ഗുപ്ത സാമ്രാജ്യം (AD 320 – AD 550)
മൗര്യസാമ്രാജ്യത്തിന്റെ
ശിഥിലീകരണത്തിനുശേഷം എ.ഡി.320ൽ ഗുപ്തസാമ്രാജ്യം
സ്ഥാപിക്കപ്പെടുന്നതുവരെ ഇന്ത്യയിൽ സുസ്ഥിരമായ ഭരണം ഉണ്ടായിരുന്നില്ല. ഇന്ത്യാ
ചരിത്രത്തിലെ സുവർണകാലഘട്ടമെന്നാണ് ഗുപ്തകാലത്തെ ചരിത്രകാരന്മാർ
വിശേഷിപ്പിക്കുന്നത്. ശ്രീഗുപ്തനാണ് ഗുപ്തസാമ്രാജ്യ സ്ഥാപകൻ. ശ്രീഗുപ്തനുശേഷം
ഘടോത്കചഗുപ്തൻ ഭരണം നടത്തി. ഇരുവരും 'മഹാരാജാ' എന്ന ബിരുദം സ്വീകരിച്ചിരുന്നു.
ഗുപ്തസാമ്രാജ്യത്തെ 'ബ്രാഹ്മണരുടെ ഭൂമി' എന്ന് വിശേഷിപ്പിച്ചത് ചൈനീസ് ബുദ്ധമത
പണ്ഡിതനും സഞ്ചാരിയുമായ ഫാഹിയാനാണ്. ചന്ദ്രഗുപ്തൻ ഒന്നാമൻ, സമുദ്രഗുപ്തൻ, രാമഗുപ്തൻ, ചന്ദ്രഗുപ്തൻ രണ്ടാമൻ, കുമാരഗുപ്തൻ ഒന്നാമൻ, സ്കന്ദഗുപ്തൻ എന്നിവരാണ്
ഗുപ്തസാമ്രാജ്യം ഭരിച്ചിരുന്ന പ്രധാന രാജാക്കന്മാർ.
ചന്ദ്രഗുപ്തൻ
ഒന്നാമൻ (എ.ഡി 320
- 335)
ഗുപ്തരാജവംശത്തിലെ
ആദ്യത്തെ ശ്രദ്ധേയനായ രാജാവ് ചന്ദ്രഗുപ്തൻ ഒന്നാമനാണ്. ഗുപ്തന്മാർ ശക്തമായൊരു
രാഷ്ട്രീയശക്തിയായി ഉയർന്നുവന്നത് അദ്ദേഹത്തിന്റെ കാലത്താണ്. ചന്ദ്രഗുപ്തൻ 'മഹാരാജാധിരാജ' എന്ന പദവി സ്വീകരിച്ചിരുന്നു. ഈ പദവി
വരിച്ച ആദ്യത്തെ ഗുപ്തരാജാവും അദ്ദേഹമായിരുന്നു. ഗുപ്തവർഷത്തിന്റെ സ്ഥാപകൻ
ചന്ദ്രഗുപ്തനാണ്. എ.ഡി 320ൽ അദ്ദേഹം 'ഗുപ്തവർഷം' എന്ന പേരിൽ പുതിയൊരു സംവത്സരം
ആരംഭിച്ചു. അദ്ദേഹത്തിന്റെ പിൻഗാമികളെല്ലാം പിന്തുടർന്ന ഈ സംവത്സരം 600 വർഷത്തോളം ഉപയോഗത്തിലുണ്ടായിരുന്നു.
മെഹറോളി സ്തൂപലിഖിതം ചന്ദ്രഗുപ്തന്റെ അപദാനങ്ങളെ പ്രകീർത്തിക്കുന്നു.
സമുദ്രഗുപ്തൻ
(എ.ഡി 335
- 375)
ഗുപ്തരാജ്യത്തെ
ഒരു സാമ്രാജ്യമാക്കി മാറ്റിയത് ചന്ദ്രഗുപ്തൻ ഒന്നാമന്റെ മകനും പിൻഗാമിയുമായിരുന്ന
സമുദ്രഗുപ്തനാണ്. അദ്ദേഹത്തിന്റെ സേനാനായകനും ആസ്ഥാനകവിയുമായിരുന്ന ഹരിസേനൻ രചിച്ച
'അലഹബാദ് സ്തംഭ ലിഖിത'ത്തിൽനിന്നാണ് സമുദ്രഗുപ്തന്റെ
ജീവിതത്തെപ്പറ്റിയും നേട്ടങ്ങളെപ്പറ്റിയും നമുക്ക് വിവരങ്ങൾ ലഭിക്കുന്നത്.
സമുദ്രഗുപ്തൻ പ്രഗത്ഭനായ ഒരു യോദ്ധാവ് മാത്രമായിരുന്നില്ല. സമർത്ഥനായ
രാജ്യതന്ത്രജ്ഞൻ,
നയതന്ത്രജ്ഞൻ, പണ്ഡിതൻ, സംഗീതജ്ഞൻ എന്നീ നിലകളിലും അദ്ദേഹം
വിഖ്യാതനായിരുന്നു. 'കവിരാജ' എന്ന പേരിൽ അറിയപ്പെട്ടിരുന്നത്
സമുദ്രഗുപ്തനാണ്. സമുദ്രഗുപ്തന്റെ കാലത്ത് പ്രചരിച്ചിരുന്ന നാണയങ്ങളിൽ അദ്ദേഹം വീണ
വായിക്കുന്ന ചിത്രം മുദ്രണംചെയ്തിട്ടുണ്ട്.
രാമഗുപ്തൻ
(എ.ഡി 375
- 380)
സമുദ്രഗുപ്തന്റെ
പിൻഗാമിയായിരുന്ന രാമഗുപ്തന് അഞ്ചുകൊല്ലം മാത്രമേ ഭരിക്കാൻ കഴിഞ്ഞുള്ളൂ.
വിശാഖദത്തന്റെ 'ദേവീചന്ദ്രഗുപ്തം' എന്ന സംസ്കൃത നാടകത്തിൽ രാമഗുപ്തനെ
കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്.
ചന്ദ്രഗുപ്തൻ
രണ്ടാമൻ (എ.ഡി 380
- 413)
ഗുപ്തസാമ്രാജ്യത്തിലെ
ഏറ്റവും ഉജ്ജ്വലമായ കാലഘട്ടത്തിന് ചന്ദ്രഗുപ്തൻ രണ്ടാമന്റെ ഭരണകാലം സാക്ഷ്യം
വഹിച്ചു. അദ്ദേഹം വിക്രമാദിത്യൻ എന്നറിയപ്പെടുന്നു. ഇദ്ദേഹത്തിന്റെ കാലത്ത്
ഇറങ്ങിയ നാണയങ്ങളിൽ ഇദ്ദേഹം സിംഹവുമായി ഏറ്റുമുട്ടുന്ന രംഗം മുദ്രണം
ചെയ്തിട്ടുണ്ട്. ചന്ദ്രഗുപ്തൻ രണ്ടാമൻ ദേവരാജൻ എന്നപേരിലും അറിയപ്പെട്ടിരുന്നു.
ചന്ദ്രഗുപ്തൻ കലയെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിച്ചു. 'നവരത്നങ്ങൾ' എന്ന പണ്ഡിതസദസ്സ് അദ്ദേഹത്തിന്റെ
സദസ്സിനെ അലങ്കരിച്ചിരുന്നു. കാളിദാസൻ, ധന്വന്തരി, ക്ഷപണകൻ, അമരസിംഹൻ, ശങ്കു, വേതാളഭട്ടൻ, ഘടകർപരൻ, വരാഹമിഹിരൻ, വരരുചി എന്നിവരാണ് നവരത്നങ്ങൾ
എന്നറിയപ്പെട്ടത്. സംഗീതം,
ചിത്രകല, ശിൽപ്പകല എന്നിവയും അദ്ദേഹത്തിന്റെ
കാലത്ത് വിസ്മയകരമായ പുരോഗതി നേടുകയുണ്ടായി. ചൈനീസ് ബുദ്ധമത പണ്ഡിതനും
സഞ്ചാരിയുമായ ഫാഹിയാൻ ഇന്ത്യ സന്ദർശിച്ചത് ചന്ദ്രഗുപ്തന്റെ കാലത്താണ്.
കുമാരഗുപ്തൻ
ഒന്നാമൻ (എ.ഡി 413
- 455)
ചന്ദ്രഗുപ്തൻ
രണ്ടാമനുശേഷം അദ്ദേഹത്തിന്റെ പുത്രനായ കുമാരഗുപ്തൻ ഒന്നാമൻ സിംഹാസനാരോഹണം ചെയ്തു.
പൈതൃകമായി ലഭിച്ച സാമ്രാജ്യത്തെ അദ്ദേഹം ശ്രദ്ധാപൂർവം കാത്തുസൂക്ഷിച്ചു. നളന്ദയിലെ
ബുദ്ധവിഹാരം പണികഴിപ്പിച്ചത് അദ്ദേഹമാണ്. കുമാരഗുപ്തന്റെ ഭരണകാലത്തിന്റെ
അന്തിമഘട്ടത്തിൽ ഗുപ്തസാമ്രാജ്യത്തെ ഹൂണരും പുഷ്യാമിത്രരും ആക്രമിക്കുകയുണ്ടായി.
സ്കന്ദഗുപ്തൻ
(എ.ഡി 455
- 467)
കുമാരഗുപ്തന്റെ പുത്രനും പിൻഗാമിയുമായ സ്കന്ദഗുപ്തൻ ആക്രമണകാരികളെ തുരത്തുകയും ഗുപ്തസാമ്രാജ്യത്തെ തകർച്ചയിൽനിന്ന് രക്ഷിക്കുകയും ചെയ്തു. സ്കന്ദഗുപ്തനായിരുന്നു അവസാനത്തെ കരുത്തനായ ഗുപ്ത ചക്രവർത്തി.
PSC ചോദ്യങ്ങൾ
1.
ഇന്ത്യാ
ചരിത്രത്തിലെ 'സുവർണ്ണ കാലഘട്ടം' എന്നറിയപ്പെടുന്നത് - ഗുപ്തകാലഘട്ടം
2.
ഗുപ്തരാജവംശ
സ്ഥാപകൻ - ശ്രീ ഗുപ്‌തൻ
3.
ഗുപ്ത സാമ്രാജ്യ
സ്ഥാപകൻ - ചന്ദ്രഗുപ്‌തൻ I
4.
ഗുപ്തന്മാരുടെ
ഔദ്യോഗിക ഭാഷ - സംസ്കൃതം
5.
ഗുപ്തന്മാരുടെ
ഔദ്യോഗിക മുദ്ര - ഗരുഡൻ
6.
ഗുപ്തന്മാരുടെ
തലസ്ഥാനം - പ്രയാഗ്
7.
ചന്ദ്രഗുപ്‌തൻ I അധികാരത്തിൽ വന്ന വർഷം - 320 AD
8.
ഗുപ്‌തവർഷം
ആരംഭിച്ച ഭരണാധികാരി - ചന്ദ്രഗുപ്‌തൻ I (AD 320)
9.
'മഹാരാജാധിരാജ' എന്ന വിശേഷണം സ്വീകരിച്ച ഗുപ്ത
രാജാവ് - ചന്ദ്രഗുപ്‌തൻ I
10.
ഗുപ്തസാമ്രാജ്യത്തിലെ
ഏറ്റവും ശക്തനായ ഭരണാധികാരി - സമുദ്രഗുപ്തൻ
11.
തെക്കേ ഇന്ത്യയിൽ
ആക്രമണം നടത്തിയ ഗുപ്‌ത ഭരണാധികാരി - സമുദ്രഗുപ്തൻ
12.
'കവിരാജ' എന്ന് അറിയപ്പെട്ടിരുന്ന ഗുപ്ത രാജാവ്
- സമുദ്രഗുപ്‌തൻ
13.
'ഇന്ത്യൻ
നെപ്പോളിയൻ' എന്ന് അറിയപ്പെടുന്നതാര് -
സമുദ്രഗുപ്‌തൻ
14.
സമുദ്രഗുപ്‌തനെ
ഇന്ത്യൻ നെപ്പോളിയൻ'
എന്ന്
വിശേഷിപ്പിച്ച ചരിത്രകാരൻ - വിൻസന്റ് സ്‌മിത്ത്
15.
സമുദ്രഗുപ്‌തന്റെ
നേട്ടങ്ങളെക്കുറിച്ച് പ്രകീർത്തിക്കുന്ന സ്‌തൂപ ലിഖിതം - അലഹബാദ് ലിഖിതം
16.
അലഹബാദ് ശാസനം
രചിച്ച സമുദ്രഗുപ്‌തന്റെ പ്രശസ്തനായ മന്ത്രി - ഹരിസേനൻ
17.
'വിക്രമാദിത്യൻ' എന്നറിയപ്പെട്ടിരുന്ന ഗുപ്തരാജാവ് -
ചന്ദ്രഗുപ്‌ത II
18.
ചന്ദ്രഗുപ്‌ത IIന്റെ പണ്ഡിത സദസ്സ്
അറിയപ്പെട്ടിരുന്നത് - നവരത്നങ്ങൾ
19.
'ശകാരി' എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്ത
രാജാവ് - ചന്ദ്രഗുപ്ത II
20.
ചന്ദ്രഗുപിത II ഡൽഹിയിൽ സ്ഥാപിച്ച ഇരുമ്പ് ശാസനം -
മെഹ്റൗളി ശാസനം
21.
ചന്ദ്രഗുപ്തനെ
പ്രകീർത്തിക്കുന്ന സ്‌തൂപ ലിഖിതം - മെഹ്റൗളി ലിഖിതം
22.
കുത്തബ് മീനാറിനു
സമീപം സ്ഥാപിച്ചിരിക്കുന്ന ചന്ദ്രഗുപ്‌ത IIന്റെ ശാസനം കൊത്തിവച്ചിട്ടുള്ള ഇരുമ്പു
തൂൺ നിർമ്മിക്കപ്പെട്ട നൂറ്റാണ്ട് - എ.ഡി നാല്
23.
ചന്ദ്രഗുപ്‌ത IIന്റെ കൊട്ടാരം അലങ്കരിച്ചിരുന്ന കവി
സദസ് - നവരത്നങ്ങൾ
24.
ചന്ദ്രഗുപ്‌ത II ന്റെ സദസ്സ് അലങ്കരിച്ചിരുന്ന പ്രസിദ്ധ
കവി - കാളിദാസൻ
25.
'ഇന്ത്യൻ
കവികളിലെ രാജകുമാരൻ'
എന്നറിയപ്പെട്ടിരുന്നത്
- കാളിദാസൻ
26.
'ഇന്ത്യൻ ഷേക്സ്‌പിയർ' എന്നറിയപ്പെടുന്നത് - കാളിദാസൻ
27.
വിക്രമോർവശീയം, രഘുവംശം, കുമാരസംഭവം എന്നീ കൃതികൾ രചിച്ചത് -
കാളിദാസൻ
28.
ഇന്ത്യ
സന്ദർശിച്ച ആദ്യ ചൈനീസ് സഞ്ചാരി - ഫാഹിയാൻ
29.
ചന്ദ്രഗുപ്തത II ന്റെ കൊട്ടാരം സന്ദർശിച്ച ചൈനീസ്
സഞ്ചാരി - ഫാഹിയാൻ
30.
ഗുപ്ത
സാമ്രാജ്യത്തെ ബ്രാഹ്മണരുടെ ഭൂമി എന്നു വിശേഷിപ്പിച്ചത് - ഫാഹിയാൻ
31.
ഫാഹിയാന്റെ
വിഖ്യാതമായ ഗ്രന്ഥം - ഫൂക്കോജി
32.
നളന്ദ സർവകലാശാല
സ്ഥാപിച്ച ഗുപ്‌ത രാജാവ് - കുമാരഗുപ്‌തൻ
33.
ഹൂണന്മാർ ഇന്ത്യ
ആക്രമിച്ച സമയത്ത് ഗുപ്ത ഭരണാധികാരി - കുമാരഗുപ്‌തൻ
34.
അവസാനത്തെ
പ്രശസ്തനായ ഗുപ്ത രാജാവ് - സ്‌കന്ദഗുപ്‌തൻ
35.
ഏറ്റവും
അവസാനത്തെ ഗുപ്തരാജാവ് - വിഷ്‌ണു ഗുപ്‌തൻ
36.
ഗുപ്തന്മാരുടെ
തകർച്ചയ്ക്കു കാരണം - ഹൂണന്മാരുടെ ആക്രമണം
37. 'കിഴക്കിന്റെ ആറ്റില', 'കിഴക്കൻ നീറോ' എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത് - മിഹിരകുല (ഹൂണ രാജാവ്)