പാർഥിയന്മാർ (AD 19 – AD 226)
ശകന്മാരെ പിന്തുടർന്ന് പാർഥിയന്മാർ ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ ഭാഗങ്ങളിൽ ആധിപത്യം സ്ഥാപിച്ചു. പാർഥിയന്മാരുടെ ജന്മസ്ഥലം പേർഷ്യയിലെ പാർഥിയ ആയിരുന്നു. സംസ്കൃത ഗ്രന്ഥങ്ങൾ 'പഹ്ലവർ' എന്നാണ് അവരെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെത്തിയ പാർഥിയന്മാർക്ക് ചെറിയൊരു പ്രദേശം മാത്രമേ കൈവശപ്പെടുത്താൻ കഴിഞ്ഞുള്ളൂ. ഇന്ത്യയിൽ അധികാരം സ്ഥാപിച്ച ആദ്യത്തെ പാർഥിയൻ രാജാവ് മിത്രദേത്തസ് ആയിരുന്നു.