മദ്രാസ് നേറ്റീവ് അസോസിയേഷൻ
ഇന്ത്യക്കാരുടെ അവകാശങ്ങൾ നേടിയെടുക്കാൻ മദ്രാസ് പ്രസിഡൻസിയിൽ ആരംഭിച്ച ആദ്യത്തെ സംഘടനയാണ് മദ്രാസ് നേറ്റീവ് അസോസിയേഷൻ. ഗസുലു ലക്ഷ്മിനരശു ചെട്ടിയാണ് 1852ൽ മദ്രാസ് നേറ്റീവ് അസോസിയേഷൻ സ്ഥാപിച്ചത്. വ്യവസായികളുടെയും വ്യക്തികളുടെയും സാമ്പത്തിക, കച്ചവട താൽപ്പര്യങ്ങൾ സംരക്ഷിക്കുക, അമിതമായ നികുതിയിൽ ഇളവ് വരുത്തുവാൻ ആവശ്യപ്പെടുക, യൂറോപ്യൻ മിഷണറിമാരുടെ പ്രവർത്തനങ്ങളെ വീക്ഷിക്കുക, തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ നിയമപരമായി പോരാടുക തുടങ്ങിയവ മദ്രാസ് നേറ്റീവ് അസോസിയേഷന്റെ പ്രധാന ലക്ഷ്യങ്ങളായിരുന്നു.