കുശാന വംശം (AD 30 – AD 375)
കുശാനവംശം സ്ഥാപിച്ചത് എ.ഡി ഒന്നാം നൂറ്റാണ്ടിൽ കാഡ്ഫിസസ് ഒന്നാമനാണ്. എ.ഡി 78 മുതൽ 120 വരെ ഭരിച്ച കനിഷ്‌കനാണ് ഈ വംശത്തിലെ ഏറ്റവും പ്രബല രാജാവ്. 'പുരുഷപുരം' (ഇപ്പോഴത്തെ പെഷവാർ) തലസ്ഥാനമാക്കിയ ഇദ്ദേഹം അഫ്ഗാനിസ്ഥാൻ, ബാക്‌ട്രിയ എന്നിവിടങ്ങളിലേക്ക് സാമ്രാജ്യം വ്യാപിപ്പിച്ചു. ഇന്ത്യക്കുള്ളിൽ പഞ്ചാബ്, സിന്ധ്, കശ്മീർ, ഉത്തർ പ്രദേശ് എന്നിവിടങ്ങളെല്ലാം കനിഷ്കന്റെ അധീനതയിലായി. കനിഷ്കൻ പുരുഷപുരത്തും തക്ഷശിലയിലും മഥുരയിലും നിർമിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം. കശ്മീരിൽ അദ്ദേഹം 'കനിഷ്‌കപുരം' എന്ന പേരിൽ ഒരു നഗരവും നിർമിച്ചു. അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ ധാരാളം കവികളും ബുദ്ധപണ്ഡിതന്മാരും ഉണ്ടായിരുന്നു. ഇന്ത്യൻ കലാരൂപങ്ങളുടെയും യവന കലകളുടെയും സംയോജനമായ 'ഗാന്ധാരകലാരൂപ'ത്തിന് തുടക്കമിട്ടത് കനിഷ്കനാണ്. അവസാനത്തെ ബുദ്ധമതസമ്മേളനം കശ്മീരിൽ വിളിച്ചുചേർത്തത് കനിഷ്കനാണ്. വസുമിത്രനും അശ്വഘോഷനുമാണ് ഇതിന് നേതൃത്വം കൊടുത്തത്. പെഷവാറിൽ ഒരു ബുദ്ധമഠം സ്ഥാപിക്കുകയും ബുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിക്കാൻ ഒരു കൂറ്റൻ സ്തൂപം നിർമിക്കുകയും ചെയ്തത് കനിഷ്കനാണ്. ഇദ്ദേഹത്തിന്റെ കാലത്താണ് ബുദ്ധമതം ഹീനയാനമെന്നും മഹായാനമെന്നും രണ്ടായത്. മഹായാന ബുദ്ധമതമാണ് കനിഷ്കൻ സ്വീകരിച്ചത്. കുശാനവംശത്തിലെ അവസാനത്തെ രാജാവായ വസുദേവന്റെ മരണശേഷം ഈ സാമ്രാജ്യം ക്ഷയോന്മുഖമായി.
PSC ചോദ്യങ്ങൾ
1.
ആദ്യത്തെ കുശാന
രാജാവ് - കജുലാ കാഡ്‌ഫിസെസ്
2.
കുശാനവംശത്തിലെ
പ്രശസ്തനായ ഭരണാധികാരി - കനിഷ്കൻ
3.
കനിഷ്കൻ ഭരണത്തിൽ
വന്ന വർഷം - A.D
78
4.
ശകവർഷം
ആരംഭിച്ചത് - A.D.
78
5.
ശകവർഷം ആരംഭിച്ച
ഭരണാധികാരി - കനിഷ്കൻ
6.
ശകവർഷത്തിലെ ആദ്യ
മാസം - ചൈത്രം
7.
ശകവർഷത്തിലെ
അവസാന മാസം - ഫാൽഗുനം
8.
കനിഷ്കന്റെ
തലസ്ഥാനം - പുരുഷപുരം (പെഷ്വാർ)
9.
കനിഷ്‌കന്റെ
രണ്ടാം തലസ്ഥാനമായി കരുതപ്പെടുന്നത് - മഥുര
10.
ഗാന്ധാര കലയെ
പ്രോത്സാഹിപ്പിച്ച ഭരണാധികാരി - കനിഷ്കൻ
11.
'രണ്ടാം അശോകൻ' എന്നറിയപ്പെട്ടിരുന്ന കുശാന രാജാവ് -
കനിഷ്‌കൻ
12.
ബുദ്ധന്റെ രൂപം
ആദ്യമായി നാണയത്തിൽ ആലേഖനം ചെയ്ത രാജാവ് - കനിഷ്കൻ
13.
കനിഷ്കനെ
ബുദ്ധമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച വ്യക്തി - അശ്വഘോഷൻ
14.
കനിഷ്കൻ കാശ്‌മീരിൽ
നിർമ്മിച്ച നഗരം - കനിഷ്കപുരം
15.
ഇന്ത്യയിൽ
വ്യാപകമായി സ്വർണ്ണ നാണയം പുറത്തിറക്കിയ രാജവംശം - കുശാനന്മാർ
16. കുശാനന്മാരുടെ തകർച്ചയ്ക്ക് കാരണമായി കരുതപ്പെടുന്നത് - സസ്സാനിയന്മാരുടെ ആക്രമണം