ചേര രാജവംശം (BC 200 – AD 1100)
സംഘകാലത്ത്
തമിഴകത്തിൽ ആധിപത്യം പുലർത്തിയിരുന്ന പ്രമുഖ ശക്തികളിലൊന്നായിരുന്നു ചേരന്മാർ.
കേരള സംസ്ഥാനവും,
സേലം-കോയമ്പത്തൂർ
ജില്ലകളിലെ ചില ഭാഗങ്ങളും ചേർന്നതായിരുന്നു ആദ്യകാല ചേര സാമ്രാജ്യം. ക്രിസ്തു
വർഷത്തിന്റെ ആദ്യ ശതകങ്ങളിൽ ചോള-പാണ്ഡ്യന്മാർക്ക് തുല്യമായ പദവിയും അധികാരവും
ചേരന്മാർക്കുമുണ്ടായിരുന്നു. സംഘകാലഘട്ടത്തിലെ ആദ്യ ചേരരാജാവ് പെരുഞ്ചോറ്റു ഉദിയൻ
ചേരളാതൻ ആയിരുന്നു. അദ്ദേഹം കരികാല ചോളന്റെ സമകാലികനായിരുന്നു. അദ്ദേഹത്തിന്റെ
പിന്‍ഗാമിയായ ഇമയവരമ്പൻ നെടുംചേരളാതൻ ബനവാസിയിലെ കടമ്പരുമായി യുദ്ധം
ചെയ്യുകയുണ്ടായി. യവനര്‍ക്കെതിരെയും അദ്ദേഹം യുദ്ധം ചെയ്ത് വിജയിച്ചു, ആദ്യകാല ചേരന്മാരിൽ ഏറ്റവും പ്രഗല്ഭൻ
ചെങ്കുട്ടുവൻ ആയിരുന്നു. വലിയ കലാസ്നേഹിയും സാഹിത്യക്കാരനും ആയിരുന്നു അദ്ദേഹം.
കച്ചവടവും വാണിജ്യകാര്യങ്ങളും അഭിവൃദ്ധപ്പെടുത്തുവാൻ അദ്ദേഹം നടപടികൾ സ്വീകരിച്ചു.
ആദ്യകാല ചേര രാജാക്കന്മാരുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കൃതിയാണ്
പതിറ്റുപത്ത്.
ആദ്യകാല
ചേരന്മാരുടെ തലസ്ഥാനം വഞ്ചിമുത്തൂർ ആയിരുന്നു. രാജാക്കന്മാരുടെ കഴിവുകേട്
ആയിരുന്നു ചേരഭരണത്തിന്റെ പതനത്തിന് കാരണം. ആഭ്യന്തര ബലഹീനതകളും സാമ്പത്തിക
പ്രതിസന്ധികളും പതനത്തിന്റെ ആക്കം കൂട്ടി. കളഭ്ര രാജാവായ അച്യുതവിക്കാന്തന്റെ
ആക്രമണങ്ങളും,
ചാലുക്യര്‍, പല്ലവർ, പാണ്ഡ്യര്‍, ചോളർ തുടങ്ങിയ വംശങ്ങളുടെ ആധിപത്യവും
ചേരരാജ്യത്തിന്റെ പതനത്തിന് വഴിയൊരുക്കി. എ.ഡി. രണ്ടാം നൂറ്റാണ്ടിനുശേഷം
ചേരന്മാരുടെ അധികാരം ക്ഷയിച്ചു തുടങ്ങി. എ.ഡി. എട്ടാം നൂറ്റാണ്ടുവരെ
ചേരവംശത്തിന്റെ ചരിത്രത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. എന്നാൽ എ.ഡി.
ഒമ്പതാം നൂറ്റാണ്ടിൽ ചേരശക്തി പുനഃസ്ഥാപിതമായി. പില്‍ക്കാല ചേരരാജ്യത്തിലെ
രാജാക്കന്മാർ 'കുലശേഖരന്മാര്‍' എന്ന പേരിലറിയപ്പെട്ടു. ഈ കാലഘട്ടത്തെ
പൊതുവെ “പെരുമാൾ കാലഘട്ടം" എന്ന്
ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു.
കുലശേഖര
ആഴ്വാരാണ് (കൂലശേഖരവര്‍മ്മന്‍) രണ്ടാം ചേരരാജ്യത്തിന്റെ സ്ഥാപകന്‍. കൊടുങ്ങല്ലൂരിനടുത്തുള്ള
മാകോതൈ അഥവാ മഹോദയപുരം ആയിരുന്നു അവരുടെ തലസ്ഥാനം. തിരുവഞ്ചിക്കുളത്തെ
ശിവക്ഷേത്രത്തിനു ചുറ്റുമായാണ് തലസ്ഥാന നഗരം സ്ഥിതി ചെയ്തിരുന്നത്.
ശൈവക്ഷേത്രങ്ങളുടെ നഗരമായിരുന്ന മഹാതേവർ പട്ടണമാണ് പില്‍ക്കാലത്ത്
മഹോദയപുരമായിത്തിര്‍ന്നത്. ചേര രാജ്യത്തിന്റെ പുനഃസ്ഥാപനം ഒരു ബ്രാഹ്മണ മേധാവിത്വ
സമൂഹത്തിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗോത്രസമൂഹത്തിന്റെ സ്ഥാനത്ത്
ഒരു രാജാധിപത്യ സമൂഹത്തെ ബ്രാഹ്മണർ സ്വാഗതം ചെയ്തു. ചേരരാജാക്കന്മാരും ബ്രാഹ്മണരും
പരസ്പരം സഹായിക്കുകയും ഇരുകൂട്ടര്‍ക്കും അതു ഗുണകരമാവുകയും ചെയ്തു.
പതിമൂന്നോളം
രാജാക്കന്മാർ രണ്ടാം ചേര രാജ്യം ഭരിക്കുകയുണ്ടായി. അവരുടെ കൃത്യമായ കാലഗണന
ലഭ്യമല്ല. രണ്ടാം ചേര രാജ്യത്തിന്റെ സ്ഥാപകനായ കുലശേഖര ആഴ്വാർ 'മുകുന്ദമാല' എന്ന സംസ്കൃതകാവ്യത്തിന്റെ കര്‍ത്താവാണ്.
തമിഴിലെ പ്രശസ്ത ഭക്തിഗ്രന്ഥമായ 'പെരുമാൾ തിരുമൊഴി'യും അദ്ദേഹമാണ് രചിച്ചത്. രണ്ടാമത്തെ
ചേരരാജാവായ രാജശേഖരവര്‍മ്മൻ ഒരു ശിവഭക്തനായിരുന്നു. “ചേരമാൻ പെരുമാൾ നായനാർ" എന്ന
പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. രാജശേഖരവര്‍മ്മയുടെ കാലത്താണ് എ.ഡി 825ൽ ആരംഭിക്കുന്ന കൊല്ലവർഷം
സ്ഥാപിക്കപ്പെട്ടത്.
അടുത്ത
ചേരചക്രവർത്തിയായ സ്ഥാണുരവിവർമ്മൻ കുലശേഖരന്മാരിൽ ഏറ്റവും ശ്രദ്ധേയനായ
ഭരണാധികാരിയായിരുന്നു. ഇദ്ദേഹത്തിന്റെ അഞ്ചാംഭരണ വര്‍ഷത്തിലാണ് (എ.ഡി. 849) സുപ്രസിദ്ധമായ തരിസാപ്പള്ളി ശാസനം
(ചെപ്പേട്) തയ്യാറാക്കപ്പെട്ടത്. സുപ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായ ശങ്കരനാരായണൻ
സ്ഥാണുരവിയുടെ ആസ്ഥാന പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ
മഹോദയപുരത്ത് സുസജ്ജീകൃതമായ ഒരു വാനനിരീക്ഷണ കേന്ദ്രം പ്രവർത്തിച്ചിരുന്നു.
സുലൈമാനെപ്പോലെയുള്ള അറബി സഞ്ചാരികൾ കേരളം സന്ദർശിച്ചത് സ്ഥാണുരവിയുടെ കാലത്താണ്.
സ്ഥാണുരവിവര്‍മ്മനെ
തുടര്‍ന്ന് അധികാരത്തിൽ വന്ന ചേര രാജാക്കന്മാരിൽ പ്രമുഖനായിരുന്നു ഭാസ്കര രവിവര്‍മ്മൻ
ഒന്നാമന്‍. എ.ഡി. 1000-ൽ അദ്ദേഹം മഹോദയപുരത്തുവെച്ച്
യഹൂദപ്രമാണിയായ ജോസഫ് റബ്ബാൻ എഴുതിക്കൊടുത്ത ജൂതശാസനം വളരെയധികം
ചരിത്രപ്രാധാന്യമുള്ള രേഖയാണ്. ജോസഫ് റബ്ബാൻ എഴുപത്തിരണ്ട് അവകാശങ്ങളോടുകൂടി “അഞ്ചുവണ്ണ' പദവി അനുവദിച്ചുകൊടുക്കുന്ന രാജകീയ
വിളംബരമാണിത്.
ഭാസ്‌കര രവിവര്‍മ്മന്റെ കാലത്താണ് ചോള-ചേര യുദ്ധം ആരംഭിച്ചത്. അവസാന ചേരരാജാവായ രാമവര്‍മ്മ കുലശേഖരൻ ചോളന്മാരുടെ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചുവെങ്കിലും രാജ്യത്തെ ശിഥിലീകരണത്തില്‍നിന്നു കരകയറ്റാൻ കഴിഞ്ഞില്ല. സുദീര്‍ഘമായ ചോള -ചേര യുദ്ധം മഹോദയപുരത്തെ തകര്‍ച്ചയിലേക്കു നയിക്കുകയും അതിന്റെ രാഷ്ട്രീയ പ്രാധാന്യം നഷ്ടപ്പെടുകയും ചെയ്തു. ആഭ്യന്തര പ്രശ്നങ്ങളും പുറത്തുനിന്നുള്ള ആക്രമണങ്ങളും ചേരഭരണത്തിന്റെ അന്ത്യംകുറിക്കുക തന്നെ ചെയ്തു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ പെരുമാൾ ഭരണം അപ്രത്യക്ഷമായി.
PSC ചോദ്യങ്ങൾ
1.
കേരളപുത്രർ/
ചേരളപുത്രർ എന്നറിയപ്പെട്ടിരുന്ന രാജവംശം - ചേരരാജവംശം
2.
ചുവന്ന ചേരൻ
എന്നറിയപ്പെടുന്ന ചേരരാജാവ് - ചേരൻ ചെങ്കുട്ടുവൻ
3.
രാജാധിരാജ, പരമേശ്വര ഭട്ടാരക, മനുകുലാദിത്യൻ എന്നീ പേരുകളിൽ
അറിയപ്പെട്ടിരുന്നത് - ചേര രാജാക്കൻമാർ
4.
ചേര ഭരണകാലത്ത്
നാടുവാഴികൾ അറിയപ്പെട്ടിരുന്നത് - വാഴുന്നവർ, ഉടയവർ
5.
ചിലപ്പതികാരത്തിൽ
പരാമർശിക്കുന്ന ചേര രാജാവ് - ചേരൻ ചെങ്കുട്ടുവൻ
6.
ചിലപ്പതികാരത്തിൽ
പരാമർശിക്കുന്ന പാണ്ഡ്യ രാജാവ് - നെടുഞ്ചേഴിയൻ
7.
ചേരന്മാരുടെ
പ്രധാന തുറമുഖം - മുസിരിസ്
8.
ചേരന്മാരുടെ
രാജമുദ്ര - അമ്പും വില്ലും
9.
ചേരരാജവംശത്തിലെ
ആദ്യ രാജാവ് - ഉതിയൻ ചേരലാതൻ
10.
രണ്ടാം
ചേരസാമ്രാജ്യ (കുലശേഖര സാമ്രാജ്യം) സ്ഥാപകൻ - കുലശേഖരവർമ്മൻ (A.D. 800)
11. 'അഞ്ചാം വേദം' എന്ന് കണക്കാക്കപ്പെടുന്ന തമിഴ് കൃതി - തിരുക്കുറൽ