാല പുതുക്കിപ്പണിത പുഷ്യഭൂതി വംശത്തിലെ ചക്രവർത്തി - ഹർഷവർധനൻ
16.
നളന്ദ സർവകലാശാല
തകർത്തത് - ബക്തിയാർ ഖിൽജി
17.
നളന്ദ സർവകലാശാല സ്ഥാപിച്ച
ഗുപ്ത രാജാവ് - കുമാരഗുപ്തൻ
18.
നളന്ദ
സർവ്വകലാശാലയെ പുനരുജ്ജീവിപ്പിച്ച പാലവംശ രാജാവ് - ധർമപാലൻ
19.
നളന്ദ
സർവ്വകലാശാലയുടെ അവശിഷ്ടങ്ങൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് - ബീഹാർ
20.
നളന്ദ
സർവ്വകലാശാലയെ പുനരുദ്ധരിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് - എ.പി.ജെ അബ്ദുൽ
കലാം
21. പുരാതന ഇന്ത്യയിലെ ഹോസ്റ്റൽ സംവിധാനമുണ്ടായിരുന്ന ആദ്യ സർവ്വകലാശാല – നളന്ദ