സംഗത് സഭ

Arun Mohan
0

സംഗത് സഭ

1859ൽ ബംഗാളിൽ കേശബ് ചന്ദ്ര സെന്നിന്റെ നേതൃത്വത്തിൽ രൂപം കൊടുത്ത സംഘടനയാണ് സംഗത് സഭ. തന്റെ ആശയത്തിൽ വിശ്വസിക്കുന്ന യുവാക്കളെ സംഘടിപ്പിച്ചാണ് അദ്ദേഹം 'സംഗത് സഭ'യ്ക്ക് രൂപം നൽകിയത്. സമൂഹത്തിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയെ സഭ ശക്തമായി എതിർത്തു. ദൈവസൃഷ്ടിയിൽ എല്ലാ മനുഷ്യരും സമന്മാരാണെന്നും അതിനാൽ സമ്പത്തിന്റെയും ജാതിയുടെയും പേരിലുള്ള തരംതിരുവുകൾ പാടില്ലെന്നുമായിരുന്നു സഭയുടെ വാദം. ജാതി വ്യവസ്ഥ, സാമ്പത്തിക അസമത്വം എന്നിവയ്‌ക്കൊക്കെ എതിരായി പോരാടിയ അദ്ദേഹം സമത്വം എന്ന ആശയത്തിൽ ഉറച്ചുനിന്നു. എല്ലാ മേഖലയിലും തുല്യത വേണമെന്ന ആശയത്തിൽ ഊന്നിയായിരുന്നു സംഗത് സഭയുടെ പ്രവർത്തനങ്ങൾ. ആത്മീയവും സാമൂഹികവുമായ വിഷയങ്ങളിൽ സഭ സംവാദങ്ങളും സംഘടിപ്പിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സംഗത് സഭയുടെ ശാഖകൾ സ്ഥാപിതമായി.

Post a Comment

0 Comments
Post a Comment (0)