പരമഹംസ മണ്ഡലി
1849ൽ മഹാരാഷ്ട്രയിൽ പരമഹംസ മണ്ഡലി സ്ഥാപിച്ചത് ദുർഗാറാം മേത്താജി, ദഡോബ പാണ്ഡുരംഗ് എന്നിവർ ചേർന്നാണ്. സ്ത്രീ വിദ്യാഭ്യാസത്തിനും വിധവാ പുനർവിവാഹത്തിനും വേണ്ടി വാദിക്കുക, വിഗ്രഹാരാധനയെ എതിർക്കുക, ജാതി വ്യവസ്ഥ നിർത്തലാക്കുക, ഏകദൈവ വിശ്വാസം പ്രചരിപ്പിക്കുക തുടങ്ങിയവയായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങൾ.