പല്ലവ സാമ്രാജ്യം

Arun Mohan
0

പല്ലവ സാമ്രാജ്യം (AD 275 – AD 897)

ദക്ഷിണേന്ത്യ ഭരിച്ച രാജവംശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്‌ കാഞ്ചിയിലെ പല്ലവന്മാര്‍, പല്ലവന്മാരുടെ ഉത്ഭവത്തെപറ്റി ചരിത്രകാരന്മാര്‍ക്കിടയിൽ ഏകാഭിപ്രായമില്ല. പല്ലവന്മാർ വിദേശീയരായ പാര്‍ഥിയന്മാരുടെ ഒരു ശാഖയാന്നെന്ന്‌ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു, എന്നാൽ പാര്‍ഥിയന്മാർ ദക്ഷിണേന്ത്യയിലേക്ക്‌ കുടിയേറിയതിനെ സംബന്ധിച്ച്‌ യാതൊരു തെളിവുകളുമില്ല. പല്ലവന്മാർ ഡക്കാനിലെ ബ്രാഹ്മണ രാജവംശമായിരുന്ന വാകാടകന്മാരുടെ ഒരു ശാഖയാണെന്ന്‌ മറ്റൊരു വിഭാഗം വാദിക്കുന്നു, ഈ സിദ്ധാന്തത്തിനും തെളിവുകളുടെ പിന്‍ബലമില്ല. പല്ലവന്മാർ ഇക്ഷ്വാകു രാജ്യത്തിൻറെ തകര്‍ച്ചക്കുശേഷം ഉയര്‍ന്നുവന്ന ഒരു പ്രാദേശിക രാജവംശമാണ് എന്ന മറ്റൊരഭിപ്രായമുണ്ട്. ഈ സിദ്ധാന്ത പ്രകാരം പല്ലവന്മാർ നാഗന്മാരാണ്‌.

പല്ലവന്മാർ തൊണ്ടൈമണ്ഡലത്തിലെ യഥാര്‍ത്ഥ നിവാസികളായിരുന്നു എന്ന്‌ പൊതുവെ വിശ്വസിക്കുപ്പെടുന്നു. തൊണ്ടൈമണ്ഡലം അശോകന്റെ സാമ്രാജ്യത്തിലെ ഒരു പ്രവിശ്യയായിരുന്നു. 'തൊണ്ടയര്‍' എന്ന തമിഴ് പദത്തിന്റെ സംസ്‌കൃത രൂപമാണ്‌ 'പല്ലവന്‍', അതിനാൽ തൊണ്ടൈമണ്ഡലത്തിലെ നിവാസികൾ പല്ലവന്മാർ എന്നറിയപ്പെട്ടു. പല്ലവന്മാരുടെ അധികാരം കൃഷ്ണ മുതൽ കാവേരി വരെ വ്യാപിച്ചിരുന്നു. തെക്കൻ ആന്ധ്രയും വടക്കൻ തമിഴ്നാടും അതിൽ ഉള്‍പ്പെട്ടിരുന്നു.

എ.ഡി. മൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ്‌ പല്ലവ രാജവംശം രാഷ്ട്രീയാധികാരം നേടിയത്‌. എങ്കിലും ആറാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്‌ അവരുടെ പ്രതാപകാലം ആരംഭിച്ചത്‌. പല്ലവന്മാരെ ഒരു പ്രബലശക്തിയാക്കി ഉയര്‍ത്തിയത്‌ സിംഹവിഷ്ണുവാണ്‌ (575-600). പല്ലവന്മാരുടെ അധികാരം അദ്ദേഹം കാവേരി വരെ വ്യാപിപ്പിച്ചു, സിംഹവിഷ്ണുവിനുശേഷം പന്ത്രണ്ടോളം രാജാക്കന്മാർ പല്ലവരാജ്യം ഭരിക്കുകയുണ്ടായി. മഹേന്ദ്രവര്‍മ്മൻ ഒന്നാമൻ, നരസിംഹവര്‍മ്മൻ എന്നിവരായിരുന്ന അവരിൽ പ്രമുഖർ.

PSC ചോദ്യങ്ങൾ

1. പല്ലവരാജവംശ സ്ഥാപകൻ - സിംഹവിഷ്‌ണു

2. പല്ലവന്മാരുടെ തലസ്ഥാനം - കാഞ്ചിപുരം

3. 'വാതാപികൊണ്ട' എന്ന സ്ഥാനപ്പേർ സ്വീകരിച്ച പല്ലവ രാജാവ് - നരസിംഹ വർമ്മൻ ഒന്നാമൻ

4. മഹാബലിപുരത്തെ പഞ്ചപാണ്ഡവ രഥക്ഷേത്ര ശില്പങ്ങൾ നിർമ്മിച്ച പല്ലവ രാജാവ് - നരസിംഹവർമ്മൻ ഒന്നാമൻ

5. കാഞ്ചി കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ച പല്ലവ രാജാവ് - നരസിംഹ വർമ്മൻ രണ്ടാമൻ

6. "ആവണിസിംഹ" എന്ന സ്ഥാനപ്പേർ സ്വീകരിച്ച പല്ലവ രാജാവ് - സിംഹവിഷ്‌ണു

7. ദ്രാവിഡ വാസ്തുവിദ്യയുടെ പ്രോത്സാഹകർ എന്നറിയപ്പെടുന്ന രാജവംശം - പല്ലവ രാജവംശം

8. പല്ലവ ശിൽപ്പകല ഏറ്റവും കൂടുതൽ കാണപ്പെടുന്ന സ്ഥലം - മഹാബലിപുരം

9. പുലികേശി രണ്ടാമൻ പരാജയപ്പെടുത്തിയ പല്ലവ രാജാവ് - മഹേന്ദ്രവർമ്മൻ ഒന്നാമൻ

10. പാറ തുരന്നുണ്ടാക്കുന്ന ക്ഷേത്രങ്ങൾ വിപുലമായ രീതിയിൽ പണി കഴിപ്പിച്ച ദക്ഷിണേന്ത്യയിലെ ആദ്യത്തെ രാജാവ് - മഹേന്ദ്ര വർമ്മൻ ഒന്നാമൻ

11. മത്തവിലാസൻ, ഗുണഭാരൻ, ചിത്രകാരപ്പുരി, വിചിത്രചിത്തൻ എന്നീ പേരുകളിലറിയപ്പെടുന്ന പല്ലവ രാജാവ് - മഹേന്ദ്രവർമ്മൻ ഒന്നാമൻ

12. മത്തവിലാസ പ്രഹസനം എന്ന സംസ്കൃത ഗ്രന്ഥത്തിന്റെ രചയിതാവ് - മഹേന്ദ്രവർമ്മൻ ഒന്നാമൻ

13. പല്ലവരാജാക്കൻമാരിൽ ഏറ്റവും പ്രബലനും ശക്തനുമായ രാജാവ് - നരസിംഹവർമ്മൻ ഒന്നാമൻ

14. ഒറ്റയുദ്ധത്തിലും തോറ്റിട്ടില്ലാത്ത പല്ലവരാജാവ് - നരസിംഹവർമ്മൻ ഒന്നാമൻ

15. ചാലൂക്യരാജാവായ പുലികേശി രണ്ടാമനെ പരാജയപ്പെടുത്തിയ പല്ലവരാജാവ് - നരസിംഹവർമ്മൻ ഒന്നാമൻ (മണിമംഗലം യുദ്ധം)

16. നരസിംഹവർമ്മന്റെ സദസിലെ ആസ്ഥാനകവി - ഭാരവി

17. നരസിംഹവർമ്മന്റെ കാലത്ത് കാഞ്ചി സന്ദർശിച്ച ചൈനീസ് സഞ്ചാരി - ഹുയാൻസാങ്

18. മഹാമല്ലൻ, വാതാപികൊണ്ട എന്നീ പേരുകളിൽ അറിയപ്പെടുന്ന പല്ലവരാജാവ് - നരസിംഹവർമ്മൻ ഒന്നാമൻ

19. രാജസിംഹ എന്നറിയപ്പെടുന്ന പല്ലവ രാജാവ് - നരസിംഹവർമ്മൻ രണ്ടാമൻ

20. പല്ലവ രാജവംശത്തിലെ അവസാന ഭരണാധികാരി - അപരാചിത വർമ്മൻ

Post a Comment

0 Comments
Post a Comment (0)