ഹൂണന്മാരുടെ വരവ് (AD 5th - AD 6th century)
ഗുപ്തസാമ്രാജ്യം
ക്ഷയിച്ചപ്പോൾ ഉത്തരേന്ത്യയും ഡക്കാൻ പ്രദേശങ്ങളും അനേകം സ്വതന്ത്ര രാജ്യങ്ങളായി
വിഭജിക്കപ്പെട്ടു. മാളവം,
വാകാടം തുടങ്ങിയ
രാജ്യങ്ങൾശക്തി പ്രാപിച്ചു. ഹൂണന്മാരും പ്രബലരായി. എ.ഡി.നാലാം നൂറ്റാണ്ടിൽ
മധ്യേഷ്യയിൽനിന്ന് യൂറോപ്പിന്റെ മധ്യ ഭാഗങ്ങളിലേക്ക് എത്തിയ പ്രാകൃത വർഗമാണ്
ഹൂണന്മാർ. ഇവരിൽ ഒരു വിഭാഗം ഇന്ത്യയും പേർഷ്യയും അക്രമിച്ചെങ്കിലും സ്കന്ദഗുപ്തൻ
ഇവരെ പരാജയപ്പെടുത്തി. പിന്നീട് വൻതോതിൽ ഇന്ത്യയിലേക്കു പ്രവേശിച്ച ഹൂണന്മാർ ഗാന്ധാരം
കീഴടക്കി കുശാനന്മാരെയും ശകന്മാരെയും തോൽപ്പിച്ചു. ആറാം നൂറ്റാണ്ടിൽ ഹൂണനേതാവായ
തോരമാനൻ പഞ്ചാബും രജപുത്താനയും പിടിച്ചെടുത്ത് 'മഹാരാജാധി രാജൻ' എന്ന സ്ഥാനപ്പേരോടുകൂടി സിയാൽകോട്ട്
തലസ്ഥാനമായി ഭരണം നടത്തി. തോരമാനന് ശേഷം, എ.ഡി
510ൽ മകനായ മിഹിരകുലൻ രാജാവായി.
മിഹിരകുലൻ മരിച്ചതോടെ ഹൂണവംശം ക്ഷയിക്കുകയും തുർക്കികളുടെ അക്രമണത്തോടെ വേരറ്റു
പോകുകയും ചെയ്തു. ഹൂണന്മാരുടെ വരവോടെ ഗുപ്തസാമ്രാജ്യം തകർന്നു.
PSC ചോദ്യങ്ങൾ
1.
ഗുപ്തന്മാരുടെ
തകർച്ചയ്ക്കു കാരണം - ഹൂണന്മാരുടെ ആക്രമണം
2. 'കിഴക്കിന്റെ ആറ്റില', 'കിഴക്കൻ നീറോ' എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത് - മിഹിരകുല (ഹൂണ രാജാവ്)