കണ്വന്മാർ (BC 75 – BC 30)
തന്റെ
യജമാനനും സുംഗരാജാവുമായ ദേവഭൂതിയെ ചതിയിൽ വധിച്ച് സിംഹാസനം കൈക്കലാക്കിയ വാസുദേവൻ
ഒരു പുതിയ രാജവംശം സ്ഥാപിച്ചു. ഇത് കണ്വവംശം എന്ന പേരിൽ അറിയപ്പെട്ടു.
കണ്വവംശത്തിന്റെ ഭരണം മഗധയിൽ മാത്രമായി ഒതുങ്ങിനിന്നു. ഈ രാജവംശത്തിൽ നാലു
രാജാക്കന്മാർ ഉണ്ടായിരുന്നു. വാസുദേവൻ, ഭൂമിമിത്രൻ, നാരായണൻ, സുധർമ്മൻ എന്നിവരായിരുന്നു അവർ.
അവസാനത്തെ കണ്വരാജാവായ സുധർമ്മനെ ആന്ധ്രാവംശജർ സ്ഥാനഭ്രഷ്ടനാക്കുകയും അങ്ങനെ
കണ്വരാജവംശം നാമാവശേഷമാവുകയും ചെയ്തു.