നംധാരി പ്രസ്ഥാനം

Arun Mohan
0

നംധാരി പ്രസ്ഥാനം

സിഖ് ആചാരങ്ങളെ അവയുടെ യഥാർഥ വിശുദ്ധിയിലേക്ക് പുനഃസ്ഥാപിക്കുന്നതിനും ബ്രിട്ടീഷ് സ്വാധീനത്തെ എതിർക്കുന്നതിനും ലക്ഷ്യമിട്ട് പഞ്ചാബിലെ ലുധിയാന ആസ്ഥാനമാക്കി പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സത്ഗുരു രാംസിങ് സ്ഥാപിച്ച ഒരു സിഖ് പരിഷ്കരണ പ്രസ്ഥാനമായിരുന്നു കുക്ക പ്രസ്ഥാനം. നാംധാരി പ്രസ്ഥാനം എന്നും ഇത് അറിയപ്പെട്ടു. 1841ൽ നടന്ന കുക പ്രസ്ഥാനത്തിലെ നേതാവായ ബാലക് സിങ്ങിന്റെ ശിഷ്യനായിരുന്നു ബാബാ രാംസിങ്. മതനവീകരണ വിഗ്രഹാരാധനയെ എതിർക്കുകയും പൗരോഹിത്യത്തെ വെറുക്കുകയും ചെയ്ത ഈ പ്രസ്ഥാനം സ്ത്രീധനം, ബാലവിവാഹം എന്നിവയ്‌ക്കെതിരെ പ്രവർത്തിക്കുകയും ചെയ്‌തു. സിഖ് സാമ്രാജ്യത്തിന്റെ പതനത്തിനുശേഷവും മഹാരാജ രഞ്ജിത് സിങ്ങിന്റെ ഭരണത്തിനുശേഷവും സിഖ് വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയും സിഖ് മതത്തെ അതിന്റെ മഹത്വത്തിലേക്ക് പുനഃസ്ഥാപിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയും നംധാരി പ്രസ്ഥാനം പ്രവർത്തിച്ചു.

Post a Comment

0 Comments
Post a Comment (0)